2017, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

അഭിനിവേശം

എനിക്ക് അവനോടു  അഭിനിവേശം ആയിരുന്നു
വല്ലാത്ത അഭിനിവേശം
വട്ട മുഖവും വെളുത്ത നിറവും കൊഴുത്ത ശരീരവുമായി
അവൻ എന്നെ മോഹിപ്പിച്ചു
ഒത്തിരി ഒത്തിരി
അവനെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ അവിടെ പോയിരുന്നത്





തിരി നായര് നടന്നു വരുമ്പോൾ ആണ് 
സുദർസനനെ കണ്ടത് 
ബസ്സിൽ പോരാൻ കാശില്ലാഞ്ഞിട്ടാണ് നടന്നത് 
സുദര്സനനെ കണ്ടപ്പോൾ 
അവൻ സഹായം ആവശ്യ പ്പെട്ടപ്പോൾ 
താൻ ഒരു തെണ്ടിയാനെന്ന കാര്യം നായര് മറച്ചു വെച്ച് 
സുദർസനനെ കൂടെ കൂട്ടി 
ബീഹാരിയുടെ ചായ കടയിൽ തനിക് അക്കൌന്റ് ഉണ്ടെന്നും 
വയറു നിറയെ ആഹാരം വാങ്ങി കൊടുക്കാമെന്നും 
തിരി നായര് പറഞ്ഞു 
മണ്ടൻ സുദര്സനൻ അതൂ വിശ്വസിക്കുകയും ചെയ്തു 
കറങ്ങി തീരിഞ്ഞു ബീഹാരിയുടെ കടയിൽ  എത്തിയപ്പോൾ 
ബീഹാറി കട അടച്ചു കഴിഞ്ഞിരുന്നു 
ഇനി നേരം വെളുക്കട്ടെ 
രാവിലെ ബീഹാരിയുടെ കടയിൽ  നിന്നും ഭക്ഷണവും 
കുറച്ചു രൂപയും കൊടുക്കാമെന്നു
തിരി നായര് പ്രോമിസ് ചെയ്തു 
മണ്ടൻ സുദര്സനൻ അത് വിശ്വസിക്കുകയും ചെയ്തു 




അവൻ എന്റെ അടുത്ത് വരില്ല 
ഞാൻ പറഞ്ഞാൽ  അനുസരിക്കില്ല 
എന്താ ചെയ്ക ?
മനസ്സില് നിറയെ അവനാണ് 
എന്നാൽ അവനെന്നെ കണ്ടുകൂടാ 


അന്ന് രാത്രി  സുദര്സനൻ 
തിരി നായരോടൊപ്പം കിടന്നു 



ഓ, പറഞ്ഞില്ലല്ലോ 
അക്കാലത്ത് തിരി നായര് വിജയനോപ്പമാണ് താമസം 
വിജയൻ  കട്ടിലിൽ 
തിരി നായര് നിലത്തു പാ വിരിച്ചു കിടക്കും 


അന്ന് രാത്രി വിജയൻ  ഉറങ്ങിയിരുന്നില്ല 
കട്ടിലിൽ കിടന്നു  വിജയൻ 
 തിരി നായരും സുദര്സനനും തമ്മിൽ അടക്കം പറഞ്ഞതെല്ലാം കേട്ടു 



രാവിലെ തിരി നായര് 
സുദർസനനെ 
ബസ് സ്ടാണ്ടിൽ കൊണ്ട് വിട്ടു 
കൊടുക്കാമെന്നു പറഞ്ഞ പണം നല്കിയില്ല 
തിരി നായര് എവിടുന്ന് കൊടുക്കാനാണ്?
വാങ്ങി കൊടുക്കാമെന്നു പറഞ്ഞ ആഹാരവും നല്കിയില്ല 



തിരി നായര് ചെയ്ത വഞ്ചനയെക്കാൾ 
കടുത്ത ദ്രോഹമാണ് 
വിജയൻ 
സുദർസനനൊടു  ചെയ്തത് 
നേരം വെളുത്ത ഉടനെ 
വിജയൻ  ഇറങ്ങി 
സ്ഥലത്തുള്ള 
എല്ലാ മലയാളികളെയും വിജയൻ 
തലേ രാത്രിയിലെ കഥ
അറിയിച്ചു 
കുഷ്ഠ രോഗിയോടെന്ന പോലെയാണ് 
മലയാളി സമൂഹം സുദര്സനനോടു പെരുമാറിയത് 
തിരി നായര്ക്ക് കുഴപ്പം ഇല്ല 
ഭ്രഷ്റ്റ് സുദര്സനാണ്




ആരാ ഈ വിജയന് എന്നറിയേണ്ടേ?
തിരി നായരുടെ ഇളയവൻ 




ആ ചെറുക്കനോടുള്ള ഭ്രമം ഞാൻ ഉപേക്ഷിച്ചു 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ