പ്രണയത്തിന്റെ അപസ്മാരമാണ് എനിക്ക്
പ്രേമത്തിൽ ചാലിച്ച മഷികൊണ്ട് ഞാനവനു കത്തുകൾ എഴുതി
അവൻ ഒരു മറുപടി പോലും തന്നില്ല
ഒരു പെണ്ണിനായിരുന്നു ഞാനാ കത്തുകൾ എഴുതിയതെങ്കിൽ
എന്റെ ഓരോ കത്തിനും അവൾ മറുപടി എഴുതിയേനെ
എങ്കിലും ഞാൻ അവനു കത്തുകൾ എഴുതി കൊണ്ടേയിരുന്നു
ഓരോ പ്രേമ ലേഖനവും അവനായി മാത്രം എഴുതപ്പെട്ടത്
അവന്റെ മുടിയും നാസികയും ചുണ്ടുകളും എന്നെ ഹരം പിടിപ്പിച്ചു
ഓരോ തവണ കാണുമ്പോഴും അവൻ കണ്ണ് മിഴിച്ചു നോക്കി
അവനു എന്നെ ഇഷ്ടം അല്ലെന്ന് എനിക്കറിയാമായിരുന്നു
എന്നാലും, അവൻ ഒരു നാൾ ഇഷ്ടപ്പെട്ടേക്കും എന്ന് ഞാൻ വിശ്വസിച്ചു
ഇന്നും ഞാനവനെ കണ്ടു
അവൻ എന്നെ കാണാത്ത ഭാവത്തിൽ ,അറിയാത്ത ഭാവത്തിൽ
എന്നെ കടന്നു പോയി
ഞാൻ അവനെ കണ്ണിൽനിന്നു മറയുവോളം നോക്കി നിന്നു
ഒരു നാൾ അവൻ എന്നെ ഇഷ്ടപ്പെടുമായിരിക്കും
പ്രേമം ഒരു കാത്തിരിപ്പാണ്
സഫലമാകാൻ ഇടയില്ലാത്ത ഒന്നിന് വേണ്ടിയുള്ള കാത്തിരിപ്പ്
മോഹത്തിൽ നിന്ന് മോഹഭംഗത്തിലേക്കുള്ള യാത്ര
ആശയിൽ നിന്നും നിരാശയിലേക്കുള്ള യാത്ര
ജീവിതത്തിൽ നിന്നും മരണത്തിലേക്ക്
ആത്മ്യുന്നതിയിൽ നിന്നും ആത്മനാശത്തിലേക്ക്
ഒരു യാത്ര

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ