അത്ഭുതങ്ങൾ സംഭവിക്കുന്നത്
അവിചാരിതമായാണ്
ഞാനും നിങ്ങളും പ്രതീക്ഷിക്കാത്ത നിമിഷങ്ങളിൽ
പതിന്നാലു വർഷങ്ങൾ
നീണ്ട പതിന്നാലു വർഷങ്ങൾ കടന്നു പോയിരിക്കുന്നു
ഞാൻ അവനെ മറന്നു തുടങ്ങിയിരുന്നു
പതിന്നാലു വര്ഷങ്ങള്ക്ക് മുൻപ്
അവനു പത്തൊന്പത് വയസ് ആയിരുന്നപ്പോഴാണ്
ഞാൻ അവനെ പ്രേമിച്ചത്
എല്ലാ പ്രേമങ്ങളെയും പോലെ
ഈ പ്രേമവും വണ്‍ വേ ആയിരുന്നു
എനിക്ക് അവനോടു തോന്നിയ വികാരം
അവന്റെ അമ്മയ്ക്ക് പെട്ടെന്ന് മനസിലായി
അത് കൊണ്ട്
അവനുമായി ചങ്ങാത്തം കൂടാനുള്ള എന്റെ ശ്രമം വിജയിച്ചില്ല
ഞാനുമായി ചങ്ങാത്തം വേണ്ടെന്നു അവർ അവനെ ഉപദേശിച്ചു
അവർ അവനെ രാഷ്ട്രീയകാരോടൊപ്പം കൂടാൻ വിട്ടു
രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുത്ത പാരമ്പര്യം
അവർക്കുണ്ടായിരുന്നു
എന്ത് നേടി എന്ന് ചോദിക്കരുത്
അത് അവർക്ക് ഇഷ്ടമാവില്ല
അതൊക്കെ നമ്മളെ പോലുള്ള
പെറ്റി ബൂർഷ്വാ ചോദിക്കുന്ന ചോദ്യങ്ങൾ ആണ്
അവർ പോലീസിന്റെ ഇടി കൊണ്ടു
നന്നായി ഇടിച്ചു പോലീസ്
അവരുടെ ഭാഷ നന്നായി പറഞ്ഞു പോലീസ്
എന്നാൽ അവർ കൂടുതൽ കൂടുതൽ സമരോല്സുകരായി
വീട് വളയൽ
ഓടിച്ചിട്ട് പിടിക്കൽ
ഒളിവിൽ പോകൽ
എന്തെല്ലാം കാര്യ പരിപാടികളായിരുന്നു
ഇടി കൊണ്ടവർ ഒന്നും നേടിയില്ലെങ്കിലും
ഇടി കൊള്ളാൻ പ്രേരിപ്പിച്ചവർ പലതും ആയി
പലതിന്റെയും നേതാക്കൾ ആയി
എം എൽ എ ആയി
ഇതൊന്നും പറഞ്ഞാൽ അവർക്ക് മനസ്സിലാവില്ല
അവർ പറയുന്നത് നമ്മള്ക്കും മനസ്സിലാവില്ല
പിന്നെ ഇപ്പോൾ ആളെ തല്ലിക്കുന്ന സമരങ്ങളും ഇല്ല
ഇപ്പോൾ പിള്ളേരെ പോലീസിനെ കൊണ്ട് തല്ലിക്കുന്ന സമരങ്ങൾ മാത്രമേ ഉള്ളൂ
തല്ലിക്കുന്നവൻ നേതാവ്
അവൻ പല സ്ഥാന മാനങ്ങളും നേടും
എം എൽ എ യും ആകും
നമ്മളെ ഭരിക്കും
കഴിഞ്ഞ പ്രാദേശിക സമിതികളിലെക്കുള്ള തിരഞ്ഞെടുപ്പിൽ
എന്റെ അയൽക്കാരൻ
അവന്റെ ബന്ധുവിനോപ്പം വന്നു
വോട്ടു ചെയ്യണം എന്ന് പറയാൻ
വോട്ടു ചെയ്തു
അവൻ ജയിച്ചു
അവൻ അവന്റെ ബന്ധു വീട്ടില് വന്നിരുന്നു
മറ്റു വീടുകളില പോയില്ല
സംസാരിച്ചില്ല
പാർട്ടി പറയാതെ ഒരിടത്തും പൊയ്ക്കൂടാ
പാര്ട്ടിയുടെ പ്രതിനിധി ആണവൻ
അല്ലാതെ നമ്മുടെ പ്രതിനിധി അല്ല അവൻ
നീണ്ട പതിന്നാലു വർഷങ്ങൾ ആണ്
ഞാനവനെ നോക്കി വെള്ളമിരക്കി നടന്നത്
ദൈവം സഹായിച്ച്
അവന്റെ സൗന്ദര്യത്തിനു ഒരു കുറവും കാലം വരുത്തിയില്ല
പത്തൊന്പത് വയസുണ്ടായിരുന്ന അവനിന്ന് മുപ്പത്തി മൂന്നായിയിരിക്കുന്നു പ്രായം
പ്രായം നമ്മിൽ മോഹം നല്കി
എന്നോ മറ്റോ ഒരു സിനിമാ പാട്ടുണ്ടല്ലോ
ആ, ശരിയായി ഞാനൊർമ്മിക്കുന്നില്ല
---------------------------------------------
"ഒന്നു നിന്നേ"
ഞാൻ തിരിഞ്ഞു നോക്കി
എന്നോട് തന്നെ
അവൻ തന്നെ
പതിന്നാലു വർഷക്കാലം എന്നെ അവഗണിച്ച ആ സുന്ദരൻ
ഞാൻ നിന്നു
നിന്ന് പോകുമല്ലോ
അവന്റെ സൌന്ദര്യം കണ്ടാൽ
ആരാകിലെന്ത് ,മിഴിയുള്ളവർ നോക്കി നിന്ന് പോകും
ഞാനും അവനെ നോക്കി നിന്നു
തിരഞ്ഞെടുപ്പ് കാലത്താണെങ്കിൽ വോട്ടു ചോദിക്കാൻ ആണെന്ന് കരുതാം
ഒരു തിരഞ്ഞെടുപ്പും ഇപ്പോൾ കാലം ആയിട്ടില്ല
പിന്നെന്തിന് ?
ഞാൻ കാത്തു നിന്നു
അവൻ അടുത്ത് വന്നു
"എന്തൊക്കെയുണ്ട് വിശേഷങ്ങൾ? "
കൊള്ളാം,വിശേഷങ്ങൾ ചോദിക്കാൻ പറ്റിയ സമയം തന്നെ
ഞാൻ ധൃതിയിലാണ്
അപ്പോൾ ആണ് , വിളിച്ചു നിരത്തി വിശേഷം തിരക്കുന്നത്
നമ്മൾ മലയാളികൾ ഇങ്ങനെ ചില പ്രത്യേക സ്വഭാവ സവിശേതകൾ ഉള്ളവരാണ്
നമ്മൾ ഒരു കാരണ വശാലും
നമ്മുടെ ഈ സവിശേഷതകൾ ഉപേക്ഷിച്ചു കൂടാ
എന്ത് വിശേഷമാ ?
നിനക്ക് എന്താ വിശേഷം ?
ഞാൻ ചോദിച്ചു
ചോദിക്കാൻ ആഗ്രഹിച്ചത് ചോദിച്ചില്ല
ഏതായാലും അവൻ കത്തി വെച്ചില്ല
"ഒരു രണ്ടായിരം രൂപ വേണം , അത്യാവശ്യം ആണ് "
ചില ഉപദ്രവങ്ങൾ ഉണ്ട്
പിടികിട്ടിയാൽ ചേരയെ പോലെ ആണ്
അന്നത്തെ ദിവസം പോക്കാണ്
അവനു വേറെ പണിയൊന്നും ഉണ്ടാവില്ല
അവന്റെ കയ്യില നിന്നും നമ്മളെ രക്ഷ പെടുത്തുവാൻ
അവനെ ഉണ്ടാക്കിയ ദൈവത്തിനു പോലും കഴിയില്ല
ഞാൻ അവനെ നോക്കി, കൊതിയോടെ
ഒരു വാക്ക് ഞാൻ പറഞ്ഞാൽ
യെസ് ,എന്നായാലും നോ , എന്നായാലും
അവന്റെ സാന്നിധ്യം എനിക്ക് നഷ്ടമാകും
അവൻ കുറെ നേരം കൂടി എന്റെ അടുത്ത് നില്ക്കാൻ വേണ്ടി
ഞാൻ സമയം എടുത്തു , എന്നിട്ട്
വൈകിട്ട് കൊടുക്കാം എന്ന് പറഞ്ഞു
വൈകിട്ട് കിട്ടും എന്നറിഞ്ഞപ്പോൾ
അവൻ സന്തോഷത്തോടെ പോയി
ഈ ഇടപാടിൽ എന്റെ ലാഭം എന്ത്?
അതായിരുന്നു , എന്റെ ധര്മ്മ സങ്കടം
--------------------------------------------
എന്റെ ചിന്തയെ നിങ്ങൾ കുറ്റപ്പെടുത്തരുത്
നേട്ടങ്ങൾ ആഗ്രഹിക്കാത്ത മനുഷ്യർ ഉണ്ടോ ?
ബ്ലേഡ് പലിശ ആഗ്രഹിക്കുന്നു
ഞാൻ ബ്ലേഡ് അല്ലാത്തത് കൊണ്ട് പലിശ ആഗ്രഹിക്കുന്നില്ല
അവന്റെ പാർട്ടി നേതാവുണ്ട്
നേതാവിന്റെ കയ്യില പണം ഉണ്ട്
തരണം എങ്കിൽ പലിശ കൊടുക്കണം
ഈട് വേണം
ഇവൻ നേരത്തെ നേതാവിന്റെ കയ്യില നിന്നും കടം വാങ്ങിയിട്ടുണ്ട്
സ്വർണ്ണം പണയം നല്കി
പറഞ്ഞ കാലാവധി കഴിഞ്ഞപ്പോൾ
നേതാവ് സ്വർണ്ണം ഉരുക്കി ഭാര്യക്ക് ആഭരണം പണിയിച്ചു
അങ്ങനെ സ്വർണ്ണം പോയിക്കിട്ടി
അതേതായാലും നന്നായി
ദൈവത്തിനു നന്ദി
അത് പോയത് കൊണ്ടാണല്ലോ
നേതാവിന്റെ അടുത്ത് പോകാതെ എന്റെ അടുത്ത് വന്നത്
എന്റെ അടുത്ത് വരരുതെന്നും
ഞാനുമായി സഹകരണം വേണ്ടെന്നും നേതാവ് വിലക്കിയിട്ടുണ്ട്
ഈടിലാതെ , പലിശ ഇല്ലാതെ കടം വേണമെങ്കിൽ
നേതാവ് കൊടുക്കില്ലല്ലോ
അപ്പോൾ പിന്നെ
വർഗ ബോധം ഇല്ലാത്തവരും
വർഗ ശത്രുക്കളും തന്നെ ആശ്രയം
---------------------------------------------
അല്പം ഇരുട്ടിയാണ് ഞാൻ വന്നത്
മന പൂർവ്വം തന്നെ
അവൻ വഴിയിൽ കാത്തു നിന്നു
അവനാണല്ലോ, ആവശ്യക്കാരൻ
ഞങ്ങൾ ഒന്നിച്ചു നടന്നു
ചായക്കടയുടെ മൂല തിരിഞ്ഞപ്പോൾ
ഞാൻ അവനെയും കൊണ്ട് ഇടവഴിയിലേക്കിറങ്ങി
അവൻ ഒന്ന് മടിച്ചു നിന്നു
"ഇരുട്ടാ, റോഡിലൂടെ പോകാം", അവൻ പറഞ്ഞു.
"ഇതിലെ കുറുക്കു കടന്നാൽ ദൂരം എത്ര കുറയും?" ഞാൻ അവനെ ആശ്വസിപ്പിച്ചു
കുറുക്കു നടന്നു വരുമ്പോൾ
വയലോരത്ത് ഒരു ചെറിയ ചായ്പ് ഉണ്ട്
വയലിൽ കൃഷി ചെയ്യുന്നവർ
സാധനങ്ങള സൂക്ഷിക്കാനും വിശ്രമികാനുമായി ഉപയോഗിക്കുന്ന ചായ്പ്
ചായ്പ്പിനടുത്തെത്തിയപ്പോൾ ഞാൻ അവന്റെ അരയ്ക്കു പിടിച്ചു നിർത്തി
"ആരേലും കാണും ", അവൻ ചിണുങ്ങി
"ആര് വരാനാ ഇവിടെ? ആരും വരില്ല "ഞാൻ അവനെ ആശ്വസിപ്പിച്ചു
--------------------------------------------------------------------------------------
കാത്തിരുന്നത് പതിന്നാലു വർഷങ്ങൾ ആണ്
ദൈവം കനിവുള്ളവൻ ആണ്
അവൻ ആ പണം ഒരിക്കലും തിരികെ തന്നില്ല
അല്ലെങ്കിലും നമ്മൾ കടം കൊടുക്കുന്നത്
തിരികെ കിട്ടില്ല എന്നറിഞ്ഞു കൊണ്ടാണല്ലോ
--------------------------------------------------------------------------

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ