അറിയില്ല
ചിരിക്കണമായിരുന്നോ?
ചിരിക്കണമായിരുന്നിരിക്കാം
ഏതായാലും ഞാനും ചിരിച്ചില്ല
അവനും ചിരിച്ചില്ല
ഞാൻ വേഗം നടക്കുകയായിരുന്നു
അപ്പോൾ അവൻ വഴിയരുകിൽ
ബസ് കാത്ത് നില്ക്കുന്നത് കണ്ടു
അവൻ ചിരിച്ചില്ല
ഞാനും ചിരിച്ചില്ല
അവന്റെയടുത്ത് ചെല്ലണമെന്നും
ക്ഷേമാന്വേഷണം നടത്തണമെന്നും
ആഗ്രഹമുണ്ടായിരുന്നു
എന്തുകൊണ്ടാണ് ഞാൻ അവന്റെ അടുത്ത് ചെല്ലാതിരുന്നത്?
കണ്ടയുടനെ ചിരിച്ചു കൊണ്ട് അവന്റെയടുത്തെക്ക് ഓടി ചെല്ലെണ്ടിയിരുന്നു
അവന് എന്നോട് വെറുപ്പാണെന്ന ഭയം കൊണ്ടായിരുന്നുവോ?
ആയിരുന്നിരിക്കാം
അപ്പോൾ ഞാൻ തിരിഞ്ഞു നിന്നില്ല
പോകാനുള്ള വഴിയിലൂടെ വേഗം നടന്നു പോയി
ഒരു പക്ഷെ
നാളെയുമീ സമയത്ത്
അവനീ ബസ് സ്റ്റോപ്പിൽ കണ്ടേക്കും
ഒരു പക്ഷെ നാളെ ഇ സമയത്ത് ഞാനീ ബസ് സ്റ്റോപ്പിൽ വന്നേക്കും
പിന്നെയും പിന്നെയും കാണും
പിന്നെയും പിന്നെയും ചിരിക്കും
പിന്നെയും പിന്നെയും സംസാരിക്കും
ഒരു ദിവസം അവന്റെ പിണക്കം
ഇണക്കമായി തീരുമായിരിക്കും
അന്ന് ഞാൻ വീണ്ടും അവനെ ചേര്ത്ത് പിടിച്ചുമ്മ വെയ്ക്കുമായിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ