2017, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

പ്രേമലേഖനം എഴുതില്ല

ആദ്യാക്ഷരത്തിനായുള്ള കാത്തിരിപ്പ് 
ആദ്യ മഴയ്ക് വേണ്ടിയുള്ള കാത്തിരിപ്പ് പോലെയാണ് 
എപ്പോഴുണ്ടാകുമെന്നറിയില്ല 
കാത്തിരിക്കുകയല്ലാതെ 
മറ്റൊന്നും ചെയ്യാനില്ല 


ഞാൻ അവനു ഓരോ ദിനവും ഓരോ കത്തെഴുതി 
ഓരോ ദിനവും കാണുമ്പോൾ കത്ത് നല്കി 
എന്തിനു കത്ത് 
നേരിട്ട് പറഞ്ഞാൽ പോരെ 
നേരിട്ട് നമ്മൾ പലതും പറയാറില്ല 
ഒരുമിച്ചിരിക്കുമ്പോൾ പറയാനുള്ള നേരമല്ല 
പ്രേമിക്കാനുള്ള നേരമാണ് 


അതെ , ഞങ്ങൾ പ്രേമത്തിലാണ് 
പ്രേമത്തിൽ 
ഞാൻ അവനെ പ്രേമിക്കുന്നു 
ആദ്യം ഞാൻ അവനോടു 
അവനെ ഞാൻ പ്രേമിക്കുന്നു 
എന്ന് പറഞ്ഞപ്പോൾ അവൻ വിശ്വസിച്ചില്ല 
അതിനു ഞാൻ പെണ്ണല്ല 
അവൻ പറഞ്ഞു 
ഞാൻ അവനോടു പറഞ്ഞു 
പ്രേമം എന്നത് ആണും പെണ്ണും തമ്മിലാകണം എന്ന് ആര് പറഞ്ഞു ?
പെണ്ണും പെണ്ണും തമ്മിൽ പ്രേമിക്കാം 
ആണും ആണും തമ്മിൽ പ്രേമിക്കാം 
പല പടിഞ്ഞാറൻ രാജ്യങ്ങളിലും ആണും ആണും തമ്മിൽ വിവാഹം നടക്കുന്നു 


ആണും ആണും തമ്മിൽ പ്രേമിക്കുമോ 
എന്നതിലേ 
അവനു സംശയം ഉണ്ടായിരുന്നുള്ളൂ 
ആണും ആണും തമ്മിൽ ഉള്ള  തമാശ
അവനറിയാമായിരുന്നു 
അവന്റെ ഏതോ കൂട്ടുകാരൻ പറഞ്ഞുള്ള അറിവാണ് 
അവന്റെ കൂട്ടുകാരന് 
അങ്ങനെ ഒരാളുമായി ബന്ധം ഉണ്ടെന്ന് 
അവൻ പറഞ്ഞു 


നീയോ? നിനക്കോ?
ഉഹും , ഇല്ല 
അവൻ പറഞ്ഞു 
എന്റെ വിരലുകൾ  അവന്റെ ശരീരത്തിൽ ഇഴയാൻ തുടങ്ങി 
ആദ്യം അവൻ എന്റെ കയ്യെടുത്ത് മാറ്റി 
ഒരു ചിരിയോടെ വീണ്ടും എന്റെ വിരലുകൾ 
യാത്ര ആരംഭിച്ചപ്പോൾ 
അവൻ കൌതുകത്തോടെ നോക്കിയിരുന്നു 


അന്ന് മുതൽ 
അവൻ വരും 
എന്റെ വിരലുകൾ അവന്റെ ശരീരത്തിലൂടെ ഇഴയും 
അവൻ ചോദിച്ചു :ചേട്ടൻ  വേറെ ആരെയെങ്കിലും ഇങ്ങനെ ചെയ്തിട്ടുണ്ടോ?
ഇല്ല, ഞാൻ പറഞ്ഞു 
ആദ്യമായിട്ടാ, നിന്നെ എനിക്ക് അത്ര ഇഷ്ടമാ 
നീ പെണ്ണിനേക്കാൾ നല്ലതാ 
നിന്റെയത്ര സൌന്ദര്യം ഉള്ള ഒരു പെണ്ണ് പോലും ഈ നാട്ടിൽ ഇല്ല 
അവനു സന്തോഷമായി 
അവൻ ചോദിച്ചു : ചേട്ടൻ പെണ്ണുങ്ങളുമായി സുഖിചിട്ടുണ്ടോ 
ഞാൻ പറഞ്ഞു : ഇല്ല 
ചേട്ടൻ പെണ്ണുങ്ങളെ പ്രേമിച്ചിട്ടില്ല ?
ഉണ്ട് , പക്ഷെ അവൾ എന്നെ വഞ്ചിച്ചു 
അതാരാ ?
അതെല്ലാം പിന്നീടൊരിക്കൽ പറയാം 



ഓരോ ദിനവും അവൻ വരുമ്പോൾ 
അല്ലെങ്കിൽ പോകുമ്പോൾ 
ഞാനവനു എഴുതി വെച്ചിരിക്കുന്ന പ്രേമലേഖനം നല്കും 
മറുപടി വേണം എന്ന് പറയും 
ഇത് വരെ അവൻ എനിക്കൊരു പ്രേമ ലേഖനം എഴുതിയിട്ടില്ല 


ഇന്ന് അവൻ പറയുകയാണ്‌ : ചേട്ടാ, 
ആണുങ്ങൾ ആണുങ്ങൾക്ക് 
പ്രേമലേഖനം എഴുതില്ല


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ