2016, ഡിസംബർ 6, ചൊവ്വാഴ്ച

സോറി, അനന്തു വന്നു

അനന്തു വൈകിട്ട് വന്നില്ല
ഞാൻ പ്രതീക്ഷിച്ചുമില്ല
പണത്തിനു ആവശ്യം വരുമ്പോൾ
പലതും പറയും , സൗകര്യം പോലെ


രാഹുലിന്റെ ഓർമ്മകൾ എന്നെ വേദനിപ്പിക്കുന്നു
അത് കൊണ്ടാണ് ഞാൻ
അനന്തു പോകാൻ സമ്മതിച്ചത്
അത് കൊണ്ടാണ് ഞാൻ അവനെ
വൈകിട്ട് വിളിക്കാതിരുന്നത്
വൈകിട്ട് വരാമെന്ന് പറഞ്ഞ സ്ഥിതിയ്ക്ക്
വിളിക്കാതെ വരേണ്ടത് അവന്റെ ധർമ്മം



ഇപ്പോൾ എന്ത് ധർമ്മം
അധര്മ്മങ്ങളുടെ കാലം ഇത്


സോറി, അനന്തു വന്നു
ഞാനത് പറയണം
കാരണം പലതും മോശമായി ഞാൻ പറഞ്ഞു
അവൻ പറ്റിച്ചു കടന്നു കളഞ്ഞു
എന്നാണു ഞാൻ പറഞ്ഞത്
സത്യം പറഞ്ഞാൽ
അവൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല
അവൻ വന്നു


ഞങ്ങൾ തമ്മിൽ
വലിയൊരു വ്യത്യാസം ഉണ്ട്
അവൻ നേരത്തെ ഉറങ്ങും
നേരത്തെ എഴുന്നേൽക്കും
ഞാൻ വൈകി ഉറങ്ങും
വൈകി എഴുന്നേൽക്കും

എന്റെ അനന്തു വന്നു
ഞാനവനെ പ്രേമിക്കുന്നു





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ