2016, ഡിസംബർ 15, വ്യാഴാഴ്‌ച

വാക്കുകൾ പറയാൻ മാത്രമുള്ളതാണ്


പ്രണയം 
അതിന്റെ എല്ലാ തീക്ഷ്ണതകളോടും കൂടി 
എന്നെ വേട്ടയാടുന്നു 
എന്റെ ഹൃദയം പിടയുന്നു 
എന്റെ പ്രിയൻ നാളെ 
എന്നോടൊപ്പം ഉണ്ടാവില്ല 



എല്ലാ ശപഥങ്ങളും 
മറക്കപ്പെടുന്നു 
എന്നാൽ എന്റെ ശപഥങ്ങൾ 
എന്നെയവൻ ഓർമ്മിപ്പിച്ചുകൊണ്ടെയിരിക്കുന്നു 
അവന്റെ ശപഥങ്ങൾ 
അവനെയാരാണോർമ്മിപ്പിക്കുക 


എല്ലാം സൗകര്യങ്ങൾ മാത്രമാണ് 
ഒന്നും സത്യമല്ല 
വാക്കുകൾ പറയാൻ മാത്രമുള്ളതാണ് 
വാക്കുകൾ പാലിക്കപ്പെടെണ്ടാവയല്ല 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ