2017, ഫെബ്രുവരി 13, തിങ്കളാഴ്‌ച

പ്രണയത്തെ കുറിച്ച് മാത്രം

രണയത്തെ കുറിച്ച് മാത്രമേ ഞാൻ സംസാരിക്കൂ 
എനിക്ക് അവനോടുള്ള പ്രണയത്തെ കുറിച്ച് 
മറ്റൊന്നും ഞാൻ സംസാരിക്കില്ല 
കാലം തികയാതെ മരിക്കാൻ 
എനിക്കാഗ്രഹമില്ല 
എനിക്കിഷ്ടമില്ലാത്തവർക്ക് വേണ്ടി 
സംസാരിക്കാനും എനിക്ക് കഴിയില്ല 
അതിനാൽ ഞാൻ പ്രണയത്തെ കുറിച്ച് മാത്രം സംസാരിക്കാം 



കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ 
ഞാൻ എടത്വാ കോളേജിലെ  എസ് എഫ് ഐ പുലികളോട് സംസാരിച്ചു 
അവർ ചോദിക്കുന്നത് നിനക്ക് ധൈര്യമുണ്ടോടാ എന്നാണ് 
എന്റെ ഒരു ചോദ്യത്തിനും അവർ മറുപടി പറയുന്നില്ല 
ഭീഷണി മാത്രം 
അങ്ങനെ ഉള്ളവരോട് ആരാണ് സംസാരിക്കുക?
ഞാൻ മൌനം പാലിച്ചപ്പോൾ ചോദ്യം 
അവൻ പോയോടാ 
അവൻ പേടിച്ചോടിയോടാ 



അവനൊക്കെ ഭീഷണി മാത്രമേ അറിയൂ 
വിളനിലം സമരത്തെ കുറിച്ച് അവൻ എന്ത് പറയാനാണ് ?
പ്രീ ഡിഗ്രീ ബോർഡ് സമരത്തെ കുറിച്ച് അവൻ എന്ത് പറയാനാണ്?
സ്കൂളുകൾക്ക് കോഴ വാങ്ങി പ്ലസ് ടൂ അനുവദിച്ചതിനെ കുറിച്ച് അവൻ എന്ത് പറയാനാണ് ?
മണ്ണ് മാഫിയയെ കുറിച്ച് 
ബ്ലേഡ് മാഫിയയെ കുറിച്ച് 
കുടി വെള്ള മാഫിയയെ കുറിച്ച് 
മാർക്സിസ്റ്റു പാർട്ടിക്കാരനെ അക്കാരണത്താൽ മാത്രം കുത്തി കൊന്ന 
ബി ജെ പി ക്കാരനെ സി പി എം സ്വാഗതം ചെയ്തതിനെ കുറിച്ച് 
എസ ഡി പി ഐ കാരനെ സി പി എം സ്വാഗതം ചെയ്തതിനെ കുറിച്ച് 
അവൻ എന്ത് പറയാനാണ് ?
അത് കൊണ്ട് 
ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനേക്കാൾ 
ചോദ്യം ചോദിക്കുന്നവനെ അവസാനിപ്പിക്കാൻ 
അവനാഗ്രഹിക്കുന്നു 
പിന്നീട് ചോദ്യങ്ങൾ ഉണ്ടാവില്ലല്ലോ 
പിന്നീടോരുത്തനും ചോദ്യം ചോദിക്കാൻ ധൈര്യമുണ്ടാവില്ലല്ലോ 



എനിക്കുടനെ ചാകാൻ മനസ്സില്ല 
അത് കൊണ്ട് ഞാൻ രാഷ്ട്രീയം പറയില്ല 
ഞാൻ പ്രണയത്തെ കുറിച്ച് മാത്രം പറയാം 
പ്രണയത്തെ കുറിച്ച് മാത്രം 


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ