നിനക്കവനെ അത്രയ്ക്ക് ഇഷ്ടമാണോ?
ഇഷ്ടം ആണെങ്കിൽ ?
അവനോടു നീ നേരിട്ട് പറയാത്തത് എന്താ ?
അവനു ഇഷ്ടം ആയില്ലെങ്കിലൊ?
പിന്നെ അവന്റെ പിന്നാലെ നടക്കെണ്ടെല്ലോ
ഉം, അത് ശരിയാണ്
അവന്റെ മറുപടി എന്തായിരിക്കും?
അടുത്ത ദിവസം
അവൻ എതിരെ വന്നപ്പോൾ
അവനെ നോക്കി ഞാൻ ചിരിച്ചു
അവനും ചിരിച്ചു
അവനെ ചായ കുടിക്കാൻ വിളിച്ചു
അവൻ കൂടെ നടന്നു
ഞാൻ ചോദിച്ചു :ചായയോ, ബിയറോ ?
അവൻ പറഞ്ഞു : റം ആയാലും കുഴപ്പമില്ല
മണി ഒൻപതു പത്ത്
ബാറിലേക്ക് കയറി
ബിജോയിസ് ബ്രാണ്ടി രണ്ടു ഒന്നര പറഞ്ഞു
പറോട്ടയും ചില്ലി ചിക്കനും പറഞ്ഞു
ആദ്യത്തെ ഗ്ലാസ് ഒഴിഞ്ഞപ്പോൾ
ഓരോ ലാർജ് കൂടി പറഞ്ഞു
അത്രയുമായപ്പോൾ ഒരു ഉഷാർ തോന്നി , എനിക്കും അവനും
അവൻ എന്തൊക്കെയോ പറയാൻ തുടങ്ങി
ഞാൻ ഇടയ്ക്ക് കയറി എനിക്ക് പറയാനുള്ളത് പറഞ്ഞു
അവൻ പറഞ്ഞു :അതിനെന്താ ചേട്ടാ, ചേട്ടൻ ഒരു റൂം എടുക്ക്
അത്രയേ ഉള്ളൂ
കാര്യം തുറന്നു പറയുക
മനസിലിരുന്നാൽ ഒരു കാര്യവും ഒരിക്കലും നടക്കില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ