2017, ഫെബ്രുവരി 8, ബുധനാഴ്‌ച

എന്റെ ഈ ഇണ




ഇത്  സംഭവിക്കുമായിരുന്നില്ല.
എല്ലായിപ്പോഴും ദൈവങ്ങള്‍ എന്നോടൊപ്പം ആയിരുന്നു.
അതുകൊണ്ട് തന്നെയാണ് ഞാന്‍ കാത്തിരുന്നതും.
ഈ ദിവസത്തിനു വേണ്ടി മാത്രം ഞാന്‍ കാത്തിരിക്കുകയായിരുന്നു.

ഏഴു വര്‍ഷമാണ്‌ ഞാന്‍ കാത്തിരുന്നത്.
ഏഴു വര്‍ഷം.
കാത്തിരിക്കുമ്പോള്‍ ആശിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല.
കാളയുടെ പിന്നാലെ നടന്ന കുറുക്കനെ പോലെ
കാത്തിരുന്നു.
ഏഴു വര്‍ഷം .

ഇന്ന് ഈ ദിവസം.
രാവിലെ തന്നെ ഞാന്‍ അവിടെ ചെന്നു.
അവള്‍ കുളിച്ചു വന്നു.
ഞാന്‍ അവളെ നോക്കി പുഞ്ചിരി തൂകി.
അവള്‍ എന്നെ നോക്കി പുഞ്ചിരി തൂകി.
ശരീര വടിവുകളും നഗ്നതയും പൂര്‍ണമായി കാട്ടിത്തരുന്ന
വോയില്‍ തുണിയില്‍ തൈച്ച
അടിവസ്ത്രത്തിന് മീതെ
അതെ തുണിയില്‍ തൈച്ച പാവാടയുടുത്തു.
അതിനു മീതെ അതെ തുണിയിലുള്ള സാരിയുടുപ്പിക്കാന്‍
അവളുടെ അമ്മ തന്നെ വന്നു.
അവളെ സുതാര്യമായ വോയില്‍ സാരി ഉടുപ്പിച്
അവളുടെ അമ്മ നിലവിളക്ക് കൊളുത്തി.

അതെ
ഇവള്‍
ഈ വസന്ത
ഏഴു വര്ഷം മുന്‍പ്
എനിക്ക് നിഷേധിച്ച
ഈ സുന്ദര പുഷ്പം
ഇവള്‍
ഈ വസന്ത
ഇന്നെനിക്കു സമ്മാനിക്കുന്നു.

ഒരു സുന്ദര സൂനം പോലെ അവള്‍ നിന്നു
കൊളുത്തി വെച്ച നിലവിളക്കിനു മുന്നില്‍
താലത്തില്‍ നിന്നും
പൂമാല എടുത്ത് അവളുടെ കഴുത്തില്‍ ചാര്‍ത്തി.
താലി എടുത്ത്
അവളുടെ കഴുത്തില്‍ അണിയിച്ചു.
അവള്‍ താളത്തില്‍ നിന്ന് പൂമാല എടുത്തു
എന്റെ കഴുത്തില്‍ ചാര്‍ത്തി.

ഏഴു വര്‍ഷത്തെ കാത്തിരിപ്പ്.
കഴിഞ്ഞ വര്‍ഷമാണ്‌
ഇവളുടെ പപ്പാ മരിച്ചത്.
ഇല്ലായിരുന്നെങ്കില്‍
ഇപ്പോഴും എന്റെ കാത്തിരിപ്പ്
സഫലം ആവില്ലായിരുന്നു.
നഷ്ടമായ
ആ ആറുവര്‍ഷവും
ഈ ബന്ധത്തെ എതിര്‍ത്തത് വസന്തയായിരുന്നു.
ഇന്ന്,
അവളുടെ പപ്പയുടെ മരണത്തിനു ശേഷം
വസന്തയ്ക്ക് എന്റെ സഹായം വേണ്ടി വന്നിരിക്കുന്നു.
അത് കൊണ്ട് ഒരു എതിര്‍പ്പും ഇല്ലാതെ
വസന്ത ഇവളെ എനിക്ക് സമര്‍പ്പിച്ചിരിക്കുന്നു.

എന്ത് കൊണ്ട്
വസന്തയുടെ വീടിന്റെ ഒരു മുറിയില്‍ വെച്ച്
മറ്റാരുമില്ലാതെ
രഹസ്യമായി
ഈ വിവാഹം?
എന്തിനു ഈ സ്ഫടിക സദൃസ്യ വസ്ത്രങ്ങള്‍?

ഇതിങ്ങനെയേ നടത്താനാവൂ.
കാരണം
എന്റെ ഈ ഇണ
പെണ്ണല്ല; ആണാണ്.  







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ