2017, ഫെബ്രുവരി 12, ഞായറാഴ്‌ച

വേണോ , വേണ്ടയോ

വേണോ , വേണ്ടയോ എന്ന് വളരെ ദിനങ്ങൾ ആലോചിച്ചു 
ഒരുത്തരം കണ്ടെത്താൻ കഴിഞ്ഞില്ല 
തനിച്ചിരിക്കുമ്പോൾ വേണം എന്ന് തീരുമാനിക്കും 
പിന്നീട് വേണ്ടെന്നു തീരുമാനിക്കും 
വേണ്ടെന്നു എടുത്ത തീരുമാനമാണ് ശരിയെന്നു 
അഭിമാനിക്കും 
രാത്രിയിൽ 
കിടക്കയിൽ 
ഉറക്കം വരാതെ കിടക്കുമ്പോൾ 
വേണമെന്ന തീരുമാനമാണ് ശരിയെന്നു ബോധ്യമാകും 
അടുത്ത ദിവസം വേണമെന്ന തീരുമാനം 
യാഥാർത്ഥ്യം ആക്കണം എന്ന് ഉറച്ച തീരുമാനം എടുക്കും 
പ്രഭാതത്തിൽ, വേണ്ടെന്നു വീണ്ടും തീരുമാനിക്കും 


ദിനങ്ങൾ ആഴ്ചകളായി 
ആഴ്ചകൾ മാസങ്ങളായി 
അവൻ നല്ല പാകമായ പഴം പോലെ 
കണ്മുന്നിൽ നിന്നു 



അവനെ കാണുമ്പോൾ അറിയാതെ തുറിച്ചു നോക്കി 
അവനതു കണ്ടു 
കാണാത്ത ഭാവത്തിൽ നടന്നു പോയി 
അവനെ വേണമെന്ന് മനസ് മന്ത്രിച്ചു 



ഓരോ തവണയും അവൻ അടുത്ത് വന്നത് 
ധിക്കാര ഭാവത്തോടെയാണ് 
അവൻ തല ഉയർത്തി പിടിച്ചു വന്നു 
അവൻ തല ഉയർത്തി പിടിച്ചു പോയി 



ഓരോ പകലും എടുത്ത തീരുമാനം 
യുക്തി സഹമായിരുന്നു 
വേണ്ട , എന്ന തീരുമാനം 
ഓരോ രാത്രിയും എടുത്ത തീരുമാനം 
കാമാർത്തമായ മനസ്സിന്റെ 
യുക്തി രഹിത തീരുമാനമായിരുന്നു 
വേണം , എന്ന തീരുമാനം



ഒരു ദിവസം ഉച്ച കഴിഞ്ഞ സമയം 
ഉച്ച കഴിഞ്ഞ് അവധിയായിരുന്നു 
എല്ലാവരും പൊയ്കഴിഞ്ഞിരുന്നു 
വെറുതെ ഒരു മാസികയും തിരിച്ചു നോക്കി 
കസേരയിൽ ഇരുന്നു 
വൈകുന്നേരം ഒരു പരിപാടിയിൽ പങ്കെടുക്കണം 


പുറത്ത് ശബ്ദം കേട്ടു 
പുറത്തിറങ്ങി നോക്കി 
അവനാണ് 
ഹൃദയം പിടച്ചു 
ഈ ഹൃദയത്തിനു എന്താണ് ?
പ്രശ്നം എന്റേതല്ലേ?
വേണോ?, വേണ്ടയോ?
അവൻ സമ്മതിക്കുമോ? ഇല്ലയോ?
അവൻ ആരോടെങ്കിലും പറയുമോ?,ഇല്ലയോ?




മില്ലർ ചാക്കോയെ ഓർമ്മ വന്നു 
പാവം, മാനേജ്മെന്റിന് കാശു  കൊടുത്തു കയറിയതാണ് 
ആദ്യമായി ക്ലാസ്സിൽ കയറിയ നാൾ മുതൽ കൂവലാണ് 
ക്ലാസ്സിൽ കയറിയാൽ തൊണ്ടയിലെ വെള്ളം വറ്റും 
പിള്ളേരുടെ കൂവലിനിടയിൽ 
എന്തൊക്കെയോ പറയും 
പറഞ്ഞതെന്തെന്നു 
മില്ലർക്കും പിള്ളേർക്കും അറിയില്ല 
കാലമിങ്ങനെ കഴിയുന്നതിനിടയിൽ 
പിള്ളേരെ കയ്യിലെടുക്കാൻ 
പിള്ളേർക്ക് ഒപ്പം ഷട്ടിൽ കളിക്കാൻ കൂടി മില്ലർ 
ഷട്ടിൽ കളിക്കാൻ വന്ന ഒരു ചെറുക്കനോട് 
മില്ലർക്കൊരു 'ഇത്'.
ജെട്ടി പോലെയുള്ള കുട്ടി നിക്കറും ഇട്ടൊണ്ടുള്ള  കളിയല്ലേ
കളിച്ചു ക്ഷീണിച്ചു ചെറുക്കൻ 
മില്ലറും അവനും മാത്രം 
മില്ലർ അവനെ വട്ടം പിടിച്ചു 
അവനെ നാഷണൽ ടീമിൽ എടുപ്പിക്കാംഎന്നു പറഞ്ഞു 




ചെറുക്കന്റെ തുടയിലും കൊച്ചു നിക്കറിലും 
ഒഴുകുന്ന ദ്രാവകം തുറിച്ചു നോക്കി പ്രിൻസിപ്പലച്ചൻ 
കറങ്ങുന്ന കസേരയിലിരുന്നു 
തെറ്റ് പറ്റിയെന്നു മില്ലർ 
ചെറുക്കനോട് മാപ്പ് പറഞ്ഞു മില്ലർ 
അടുത്ത ദിവസം മുതൽ 
കുട്ടികൾക്ക് 
കൂവാൻ , ചുവരിൽ വരയ്ക്കാൻ 
ഒരു പുതിയ വിഷയം കൂടി 


ഏതായാലും അവൻ കണ്ടു 
അവൻ വന്നു :' പോകുന്നില്ലേ?'
'വൈകിട്ട് ഒരു പരിപാടിയിൽ പങ്കെടുക്കണം '
'എന്നാൽ ഒരു പൈന്റ് വാങ്ങാം ':അവൻ 
പൈന്റിനുള്ള കാശു അവനെ ഏൽപ്പിച്ചു 
അവൻ സൈക്കിളെടുത്ത് പോയി 
കോളയും പൈന്റുമായി വന്നു
ഗ്ലാസെടുത്ത് ഓരോ ലാര്ജ് ഒഴിച്ചു , കോള  ചേർത്തു 
ചീയെർസ് പറഞ്ഞു


രണ്ടാമത്തെ ലാർജ് അകത്തായപ്പോൾ 
അവനു സൌന്ദര്യം നൂറിരട്ടിയായി 
അവനെ കണ്ണെടുക്കാതെ നോക്കിയിരുന്നു 
അവൻ വീണ്ടും ഗ്ലാസിലേക്ക് മദ്യം ഒഴിക്കുമ്പോൾ 
തീരുമാനിച്ചു കഴിഞ്ഞിരുന്നു 
ഇവനെ വേണം 
മില്ലറെ പോലെ അവനെ വട്ടം പിടിച്ചു 
അവൻ ചകിതനായി നോക്കി 
എതിർത്തില്ല 


വൈകിട്ടത്തെ പരിപാടിയിൽ 
പങ്കെടുക്കാവുന്ന അവസ്ഥയിലായിരുന്നില്ല 
ഞങ്ങൾ ഒന്നിച്ചു കടപ്പുറത്ത്  പോയി
ഇരുൾ  വീഴും വരെ അവിടിരുന്നു



അവന്റെ മനസ്സിൽ എന്തായിരുന്നു എന്ന് ഇന്നും എനിക്കറിയില്ല 
ഞങ്ങൾ വീണ്ടും സുഹൃത്തുക്കളായി തുടർന്നു 
അവൻ വീണ്ടും വഴങ്ങി 
ഞങ്ങൾ ഇന്നും ഞങ്ങളുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നു 






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ