2017, ഫെബ്രുവരി 23, വ്യാഴാഴ്‌ച

നിസ്സഹായർ

നാം സാധാരണ മനുഷ്യർ  ആണ്
നാം നിസ്സഹായർ ആണ്
നാം എന്ത് ചെയ്യാനാണ്?
അവൻ എന്തിനാണ് ഇന്ന് എന്റെ മുന്നില് വന്നത്?


ഇന്നലെ അവനെ കണ്ട കാര്യം ഞാൻ ഇന്നലെ തന്നെ നിങ്ങളോട് പറഞ്ഞിരുന്നു
അവൻ എനിക്ക് നല്കിയ നിരാശ , ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു
ഓൾഡ്‌ ഗോൾഡ്‌ വാങ്ങിയതും അനുവിനെ കണ്ടതും ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു
അനുവിനെ ഞാൻ കണ്ടെത്തി; അനു  എന്നെ സന്തുഷ്ടനാക്കി
ഇനിയെന്തിനു മറ്റൊരാൾ?


ഓൾഡ്‌ ഗോൾഡ്‌ നല്കിയ ലഹരിയിൽ
നിലാവ് പകര്ന്ന ലഹരിയിൽ
അനു സുന്ദര ബിംബം തന്നെയായിരുന്നു
അനു  ഇനിയും വരും, ഒന്ന് വിളിച്ചാൽ



അങ്ങനെ എന്നെ കാമാന്ധനാക്കിയ ആ പതിനെട്ടുകാരൻ ചെക്കൻ
എന്റെ മനസ്സില് നിന്നും കുടിയിറങ്ങിയെന്നാണ് ഞാൻ കരുതിയത്; വിശ്വസിച്ചത്
എന്നാലിന്ന് , അപ്രതീക്ഷിതമായി അവൻ എന്റെ മുന്നില് വന്നു പെട്ടു
അപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി
അവൻ ഇപ്പോഴും  ഹൃദയത്തിൽ തറച്ച ഒരു മുള്ളാണ്
അവന്റെ മാദകത്വമുള്ള തടിച്ച ചുണ്ടുകൾ
അവന്റെ തുടിക്കുന്ന തടിച്ച കവിളുകൾ
ഒന്നും അനുവിനില്ല
അനു  നല്ലതാണ്
കൊള്ളാം
എന്നാൽ അനു , എന്റെ ടുട്ടുവിന് പകരമാകുന്നില്ല 





 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ