റയാം, ഞാൻ ഇന്നും അവനെ കണ്ടു.
അവൻ ഇന്നും അറിയുന്ന ഭാവം കാട്ടിയില്ല
വർഷങ്ങൾക് മുൻപ് സുനിൽ എന്നൊരു ചെക്കൻ ഉണ്ടായിരുന്നു
സുന്ദരൻ .
വെളുത്തു കൊഴുത്തു നല്ല സുന്ദരൻ
എന്ത് ചെയ്യാൻ
അവൻ എന്നോട് മിണ്ടില്ലായിരുന്നു
അവൻ എന്നെ നോക്കില്ലായിരുന്നു
എന്നെ അറിയുന്ന ഒരു ഭാവവും അവൻ കാട്ടിയില്ല
വഴിയിൽ കണ്ട എല്ലാ ദൈവങ്ങളെയും സഹായത്തിനു വിളിച്ചു
ഒരു ദൈവവും സഹായിച്ചില്ല
ഒരു ദൈവവും കേട്ട ഭാവം കാട്ടിയില്ല
എന്നിൽ നിന്നും നെടുവീർപ്പുകൾ ഉയർന്നു
തപ്ത നിശ്വാസങ്ങൾ ഉയർന്നു
എന്നാലൊരു നാൾ
അവനെ ഒരു കടക്കാരൻ പിടിച്ചു വെച്ചു
അവൻ ആ കടയിൽ എപ്പോഴും ചെല്ലും
ഒരു ദിവസം അയാൾ അവനെ തടഞ്ഞു വെച്ചു
അയാൾക്ക് കൊടുക്കാനുള്ള പണം നല്കിയിട്ടു പോയാൽ മതി എന്ന് കടക്കാരൻ
വിവരം അറിഞ്ഞ ഞാൻ
അവൻ അയാൾക്ക് നല്കാനുള്ള പണം നല്കി
അവനു പിന്നീട് എന്നോട് എന്തോരം സ്നേഹമായിരുന്നെന്നോ
അത് പോലെ എന്തെങ്കിലും അത്ഭുതം സംഭവിക്കും
ഞാൻ കാത്തിരിക്കും
എത്ര നാൾ വേണമെങ്കിലും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ