2016, ഡിസംബർ 30, വെള്ളിയാഴ്‌ച

ഇറോം ഷർമ്മിള

നിങ്ങൾ കരുതും അനന്തു ഒരു മന്ദ ബുദ്ധിയോ 
മണ്ടനോ ആണെന്ന് 
എന്നാൽ അങ്ങനെയല്ല 
അവൻ ഇന്ന് മുഴുവൻ ക്ഷുഭിതനായിരുന്നു 
ഇറോം ഷർമ്മിളയാണ് കാരണം 
ഇറോം ഷർമ്മിളയ്കെതിരെ 
ആത്മഹത്യാ ശ്രമത്തിനു കേസ് എടുത്തതാണ് കാരണം 
അങ്ങനെയെങ്കിൽ 
ഗാന്ധിയെയും ഗാന്ധിയുടെ സമരമാർഗങ്ങളെയും 
പ്രകീർത്തിക്കുന്ന പാഠ ഭാഗങ്ങൾ ഒഴിവാക്കണം എന്ന് അനന്തു 


ഞാൻ ചോദിച്ചു : എടാ മണ്ടാ 
നിനക്കെന്താ ഇതിൽ കാര്യം ?
അവൻ പറഞ്ഞു : നിങ്ങൾ ഒരു അരാഷ്ട്രീയ വാദിയാണ് 
നിങ്ങളോട് സംസാരിക്കാൻ ഞാനില്ല 
ഞാൻ പറഞ്ഞു : എടാ ഉവ്വേ , ഈ ഇന്ത്യാ മഹാരാജ്യത്ത് 
എത്രയോ ആളുകൾ പട്ടിണി കിടക്കുന്നു 
എത്രയോ ആളുകള് പട്ടിണി കിടന്നു മരിക്കുന്നു 
ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ ?
പട്ടിണി കിടന്നു മരിക്കാൻ നിനക്ക് സ്വാതന്ത്ര്യം ഉണ്ട് 
തീർച്ചയായും ആരും നിനക്കെതിരെ കേസ് എടുക്കില്ല 


ഇറോം ഷർമ്മിളയോ ?


എടാ മണ്ടാ, ഇറോം ഷർമ്മിള  ആരാ ?
ഗാന്ധിജി സ്വാതന്ത്ര്യം കിട്ടാൻ ബ്രിട്ടീഷുകാർക്കെതിരെ 
നിരാഹാര സമരം ചെയ്തു 
ഇപ്പോൾ നമ്മൾ സ്വതന്ത്രരാണ് 
ഇനി നമ്മൾ നിരാഹാര സമരം ചെയ്യാൻ പാടില്ല 
വേണേൽ വിലക്കയറ്റത്തിനെതിരെ 
മുദ്രാവാക്യം വിളിച്ചോ 
അതിനപ്പുറം പോകരുത് 
ജാനൂന്റെ മുഖത്തെ നീരു നീ കണ്ടില്ലേ ?
സി ബി ഐ അന്വേഷിച്ചിട്ടും 
അണുബാധ ആണെന്നാ കണ്ടു പിടിച്ചത് 
വല്ലതും മനസ്സിലാകുന്നുണ്ടോ?


നിങ്ങൾ ഒരു മൂരാച്ചിയാണ് 


മൂരാച്ചി എന്ന് പറഞ്ഞാൽ എന്താണെന്ന് എനിക്കറിയില്ല 
ഒരു കാര്യം പറഞ്ഞേക്കാം 
വല്ല രാഹുൽ ഗാന്ധിയോ സോണിയാ ഗാന്ധിയോ ഒക്കെ മതി 
വേണ്ടാതീനം ആരും കേൾക്കെ പറയരുത് 
വല്ലോനും പിടിച്ചോണ്ട് പോയാൽ 
നിന്റമ്മപോലും  തിരിഞ്ഞു നോക്കത്തില്ല , പറഞ്ഞേക്കാം 


അവനിപ്പോൾ ഇറോം ഷർമ്മിളയുടെ ഫാൻസ്‌ ആണ് 
മോഹൻലാൽ ഫാൻസ്‌ , മമ്മൂട്ടി ഫാൻസ്‌ 
ഉമ്മൻ ചാണ്ടി ഫാൻസ്‌ 
അത്രയൊക്കെ മതി 
പിണറായി ഫാൻസ്‌ പോലും അടി കൊള്ളുന്ന പണിയാണ് 
അപ്പോഴാ അവന്റെയൊരു ഷർമ്മിള ഫാൻസ്‌ 



ഇപ്പോഴാണ് എനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്‌ 
ചെറുക്കൻ പിണങ്ങി ഇരിക്കുകയാണ് 
ചെറു മഴയുണ്ട് 
ലേശം തണുപ്പുണ്ട് 
ഇപ്പോൾ വിളിച്ചാൽ നല്ല ചേലായിരിക്കും 
ലൈറ്റും അണയ്കാൻ പറ്റില്ല 
ഒരു പുസ്തകവും തുറന്നു പിടിച്ചിരിക്കുകയാണ് അവൻ 


ഞാൻ സോപ്പിടാൻ അവന്റെ അടുത്ത് ചെന്നിരിപ്പായി 
ഇറോം ഷർമ്മിള എന്തിനാ നിരാഹാരം ഇരുന്നത് ?


അവൻ ദേഷ്യത്തോടെ എന്നെ ഒന്ന് നോക്കി 
ഞാൻ പറഞ്ഞു 
എനിക്ക് അവരെ അറിഞ്ഞു കൂടാ 



അവൻ കോപത്തോടെ എഴുന്നേറ്റു ലൈറ്റണച്ചു 
വന്നു കിടക്കുന്നെങ്കിൽ വന്നു കിടക്ക്‌ 
അവൻ കട്ടിലിൽ കയറി കിടന്നു 


ഇറോം ഷർമ്മിള ആരായാൽ എനിക്കെന്താ ?
ഞാനവന്റെ പാൻസിന്റെ ഹൂക് ഊരി 
സിബ്ബ് അഴിച്ചു 
പാൻസ്‌ ഊരി 
ഷർട്ട്‌ അഴിച്ചു 
അവന്റെ നഗ്നതയിലെക്കമർന്നു 
എനിക്ക് നിന്നെ മതി 
ഞാൻ മന്ത്രിച്ചു 
ഉം, മോഹന ജിത്തിനോടും ഇത് തന്നെയാകണം പറഞ്ഞത് 
അവൻ പറഞ്ഞു 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ