2017, ഫെബ്രുവരി 27, തിങ്കളാഴ്‌ച

പ്രവീണ്‍

അവൻ കോളേജിന്റെ പടികളിറങ്ങി വരുന്നതും കാത്ത് ഞാൻ നിന്നു
വളരെ നേരം

അവസാനം അവൻ വന്നു
ഞാൻ അവനെ പെട്ടെന്ന് കണ്ടത് പോലെ സന്തോഷം പ്രകടിപ്പിച്ചു
അവനോടു വിശേഷങ്ങൾ അന്വേഷിച്ചു
അവനെ ചായ കുടിക്കാൻ വിളിച്ചു
വേണ്ടെന്നു പറഞ്ഞെങ്കിലും നിർബന്ധിച്ചപ്പോൾ അവൻ വന്നു
അറിയാതെ എന്ന വണ്ണം അവനെ കൊണ്ട് പോയത് ബാർ  ഹോട്ടലിൽ
അവിടെ ഇരുണ്ട വെളിച്ചത്തിൽ
കാത്തിരിക്കുമ്പോൾ  വെയിറ്റർ വന്നു
ചായ ഇല്ലെന്നു വെയിറ്റർ
എന്നാൽ ബിയർ ആകട്ടെ എന്ന് ഞാൻ
അവൻ ഒന്നും പറഞ്ഞില്ല
അവൻ മദ്യപിക്കുമെന്നു അറിയാമായിരുന്നു
ഞാൻ ചോദിച്ചു : ബ്രാണ്ടി ഓർ വിസ്കി ?
അവൻ വേണ്ടാ എന്ന് പറഞ്ഞു
ഞാൻ ചോദിച്ചു : നീ കുടിചിട്ടില്ലേ ?
ഉവ്വ് , അവൻ പറഞ്ഞു . ഉവ്വ് കുടിച്ചിട്ടുണ്ട്
വെയിറ്റർ വന്നപ്പോൾ ഞാൻ പറഞ്ഞു :  ഓരോ ലാർജ് എം സി ഡബ്ല്യൂ
പൊറോട്ട , ചില്ലി ചിക്കൻ
ആദ്യം ബിയർ കുപ്പികൾ തുറന്നു
രണ്ടു ഗ്ലാസ്സുകളിൽ വിസ്കി വന്നു
അവൻ മെല്ലെ സിപ് ചെയ്തു
ഞാനും


അവൻ വാചാലനായി
ഓ ! ഈ മദ്യം ചെയ്യുന്ന ഓരോ സേവനങ്ങളേ !!
എത്രയോ നാളായി , അവൻ എന്നെ കണ്ടാലറിയുന്ന ഭാവം കാണിക്കില്ലായിരുന്നു
എന്നാലിന്നോ !
അവൻ എത്ര സരളമായി , സ്വാഭാവികതയോടെ സംസാരിക്കുന്നു
ഞാൻ അവൻ പറയുന്നതെല്ലാം കേട്ടുകൊണ്ട് ഇരുന്നു
ചില്ലി ചിക്കനും പൊറോട്ടയും വന്നു
പണം നല്കി പുറത്ത് കടന്നിട്ട് ഞാൻ അവനെ സിനിമയ്ക്ക്  വിളിച്ചു
അവൻ വന്നു


തിയേറ്ററിലെ ഇരുട്ടിൽ
അവൻ അപ്പോഴും സംസാരിച്ചു കൊണ്ടേയിരുന്നു
സിനിമ തുടങ്ങാനിനിയും സമയം ഉണ്ട്

അവന്റെ സംസാരത്തിനിടയിൽ
ഞാൻ അവനോടു പറഞ്ഞു
അവനെ എനിക്കിഷ്ടമാണെന്നു
അവൻ അത് ശ്രദ്ധിച്ചില്ലായിരിക്കാം
അഥവാ അവൻ അത് കേട്ടില്ലായിരിക്കാം
തിയേറ്ററിലെ ഇരുട്ടിൽ
എന്റെ കൈകൾ അവന്റെ പാന്റ്സിന്റെ സിബ്ബ് അന്വേഷിച്ചു
അവൻ നിമിഷ നേരത്തേക്ക് നിശ്ശബ്ദനായി
ഞാൻ അവന്റെ മുഖം പിടിച്ചടുപ്പിച്ചു അവന്റെ ചുണ്ടുകളിൽ ചുംബിച്ചു


അങ്ങനെയാണ് പ്രിയയുടെ സഹോദരനായ
പ്രവീണ്‍ എന്ന പത്തൊൻപതുകാരൻ
എന്റെ സ്നേഹിതനായത്
അവനു മുപ്പത് വയസ്സാകുന്നതു വരെ തുടർന്ന ഒരു ബന്ധം
അവൻ ഗൾഫിലേക്ക് പോകുന്നത് വരെ തുടർന്ന ഒരു ബന്ധം




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ