2016, ഡിസംബർ 28, ബുധനാഴ്‌ച

അഖിൽ 1


അഖിൽ 
ഒരു റോസാപ്പൂപോലെ അഖിൽ 
കഴിഞ്ഞ ചന്ദ്രികയിലെ 
ഹിമകണങ്ങൾ ഇനിയും 
ദളപുടങ്ങളിൽ നിന്ന് 
മാഞ്ഞുപോയിട്ടില്ലാത്ത അഖിൽ 


അഖിൽ 
അഖിലിനോടാണെനിക്കിപ്പോൾ പ്രേമം 
നിലാവിൽ ലജ്ജ വെടിഞ്ഞ് അമ്പിളി 
ശൃംഗാരത്തോടെ അഖിലിനെ നോക്കി 
പ്രഭാതത്തിൽ ഉദയാർക്കൻ 
കണികാണാൻ നോക്കിയത് 
അഖിലിനെയാണ് 
അഖിലിനെക്കണ്ട് അരുണവർണ്ണമായ 
അർക്കനെ ഞാൻ കണ്ടു 


പൂക്കളിൽ നിന്നു 
തേൻകുടിക്കാൻ പുറപ്പെട്ട ഭ്രമരം 
അഖിലിനെ വളം വെച്ചു പറന്നതും 
ഞാൻ കണ്ടു 

എന്നാൽ 
നീലാകാശത്തിൽ 
വെണ്മേഘമെത്തമേൽ 
ശയിച്ച പൊന്നമ്പിളിക്ക് കിട്ടിയില്ല 
അഖിലിനെ 


ലജ്ജയാൽ മുഖമാകെ ചുവന്നുതുടുത്തിട്ടും 
ഉദയ സൂര്യനും ലഭിച്ചില്ല 
അഖിലിനെ 


പിന്നാലെ കൂടിയ ഭ്രമരങ്ങളും 
നിരാശരായി എവിടെയോ വീണുപോയി 


അഖിലിനെ നേടാനായത് 
എനിക്ക് മാത്രമാണ് 
അഖിലിൽ നിറഞ്ഞു നിന്ന 
തേനൂറ്റിക്കുടിച്ചത് ഞാൻ മാത്രമാണ് 



അഖിൽ എൻറ്റേതാണ് 
എൻറ്റേതുമാത്രം     





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ