അവനു എന്നെ ഇഷ്ടമേ അല്ലായിരുന്നു
എനിക്ക് അവനോടു പ്രേമവും
അവൻ എന്നോട് സംസാരിക്കില്ലായിരുന്നു
അവനെ കാണുമ്പോൾ
ഞാൻ അവനെ ആഗ്രഹത്തോടെ നോക്കും
അവൻ എന്നെ നോക്കില്ല
അങ്ങനെ എന്റെ എല്ലാ നോട്ടങ്ങളും വിഫലങ്ങളായി
എന്റെ പ്രേമാർദ്രമായ മനസ് വിലപിച്ചു
ആ വിലാപം അവൻ കേട്ടില്ല
ആ വിലാപം അവൻ അറിഞ്ഞില്ല
ഞാൻ അവനെ മറക്കാൻ ആഗ്രഹിച്ചു
മനസ് വിസമ്മതിച്ചു
ബുദ്ധി പറഞ്ഞു : മറക്കൂ, അവനെ നീ മറക്കൂ
മനസ് വിലപിച്ചു : വേണം , അവനെ എനിക്ക് സ്വന്തമാക്കണം
മഞ്ഞു പോയി , വെയിൽ വന്നു
വെയിൽ പോയി , മഴ വന്നു
മഴ പോയി , പൂക്കളും പൂത്തുമ്പിയും പൊന്നോണവും വന്നു
പൊൻവെയിൽ പോയി , അതോടൊപ്പം മരങ്ങളിലെ ഇലകളും
ഇലകള നഷ്ടമായ മരങ്ങളെ രജനി മഞ്ഞുകൊണ്ടു ആശ്വസിപ്പിച്ചു
മഞ്ഞിൽ കുളിർത്ത മരക്കൊമ്പുകളിൽ
തണുപ്പിൻ രോമാഞ്ചമായി മുകുളങ്ങൾ മൊട്ടിട്ടു
ബുദ്ധി പറഞ്ഞു : അവനെ മറക്കൂ, അർജുനെ പ്രേമിക്കൂ
മനസ് വിലപിച്ചു : അവനെയാണ് , അവനെ മാത്രമാണ് എനിക്ക് വേണ്ടത്
വർഷങ്ങൾക്കു മുൻപ്
അമ്പതു പൈസയ്ക്ക് മോഹൻ ജിത്തിനെ എനിക്ക് നല്കിയ
ദൈവത്തോട്
ഞാൻ കേണു
അവനെ എനിക്ക് വേണം
ആയിരം രൂപ വരെ പറഞ്ഞു നോക്കി
ബധിരത ബാധിച്ചത് പോലെ
ദൈവം എന്നെ മിഴിച്ചു നോക്കി
അഡ്വാൻസ് കൊടുത്ത പണം ദൈവം തിരികെ തന്നില്ല
എനിക്ക് അവനെ വേണം
ആരോടാണ് ഞാൻ പറയുക ?
ആരോട് പറഞ്ഞാലാണ് , അവനെ എനിക്ക് കിട്ടുക ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ