2017, ഫെബ്രുവരി 26, ഞായറാഴ്‌ച

പ്രേമം

ഒരു പ്രേമ  ബന്ധത്തിൽ എർപ്പെടാനുള്ള എന്റെ എല്ലാ ശ്രമങ്ങളും പൊളിഞ്ഞു
ഞാൻ ആണൊരുത്തൻ
മധ്യ പ്രായം  കഴിഞ്ഞൊരുത്തൻ
തേടുന്നത് പതിനെട്ടോ , ഇരുപതോ വയസ്സുള്ള ഒരാണിനെ
അതേ , ഞാൻ തേടുന്നത് സ്വവർഗ പ്രേമം


പ്രേമത്തിന്റെ എണ്ണമറ്റ നറുക്കിൽ ഏറെയും
ആണ്‍ കുട്ടികൾ തന്നെ ആയിരുന്നു


പെണ്‍കുട്ടികൾ എപ്പോഴും നല്കുന്നത്
വേദനയായിരിക്കും
എങ്ങനെ അറിയാം എന്നായിരിക്കും ?
അതെ എനിക്കറിയാം
എനിക്കറിയാം
ഒരിക്കൽ ഞാനും പ്രേമിച്ചിരുന്നു , ഒരു  പെണ്‍കുട്ടിയെ
വെളുത്തു കൊലുന്നനെ ഉള്ള ഒരു പെണ്‍കുട്ടി
അവളോട്‌ ഞാൻ പറഞ്ഞു
"എനിക്ക് നിന്നെ ഇഷ്ടം ആണ് "
അവൾ പറഞ്ഞു : "അറിയാം "


അവൾക്ക് എന്നെ ഇഷ്ടം ആണെന്നോ , അല്ലെന്നോ അവൾ പറഞ്ഞില്ല
എന്നാലവൾ , അവൾ പഠിച്ച ട്യൂട്ടോറിയൽ കോളേജിലെ
അവളുടെ മലയാളം അധ്യാപകനുമായി പ്രേമത്തിൽ ആയിരുന്നു
വൈകുന്നേരം അവൾ ബസ്സിൽ കയറാൻ കാത്തു നിൽക്കുമ്പോൾ
അയാൾ അവൾ പോകുന്നത് വരെ
എതിർ  വശത്തുള്ള കടയുടെ വരാന്തയിൽ
അവളെയും നോക്കി നിൽക്കുമായിരുന്നു


എന്നാൽ അവൾ എന്നെയോ
അവളുടെ അധ്യാപകനെയോ
വിവാഹം ചെയ്തില്ല
മറ്റൊരുവനാണ് ആ ഭാഗ്യം ഉണ്ടായത്




അക്കാലത്ത് , അവളുടെ എണ്ണമറ്റ പ്രേമങ്ങളെ കുറിച്ച്
എനിക്കൊന്നും അറിയില്ലായിരുന്നു
പ്രേമത്താൽ അന്ധനായിരുന്നു , ഞാൻ
അവളുടെ വിവാഹത്തെ കുറിച്ചറിഞ്ഞ നാൾ മുതൽ
വർഷങ്ങളോളം ഞാൻ
അവളെ ഓർത്ത് ദുഖിച്ചു



അവളായിരുന്നു , എന്റെ ഒരേ ഒരു പ്രേമം
പിന്നീട് ഞാൻ പ്രേമിച്ചത്
ഒരാണ്‍ കുട്ടിയെ ആയിരുന്നു
ആകാംക്ഷ ഇല്ല
വേദന ഇല്ല
ദുഃഖം ഇല്ല
ഒന്നടുത്തിരിക്കുക
കൊച്ചു വർത്തമാനം പറയുക
സൗകര്യം ഒത്തു വന്നാൽ സെക്സിൽ ഏർപ്പെടുക
ഒരു പെണ്ണിനെ പ്രേമിച്ചാൽ
അവളുടെ അടുത്ത് ഒന്നിരിക്കണം എങ്കിൽ ?
അവളോട്‌ കൊച്ചു വർത്തമാനം പറയണം എങ്കിൽ ?
അവൾ
അവളുടെ ബന്ധുക്കൾ
നാട്ടുകാർ
എല്ലാം പ്രശ്നങ്ങൾ
ഒരു ആണ്‍ കുട്ടി ആണെങ്കിലോ?
ഒരു പ്രശ്നവും ഇല്ല
അവനു പ്രശ്നം ഇല്ലെങ്കിൽ
അവന്റെ ബന്ധുക്കൾ അറിയില്ല , ഒരിക്കലും
നാട്ടുകാർ അറിയില്ല , ഒരിക്കലും



അവൾക്കു ശേഷം
അങ്ങനെ
എന്റെ
രണ്ടാമത്തെ പ്രേമം
അവനുമായിട്ടായിരുന്നു


സുഖം , സുന്ദരം , ശാന്തം




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ