എന്റെ എല്ലാ സുഹൃത്തുക്കളും പോയി കഴിഞ്ഞു
ഞാൻ ഏകനായി കാത്തിരിക്കുന്നു
എന്റെ സ്നേഹിതനെ
അവൻ ഇന്ന് രാത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്
ഇത് വരെ അവൻ വിളിച്ചിട്ടില്ല
അങ്ങോട്ട് വിളിക്കരുതെന്നവൻ പറഞ്ഞിട്ടുണ്ട്
അവൻ ഇങ്ങോട്ട് വിളിക്കും
കാരണം ഞങ്ങളുടേത് സ്വവര്ഗ പ്രണയമാണ്
അത് മറ്റാരും അറിയരുത്
പ്രത്യേകിച്ച് , അവന്റെ വീട്ടുകാർ
അവന്റെ കൂട്ടുകാർ
അവന്റെ പ്രൈവസി ഉറപ്പാക്കണമല്ലോ
ഞാൻ ഏകനായി കാത്തിരിക്കുന്നു
എന്റെ സ്നേഹിതനെ
അവൻ ഇന്ന് രാത്രി വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്
ഇത് വരെ അവൻ വിളിച്ചിട്ടില്ല
അങ്ങോട്ട് വിളിക്കരുതെന്നവൻ പറഞ്ഞിട്ടുണ്ട്
അവൻ ഇങ്ങോട്ട് വിളിക്കും
കാരണം ഞങ്ങളുടേത് സ്വവര്ഗ പ്രണയമാണ്
അത് മറ്റാരും അറിയരുത്
പ്രത്യേകിച്ച് , അവന്റെ വീട്ടുകാർ
അവന്റെ കൂട്ടുകാർ
അവന്റെ പ്രൈവസി ഉറപ്പാക്കണമല്ലോ
പ്രണയത്തിന്റെ ഈ നിലാവിൽ
പാലപ്പൂക്കളുടെ ഗന്ധമൊഴുകുന്ന ഈ നിലാവിൽ
നനവുള്ള തണുപ്പ് കൊതിപ്പിക്കുന്ന ഈ നിലാവിൽ
അവന്റെ ഗന്ധത്തിനായി
അവന്റെ ചെറു ചൂടുള്ള ശരീരത്തിനായി
കാത്തിരിക്കുമ്പോൾ
ഞാനൊർമ്മിക്കുകയായിരുന്നു
ഞങ്ങളുടെ ആദ്യ സമാഗമം
വെറും ഓര്മ്മ പോലും ആസ്വാദ്യകരമാക്കുന്ന നിമിഷങ്ങൾ
ആ നിമിഷങ്ങള്ക്ക് വേണ്ടിയായിരുന്നു
എന്റെ ജീവിതം തന്നെയും എന്ന്
ഇന്ന് ഞാൻ വിശ്വസിക്കുന്നു
കാത്തിരുന്നു കാത്തിരുന്നു നേരം വെളുത്തു
അവൻ വിളിച്ചതെ ഇല്ല
ഇനി എന്തെങ്കിലും കാരണം അവൻ പറയും
ഇയ്യിടെ അങ്ങനെയാണവൻ
വിളിക്കാൻ മറന്നു പോകുന്നു
വിളിക്കാൻ മറക്കാതിരുന്ന ഒരു കാലം അവൻ മറന്നു പോകുന്നു
അന്ന് അവൻ പഠനം ഉപേക്ഷിച്ച് ജോലി തെണ്ടുകയായിരുന്നു
അക്കാലത്താണവനെ കണ്ടു മുട്ടിയത്
രാവിലെ ഓഫീസിൽ ആരും എത്തി തുടങ്ങിയിരുന്നില്ല
അവൻ കയറി വന്നു
" സർ , എന്തെങ്കിലുമൊരു ജോലി"
ഹും , എന്തെങ്കിലും ഒരു ജോലി
നടന്നത് തന്നെ
നടക്കില്ല , എന്ന് പറഞ്ഞില്ല
അവൻ അത്ര സുന്ദരനായിരുന്നു
" ഉം , നോക്കാം ശ്രമിക്കാം ", എന്ന് പറഞ്ഞു
അവന്റെ ചരിത്രം മുഴുവൻ പറയിച്ചു
ചായയും പ്രഭാത ഭക്ഷണവും വാങ്ങി കൊടുത്തു
കൂടെ കൂട്ടി , മുറിയിലേക്ക് കൂട്ടികൊണ്ട് പോയി
അവനെ മുറിയിൽ ഇരുത്തി ഓഫീസിലേക്ക് മടങ്ങി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ