2017, ഫെബ്രുവരി 15, ബുധനാഴ്‌ച

പ്രണയത്തിന്റെ പാഠങ്ങൾ

ഇന്ന് അവൻ വന്നു
ഇന്ന് അവൻ കൂടുതൽ സുന്ദരനാണെന്ന് ഞാൻ കണ്ടു
അങ്ങനെയാണ്
അവൻ എന്നെ കാണാൻ വരുമ്പോൾ
അവൻ കൂടുതൽ സുന്ദരൻ  ആകുന്നു





ഒരിക്കൽ ഇവൻ എന്നോട് പിണങ്ങിയിരുന്നു 
ഞാൻ അവനു ചൊല്ലി കൊടുത്തത് 
പ്രണയത്തിന്റെ പാഠങ്ങൾ ആയിരുന്നു 
ഞാൻ അവനോടു ചെയ്തതും 
പ്രണയത്തിന്റെ പാഠങ്ങൾ ആയിരുന്നു 
ആരോ 
അവനോടു പറഞ്ഞു 
അത് 
പാപത്തിന്റെ പാഠങ്ങൾ ആണെന്ന് 
അവൻ എന്നോട് ക്രുദ്ധനായി 
എന്നാൽ 
അവന്റെ ഉള്ളം 
അവനോടു പറഞ്ഞു 
ഇത് പാപമല്ല 
ഇത് പ്രണയമാണെന്ന് 
അങ്ങനെ അവൻ വീണ്ടും എന്നിലേക്കൊഴുകി വന്നു 




ഇന്ന് അവൻ വന്നു
ഇന്ന് അവൻ കൂടുതൽ സുന്ദരനാണെന്ന് ഞാൻ കണ്ടു
അങ്ങനെയാണ്
അവൻ എന്നെ കാണാൻ വരുമ്പോൾ
അവൻ കൂടുതൽ സുന്ദരൻ  ആകുന്നു 






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ