പ്രണയത്തിന്റെ ആവേഗങ്ങളിൽ ഞാൻ അവനെ കുറിച്ച് ഓർമിച്ചു
ഞാനവനോട് പറഞ്ഞു
ഞാൻ നിന്നെ പ്രേമിക്കുന്നു
അവൻ ചിരിച്ചു
വെറുതെ ചിരിച്ചു
അവനെ പ്രകാശത്തെ കുറിച്ച് പഠിപ്പിക്കുമ്പോഴും
ഓർഗാനിക് കെമിസ്ട്രി പഠിപ്പിക്കുമ്പോഴും
മെട്രിക്സ് പഠിപ്പിക്കുമ്പോഴും
ഞാനവനോട് പറഞ്ഞു
നിന്നെ ഇഷ്ടമാണ്
അവൻ ചിരിച്ചു
വെറുതെ ചിരിച്ചു
നാഗ്പൂരിൽ നിന്നും ഞാനവനു കത്തുകളയച്ചു
ഓരോ കത്തിലുമെഴുതി
നിന്നെ എനിക്കിഷ്ടമാണ്
എന്നിട്ട്
അവന്റെ കത്തുകൾക്ക് കാത്തിരുന്നു
അവന്റെ കത്തുകളിൽ ഓമനയുടെ ക്ലാസ് കയറ്റം ഉണ്ടായിരുന്നു
വർഗീസ് മരത്തിൽ നിന്നും വീണതെങ്ങനെ എന്നുണ്ടായിരുന്നു
ചന്ദ്രൻ ആശാരി ഗൾഫിൽ പോയ വാർത്തയും ഉണ്ടായിരുന്നു
ഇതൊന്നുമായിരുന്നില്ല, എനിക്കറിയേണ്ടിയിരുന്നത്
മൂന്നു വർഷങ്ങൾക്കു ശേഷം
ഞാൻ പ്രതീക്ഷിച്ച ആ കത്ത് വന്നു
അതിൽ ഓമന ഇല്ലായിരുന്നു
അതിൽ വർഗീസ് ഇല്ലായിരുന്നു
അതിൽ ചന്ദ്രൻ ആശാരി ഇല്ലായിരുന്നു
അതിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ
ഞാൻ വരുന്നു, അവൻ എഴുതി
ഞാനവനോട് പറഞ്ഞു
ഞാൻ നിന്നെ പ്രേമിക്കുന്നു
അവൻ ചിരിച്ചു
വെറുതെ ചിരിച്ചു
അവനെ പ്രകാശത്തെ കുറിച്ച് പഠിപ്പിക്കുമ്പോഴും
ഓർഗാനിക് കെമിസ്ട്രി പഠിപ്പിക്കുമ്പോഴും
മെട്രിക്സ് പഠിപ്പിക്കുമ്പോഴും
ഞാനവനോട് പറഞ്ഞു
നിന്നെ ഇഷ്ടമാണ്
അവൻ ചിരിച്ചു
വെറുതെ ചിരിച്ചു
നാഗ്പൂരിൽ നിന്നും ഞാനവനു കത്തുകളയച്ചു
ഓരോ കത്തിലുമെഴുതി
നിന്നെ എനിക്കിഷ്ടമാണ്
എന്നിട്ട്
അവന്റെ കത്തുകൾക്ക് കാത്തിരുന്നു
അവന്റെ കത്തുകളിൽ ഓമനയുടെ ക്ലാസ് കയറ്റം ഉണ്ടായിരുന്നു
വർഗീസ് മരത്തിൽ നിന്നും വീണതെങ്ങനെ എന്നുണ്ടായിരുന്നു
ചന്ദ്രൻ ആശാരി ഗൾഫിൽ പോയ വാർത്തയും ഉണ്ടായിരുന്നു
ഇതൊന്നുമായിരുന്നില്ല, എനിക്കറിയേണ്ടിയിരുന്നത്
മൂന്നു വർഷങ്ങൾക്കു ശേഷം
ഞാൻ പ്രതീക്ഷിച്ച ആ കത്ത് വന്നു
അതിൽ ഓമന ഇല്ലായിരുന്നു
അതിൽ വർഗീസ് ഇല്ലായിരുന്നു
അതിൽ ചന്ദ്രൻ ആശാരി ഇല്ലായിരുന്നു
അതിൽ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ
ഞാൻ വരുന്നു, അവൻ എഴുതി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ