2017, ഫെബ്രുവരി 15, ബുധനാഴ്‌ച

പതിന്നാലു വർഷങ്ങൾ

അനന്തമായ സമയ പ്രവാഹം
അതിലേതോ ബിന്ദുവിൽ തുടങ്ങി ഈ ജീവിതം
മറ്റൊരു ബിന്ദുവിൽ അവസാനിക്കുമീ ജീവിതം
ഞാൻ മാഞ്ഞു പോകും മുൻപ്
പറയണമെന്ന് തോന്നീ , ഈ വാക്കുകൾ


മഹത്തരമായൊന്നുമില്ലെൻ ജീവിതത്തിൽ
ഞാൻ മഹാത്മ അല്ല
ഞാൻ മണ്ടേല അല്ല
ഞാൻ ഡയറി എഴിതിയിട്ടില്ല
ഞാൻ ആത്മകഥ എഴുതുന്നുമില്ല


എന്നെ അപഹസിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരോട്
ചിലത് പറയണമെന്ന് തോന്നി
പറയുന്നു , അത്ര മാത്രം
ചിലപ്പോൾ കൂടുതൽ പരിഹസിക്കാൻ അത് കാരണമായേക്കാം
ഇനി പരിഹാസത്തിനും എന്ത് പ്രസക്തി



ശരികളും തെറ്റുകളും എനിക്കറിയില്ല
എന്താണ് ശരി ?


ഒരു പെണ്ണിനെ പ്രേമിച്ചു
അവളെന്നെ ഉപേക്ഷിച്ചു പോയി
അതെന്നെ ഏറെ കരയിച്ചു
അങ്ങനെ ഒരു അദ്ധ്യായം ഉണ്ടെന്റെ ജീവിതത്തിൽ
നമ്മുടെ നാട്ടിൽ പ്രേമത്തെ ഭ്രാന്തായാണ് ജനം കാണുന്നത്
പ്രേമത്തെ കൈ വിഷം കൊണ്ട് ജനിപ്പിക്കുന്നു എന്നവർ പറയും
അതിനു മരുന്നും ഉണ്ട് പോൽ

000

എല്ലാം പറയാനല്ല , ഇത് എഴുതുന്നത്
എല്ലാം പറയില്ല
ഇതെന്റെ പ്രേമിനെകുറിച്ചു മാത്രം പറയാൻ
ഞാനവനെ പ്രേം എന്നും പ്രേമേ എന്നും വിളിക്കും
അവനെ കുറിച്ച് മാത്രം പറയാം


അവനെ ആദ്യമായി കാണുമ്പോൾ
അവൻ ആദ്യമായി ഈ നഗരത്തിൽ വരുമ്പോൾ
അവനു മധുര പതിനെഴായിരുന്നു പ്രായം
ഒരു ചെറു തുമ്പിയെ പോലെ
അവൻ കറുത്ത മിഴികൾ  വിടർത്തി ചുറ്റും നോക്കി
കറുത്തിരുണ്ട മുടി ചുരുളുകളും പുരികങ്ങളും കണ്പീലികളും
വെളുത്ത ആ ആകർഷകമായ മുഖത്തിനു കൂടുതൽ ചാരുത നല്കി
അൻപത്തി എട്ട്  ക്രിസ്തുമസ് രാവുകൾ കണ്ട ഞാൻ
അവനെ നോക്കി മിഴിച്ചു നിന്നു
അവനെ എനിക്ക് കിട്ടില്ലല്ലോ , എന്ന വിഷാദത്തോടെ


പിന്നീടെങ്ങോട്ടു തിരിഞ്ഞാലും അവനെ കാണാനായി
ഉള്ളം കൊതിച്ചു
ക്രമേണ അവനെ കാണാനിടയുള്ള സമയങ്ങളും ഇടങ്ങളും എനിക്ക് മനപാഠമായി
പതിവായി അവനെ കാണുകയും അവനുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു
നഗരത്തിലെ ഒരു സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു ,അവൻ
ആ വർഷത്തെ ക്രിസ്ത് മസ് അവന്റെ പതിനെട്ടാമാത്തെതും എന്റെ അൻപത്തി ഒൻപതാമത്തെതും ആയിരുന്നു
വീണ്ടും ഒരു വർഷം കൂടി കടന്നു പോയി , എന്റെ പ്രണയം അറിയിക്കാതെ


ഒരവധി ദിവസം അവൻ വന്നു
ഞാൻ പറഞ്ഞിട്ട് വന്നതാണ്
അന്ന് ഞങ്ങൾ ഒരു സിനിമ കണ്ടു, ചായ കുടിച്ചു
അവൻ എന്നോട് കുറച്ചു രൂപ കടം ചോദിച്ചിരുന്നു, അത് കൊടുത്തു


നഗരത്തിൽ ഞാൻ താമസിച്ചിരുന്നത് രണ്ടു കിടക്ക മുറികളുള്ള എന്റെ വീട്ടിൽ ഏകനായാണ്‌
ഞാൻ അവനെ എന്നോടൊപ്പം താമസിക്കുന്നതിനു ക്ഷണിച്ചു
അവന്റെ വീട് നഗരത്തിൽ നിന്ന് ഏറെ അകലെയായിരുന്നു
അവൻ വരുമെന്നോ, വരില്ലെന്നോ, പറഞ്ഞില്ല
ഞാൻ അവനോടു പ്രത്യേകം പറഞ്ഞു
അവനെ മാത്രമാണ് വിളിക്കുന്നതെന്നും
മറ്റാരെയും കൂടെ കൂട്ടാൻ പാടില്ലെന്നും
രണ്ടു മാസം കഴിഞ്ഞപ്പോൾ അവൻ വന്നു, എന്നോടൊപ്പം താമസിക്കാൻ


നവംബർ പതിനൊന്നിനു അവന്റെ ജന്മദിനം ഞങ്ങൾ രണ്ടുപേർ ആഘോഷിച്ചു
ഞാനവനു പുതിയ ഡ്രസ്സ് നല്കി
അന്ന് രാത്രി ഞാൻ അവന്റെ വസ്ത്രങ്ങൾ  അഴിച്ചു നഗ്നനാക്കി
ഞാൻ അവനെ എന്റെ സ്വന്തമാക്കി
അവൻ ചുമ്മാ തടി പോലെ കിടന്നതേ ഉള്ളൂ
അവന്റെ തുടകൾ ചേർത്ത് വെച്ച് ഞാൻ അതങ്ങ് ചെയ്തു
അവൻ സഹകരിച്ചതും ഇല്ല, എതിർത്തതും ഇല്ല
അടുത്ത ദിവസം രാവിലെ അവന്റെ മുഖത്തെ തുടിപ്പ് നഷ്ടമായിരുന്നു


അന്നു വൈകിട്ട് അവൻ മുഖത്തു നോക്കാതെ സംസാരിച്ചു
ഞാൻ ചെയ്തത് അവനു ഇഷ്ടം ആയില്ലെന്നും
ഇനി ചെയ്യരുതെന്നും
അല്ലെങ്കിൽ അവൻ അവന്റെ വീട്ടില് പൊയ്കൊള്ളാമെന്നും അവൻ പറഞ്ഞു
അവനു ഇഷ്ടം ഇല്ലാത്തതൊന്നും അവനെ ചെയ്യില്ലെന്ന് ഞാൻ അവനോടു പറഞ്ഞു



അവൻ താമസിക്കുന്നതിനു വാടക തന്നിരുന്നില്ല
അവൻ ഭക്ഷണത്തിനു പണം തന്നിരുന്നില്ല
അതിനും പുറമേ പഠന ആവശ്യത്തിനു പലപ്പോഴും എന്നോട് കടം വാങ്ങി
ഡിസംബർ ഇരുപതിന് ക്രിസ്ത്മസ് ആഘോഷിക്കാൻ
അവൻ പണം നല്കാമോ എന്ന് ചോദിച്ചു
ഞാൻ പണം നല്കി
അന്ന് രാത്രിയിൽ
ഞാൻ അവനു നല്കുന്ന സഹായങ്ങൾക്കു പകരം
അവൻ എനിക്കെന്തു നല്കുന്നു എന്ന് ചോദിച്ചു
അവൻ മുഖത്തു നോക്കിയുമില്ല, മറുപടിയൊന്നും പറഞ്ഞുമില്ല
അന്ന് രാത്രിയിൽ , ഒരവകാശം പോലെ ഞാനവനോടൊപ്പം അവന്റെ മുറിയിലേക്ക് ചെന്നു
അവൻ എതിർത്തില്ല ; അവന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ
അവൻ എന്നെ സഹായിക്കുകയും ചെയ്തു


അങ്ങനെയാണ്
എന്റെ അറുപതാം വയസ്സിൽ
അവന്റെ പത്തൊൻപതാം വയസ്സിൽ
ഞങ്ങൾ ലൈംഗിക പങ്കാളികൾ ആയിത്തീർന്നത്
ഇന്ന് അവനു മുപ്പത്തിമൂന്നു വയസ്സായിരിക്കുന്നു
ഇന്ന് അവനു ജോലിയുണ്ട്
അവനു കിട്ടുന്ന ശമ്പളം , അവൻ അവന്റെ വീട്ടിൽ  കൊടുക്കുന്നു


പതിന്നാലു വർഷങ്ങൾക്കു  ശേഷം
അവനെ എനിക്ക് നഷ്ടമാകുമെന്നു ഭയം തോന്നുന്നു
ഇതിനിടയിൽ അവൻ ഒരു പെണ്ണിനെ പ്രേമിച്ചു
അവൾ അവനെ കളഞ്ഞിട്ടു പോയി
അവനു ഒരു വിവാഹ ആലോചന വന്നു
അവളുടെ വീട്ടുകാർ അത് വേണ്ടെന്നു വെച്ചു
അവന്റെ കൂടെ ജോലി ചെയ്യുന്ന പെണ്ണിനെ അവൻ വിവാഹം ചെയ്യാൻ താല്പര്യം കാട്ടി
അത് അവന്റെ വീട്ടുകാർ വേണ്ടെന്നു പറഞ്ഞു



പതിന്നാലു വർഷം എന്നോടൊപ്പം കഴിഞ്ഞ അവനു വിവാഹ ആലോചനകൾ വരുന്നു
അവനു മുപ്പത്തി മൂന്നു വയസ്സായി എന്ന് അവൻ തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നു
അവൻ എന്നെ വിട്ടു പോകുമായിരിക്കാം
എഴുപത്തിനാലു വയസ്സുള്ള എന്നെ ഇനി ആര് പ്രേമിക്കാനാണ് ?

000





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ