പ്രണയത്തിന്റെ ഈ കുരുക്ക്
അവനും ഞാനും
ഞാനും അവനും
എങ്ങനെ ആയാലെന്താ
ഞങ്ങൾ പ്രണയത്തിലാണ്
അങ്ങനെ ഞാൻ അവകാശപ്പെടാൻ ആഗ്രഹിക്കുന്നു
എന്നാൽ സത്യം അതല്ല
ഓരോ ദിവസവും എനിക്കവനോട് പ്രണയമാണ്
ഓരോ നിമിഷവും എനിക്കവനോട് പ്രണയമാണ്
എന്നാൽ ഓരോ തവണയും
അവന്റെ കണ്ണുകളിൽ ഞാൻ കാണുന്നത്
അസഹ്യതയാണ്
അവൻ എന്നോട് പറഞ്ഞു
ചേട്ടന് ലീലയെ പ്രേമിച്ചുകൂടെ
ലീലയെ വിവാഹം ചെയ്തു കൂടെ
വിവാഹം ചെയ്യേണ്ടെങ്കിൽ
പ്രസന്നയുടെ അടുത്ത് പോയ്ക്കൂടെ
ഇത് ശരിയല്ല
ആരെങ്കിലും അറിഞ്ഞാൽ
ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്
അവന് ഇഷ്ടമല്ല
എനിക്ക് ഇഷ്ടമാണ്
ദൈവത്തിന്റെ വികൃതി ആവാം
ദൈവത്തിനും വേണ്ടേ ഒരു തമാശ
തുടക്കത്തിൽ
അവൻ എന്റെ കഴുത്തിലൂടെ കയ്യിട്ട്
എന്റെ മാറിൽ അമർന്ന്
പെണ്ണിനെ പോലെ പ്രേമയാചന നടത്തി
നാണമില്ലാതെ നടത്തിയ പ്രേമ യാചന
പെണ്ണിന്റെ ഉടലുള്ള അവൻ
ചേട്ടനില്ലാതെ ജീവിക്കാൻ മേല , അവൻ മൊഴിഞ്ഞു
ഏതോ നാടകത്തിലെ ഡയലോഗ് ആയിരുന്നിരിക്കാം ,അത്
ഞാൻ നിശ്ശബ്ദനായിരുന്നു
ഇരുൾ പരക്കുന്നതും കാത്ത് ഞാൻ നിന്നു
ഇരുൾ പരക്കുകയും സ്ട്രീറ്റ് ലൈറ്റുകൾ തെളിയുകയും ചെയ്തപ്പോൾ
ഞാനവനെ കൂട്ടി നടന്നു
ഇരുൾ വീണു കിടന്ന കൊക്കോ ചെടികൾക്കിടയിലെക്ക്
അങ്ങോട്ട് പോയാൽ ഇരുട്ടാണെന്നും
എവിടെ പോകുകയാണെന്നും
അവൻ ചിലച്ചു കൊണ്ടിരുന്നു
അവിടെ കൊക്കോ ചെടികൾകിടയിൽ
എനിക്ക് വേണ്ടത് തിരയവേ
ശ്ശെ
വേണ്ട
ഞാൻ പോട്ടെ
എന്നെല്ലാം ഒരു പെണ്ണിനെ പോലെ അവൻ പറഞ്ഞുകൊണ്ടിരുന്നു
എല്ലാം കഴിഞ്ഞപ്പോൾ
അവൻ നിശ്ശബ്ദനായിരുന്നു
ഇപ്പോൾ അവൻ പ്രേമയാചന നടത്തുന്നില്ല
അവന് ഇത് ഇഷ്ടമല്ല , എന്നാണു പറയുന്നത്
എന്നാൽ ഓരോ തവണയും പ്രസന്നയെപോലെ
പണം മുൻകൂർ വാങ്ങാൻ അവൻ മറക്കുന്നുമില്ല
അവനും ഞാനും
ഞാനും അവനും
എങ്ങനെ ആയാലെന്താ
ഞങ്ങൾ പ്രണയത്തിലാണ്
അങ്ങനെ ഞാൻ അവകാശപ്പെടാൻ ആഗ്രഹിക്കുന്നു
എന്നാൽ സത്യം അതല്ല
ഓരോ ദിവസവും എനിക്കവനോട് പ്രണയമാണ്
ഓരോ നിമിഷവും എനിക്കവനോട് പ്രണയമാണ്
എന്നാൽ ഓരോ തവണയും
അവന്റെ കണ്ണുകളിൽ ഞാൻ കാണുന്നത്
അസഹ്യതയാണ്
അവൻ എന്നോട് പറഞ്ഞു
ചേട്ടന് ലീലയെ പ്രേമിച്ചുകൂടെ
ലീലയെ വിവാഹം ചെയ്തു കൂടെ
വിവാഹം ചെയ്യേണ്ടെങ്കിൽ
പ്രസന്നയുടെ അടുത്ത് പോയ്ക്കൂടെ
ഇത് ശരിയല്ല
ആരെങ്കിലും അറിഞ്ഞാൽ
ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്
അവന് ഇഷ്ടമല്ല
എനിക്ക് ഇഷ്ടമാണ്
ദൈവത്തിന്റെ വികൃതി ആവാം
ദൈവത്തിനും വേണ്ടേ ഒരു തമാശ
തുടക്കത്തിൽ
അവൻ എന്റെ കഴുത്തിലൂടെ കയ്യിട്ട്
എന്റെ മാറിൽ അമർന്ന്
പെണ്ണിനെ പോലെ പ്രേമയാചന നടത്തി
നാണമില്ലാതെ നടത്തിയ പ്രേമ യാചന
പെണ്ണിന്റെ ഉടലുള്ള അവൻ
ചേട്ടനില്ലാതെ ജീവിക്കാൻ മേല , അവൻ മൊഴിഞ്ഞു
ഏതോ നാടകത്തിലെ ഡയലോഗ് ആയിരുന്നിരിക്കാം ,അത്
ഞാൻ നിശ്ശബ്ദനായിരുന്നു
ഇരുൾ പരക്കുന്നതും കാത്ത് ഞാൻ നിന്നു
ഇരുൾ പരക്കുകയും സ്ട്രീറ്റ് ലൈറ്റുകൾ തെളിയുകയും ചെയ്തപ്പോൾ
ഞാനവനെ കൂട്ടി നടന്നു
ഇരുൾ വീണു കിടന്ന കൊക്കോ ചെടികൾക്കിടയിലെക്ക്
അങ്ങോട്ട് പോയാൽ ഇരുട്ടാണെന്നും
എവിടെ പോകുകയാണെന്നും
അവൻ ചിലച്ചു കൊണ്ടിരുന്നു
അവിടെ കൊക്കോ ചെടികൾകിടയിൽ
എനിക്ക് വേണ്ടത് തിരയവേ
ശ്ശെ
വേണ്ട
ഞാൻ പോട്ടെ
എന്നെല്ലാം ഒരു പെണ്ണിനെ പോലെ അവൻ പറഞ്ഞുകൊണ്ടിരുന്നു
എല്ലാം കഴിഞ്ഞപ്പോൾ
അവൻ നിശ്ശബ്ദനായിരുന്നു
ഇപ്പോൾ അവൻ പ്രേമയാചന നടത്തുന്നില്ല
അവന് ഇത് ഇഷ്ടമല്ല , എന്നാണു പറയുന്നത്
എന്നാൽ ഓരോ തവണയും പ്രസന്നയെപോലെ
പണം മുൻകൂർ വാങ്ങാൻ അവൻ മറക്കുന്നുമില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ