2017, ഫെബ്രുവരി 13, തിങ്കളാഴ്‌ച

അവനോടു എന്തായിരുന്നു ?

എനിക്ക് അവനോടു എന്തായിരുന്നു ?
എനിക്ക് അവനോടു പ്രേമം ആയിരുന്നു 
മെഹർ അൽ നിശയ്ക്ക് സലിമിനോടുണ്ടായ പ്രേമം 
ലൈലയ്ക്ക് മജ്നുവിനോട് തോന്നിയ പ്രേമം 
അതേ പ്രേമം തന്നെയായിരുന്നു 
എനിക്ക് അവനോടും 
പ്രേമം , പരിശുദ്ധ പ്രേമം 
പ്രേമം 



അയാൾക്ക് അവനോട് എന്തായിരുന്നു?
അയാൾക് അവനോടു ഭ്രാന്തായിരുന്നു 
കുതിരവട്ടത്തൊ , ഊളമ്പാറയോ 
ചികിത്സിക്കേണ്ട ഭ്രാന്ത് 
ഭ്രാന്ത്, തനി ഭ്രാന്ത് 
ഭ്രാന്ത് 



അയാൾക് അവനോടു എന്തായിരുന്നു ?
ശ്ശെ , ഞാനതെങ്ങനെ പറയും ?
ശ്ശോ , സത്യമാണോ ഈ പറയുന്നത്?
ആ വെളുത്ത് കൊലുന്നനെയുള്ള ചെക്കനോ?
ഇവനെയൊക്കെ വെടി വെച്ച് കൊല്ലണം 
അങ്ങനെ പെട്ടെന്ന് ചാകരുത് 
മെല്ലെ മെല്ലെ കൊല്ലണം 
കൊല്ലണം 



ഒന്നും ഉദ്ദേശിച്ചില്ല 
ഒരു സുഹൃത്തിനോട് പറഞ്ഞു പോയി 
ഇപ്പോൾ വഴിയിലിറങ്ങി നടക്കാൻ പറ്റാതായി 
സുഹൃത്തിന് പതിനായിരം വേണം 
അയാളോട് ചോദിച്ചാൽ കിട്ടുമെന്ന് സുഹൃത്ത് 
അയാളോട് ചോദിച്ചില്ല 
ചോദിച്ചു; കിട്ടിയില്ല ,എന്ന് സുഹൃത്തിനോട് 
ആ വാശിയിൽ സുഹൃത്ത് 
നടന്നതും , നടക്കാത്തതും , ചിന്തിക്ക പോലും ചെയ്യാത്തതും 
പറഞ്ഞു നടന്നു; പാടി നടന്നു 
അയാളുടെ മുഖത്ത് പോലും നോക്കാൻ കഴിഞ്ഞില്ല 
അയാളുടെ മുന്നില് ചെന്ന് പെടാതെ ഒഴിഞ്ഞു നടന്നു 
ചോദിച്ചവരോട് , എല്ലാം കള്ളമാണെന്ന് സത്യം ചെയ്തു പറഞ്ഞു 
ആരും വിശ്വസിച്ചില്ല 
ആരും വിശ്വസിക്കാൻ ആഗ്രഹിച്ചില്ല 
വിശ്വസിക്കാത്തവർ പോലും കേട്ട കഥകൾ 
ഒന്ന് കൂടി പൊടിപ്പും തൊങ്ങലും വച്ചു പറഞ്ഞു നടന്നു 



ഒരു നാൾ വന്നു 
അന്ത്യ വിധി ദിനത്തിലെന്ന പോലെ 
അയാളുടെ മുന്നിൽ നിന്നു 
എല്ലാം തുറന്നു പറഞ്ഞു 
അയാൾ ഒന്നും ചോദിച്ചില്ല 
അയാൾ പോകാൻ തിരിയവേ പറഞ്ഞു :
നിന്റെ സുഹൃത്ത് എന്നെ കാണാൻ വന്നിരുന്നു 
കുറച്ചു പണം കടമായി കൊടുത്താൽ 
അവൻ എന്തിനും തയ്യാറാണെന്ന് പറഞ്ഞു 
ഞാൻ അവനോട് "സോറി ', എന്ന് പറഞ്ഞു 
അവൻ അതിന്റെ വിരോധം തീർത്തതാ





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ