2016, ഡിസംബർ 6, ചൊവ്വാഴ്ച

ഞാനവനെ സ്വന്തമാക്കി

എന്റെ മനസ്സിൽ  കുളിർമ്മ 
എന്റെ ഹൃദയത്തിൽ ശാന്തത 
എന്റെ ജീവിതത്തിൽ 
ഞാൻ തേടിയത് 
എനിക്ക് ലഭിച്ചിരിക്കുന്നു 
എല്ലാ ദൈവങ്ങൾക്കും നന്ദി 



എന്റെ അനന്തുവിന് വേണ്ടത് 
പണമല്ല 
അവന്റെ ഹൃദയത്തിലേക്കുള്ള 
വാതിൽ  ഞാൻ തുറന്നു 
പണം നല്കിയല്ല 
പണമല്ല , അവന്റെ ആവശ്യം 
അവനു വേണ്ടത് 


അവൻ ഇപ്പോൾ എന്റെ കൂടെയുണ്ട് 
എല്ലായ്പ്പോഴും എന്നോടൊപ്പം ഉണ്ട് 
ഞാൻ കൂടോത്രം ചെയ്തില്ല 
ഞാൻ ക്ഷുദ്രം ചെയ്തില്ല 
ഞാൻ പണം നല്കാമെന്നു വാഗ്ദാനം നല്കിയില്ല 
ഞാൻ അവൻ തരാനുള്ള പണത്തിന്റെ 
കണക്കു പറഞ്ഞു ഭീഷണിപ്പെടുത്തിയില്ല  
ഞാൻ അവനോടു വരാൻ പറഞ്ഞതുമില്ല 


അല്പം സ്നേഹം ഞാൻ നല്കി 
അല്പം ഭക്ഷണം ഞാനവനു കരുതി വെച്ചു 
പകൽ ആരും അവന്റെ വീട്ടില് ഉണ്ടാകാറില്ല 
അവൻ ഭക്ഷണം കഴിച്ചോ 
എന്നാരും അന്വേഷിക്കാറില്ല 
ഞാനവനു ഭക്ഷണം കരുതി വെച്ചു 
അതോടെ അവനെ വിളിക്കേണ്ട ആവശ്യം 
ഇല്ലാതെ ആയി 
അവനിപ്പോൾ 
ഞാനിവിടെ ഉള്ളപ്പോഴെല്ലാം 
എന്നോടൊപ്പം ഉണ്ട് 



അവന്റെ വീട്ടുകാർ പോലും നല്കാതിരുന്ന ഒന്ന് 
അല്പം സ്നേഹം ഞാൻ നല്കി 
ഞാനവനെ സ്വന്തമാക്കി



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ