2017, ഫെബ്രുവരി 12, ഞായറാഴ്‌ച

ഞാൻ കാത്തിരിക്കുന്നു

ഒരു വസന്തമായി 
ഒരു പൂക്കാലമായി 
നീ വന്നു 
നിന്റെ ചിരികളിൽ 
നിന്റെ ചുണ്ടുകളിൽ 
നിന്റെ കുസൃതി നിറഞ്ഞ നോട്ടങ്ങളിൽ 
എനിക്ക് എന്നെ നഷ്ടമായി 



പാപത്തിന്റെ കനിയായി 
ആപ്പിൾ പഴമായി അവൻ 
വന്നു 
അവന്റെ അധരങ്ങളുടെ രുചിയിൽ 
എനിക്കെന്നെ നഷ്ടമായി 
അവന്റെ മാറിലെ മൃദുലതയിൽ
അവന്റെ മാറിലെ മുലക്കാംപിൽ 
അവന്റെ അടിവയറ്റിലെ സ്നിഗ്ധതയിൽ 
അവന്റെ മിനുസമാർന്ന തുടകളിൽ 
അവൻ എന്നും ഒളിച്ചു വെച്ചിരുന്ന 
അവന്റെത്‌ മാത്രമായ സ്വകാര്യതയിൽ 
എനിക്കെന്നെ നഷ്ടമായി 



ഒരു നാൾ ആ ആപ്പിൾ 
ഒരു ഓർമ്മ മാത്രമായി 
ഏറെ നാൾ എന്നെ വേദനിപ്പിക്കാൻ പോന്ന ഓർമ്മ 
പിന്നെ പിന്നെ നഷ്ടമായ ആപ്പിൾ 
ഒരു സ്മരണ മാത്രമായി 



നഷ്ടമായ പൂക്കാലം 
എനിക്കോർമ്മ വരുന്നു 
ഒരു പക്ഷെ 
ഞാനെന്റെ പൂക്കാലത്തെ 
സ്നേഹിക്കണമായിരുന്നു
പൂക്കളിൽ നിന്നും സ്വാദുള്ള പഴങ്ങൾ 
ഞാൻ കാത്തിരിക്കണമായിരുന്നു 




എനിക്ക് നീയും നഷ്ടമായി 
അവനും നഷ്ടമായി 
ഓർമ്മകളുടെ ഈ ഭൂമികയിൽ നിന്നും 
ഞാൻ തേങ്ങുന്നു 
എന്റെ മനസ് തേങ്ങുന്നു 
എന്റെ മനസ്‌ നിന്നെ തേടുന്നു 
നീ വീണ്ടും എന്നിലേക്ക്‌ വരുമോ?
ഞാൻ കാത്തിരിക്കുന്നു



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ