2016, ഡിസംബർ 21, ബുധനാഴ്‌ച

റോബിൻ

ഡിസംബറിലെ തണുപ്പുള്ള രാത്രി 
ഞാൻ  ലോണിലിരുന്നു 
വറുത്ത മൽസ്യം 
ബിയർ 
സുഖം 
സന്തോഷം 
ഒരു നായിൻറെ മോൻറെ പിന്നാലെ കുറെ നേരം 
മണപ്പിച്ചു നടന്നു 
അവൻ സമ്മതിച്ചില്ല 
അവൻറെ എന്തേലും ഉരുകിപോകുമായിരിക്കും 



നിങ്ങളിൽ പലരും കരുതും 
ഒരുത്തനെ ഒരിക്കൽ വളച്ചെടുത്താൽ 
അവനെ എപ്പോൾ വേണമെങ്കിലും കിട്ടുമെന്ന് 
ഇന്നലെ കൂടെ കിടന്നു കാണും 
പക്ഷെ ഇന്നവനെ വിളിച്ചാൽ അവൻ വരണമെന്നില്ല 
ഉറപ്പായും വരുന്ന സാധനങ്ങളുണ്ട് 
പണത്തിനു കിട്ടുന്ന സാധനങ്ങൾ 
ഒരു കാര്യം പറയാം 
സുഖം , എല്ലാത്തരത്തിലും സുഖം , പണത്തിനു വഴങ്ങുന്ന ചരക്കുകളാണ് 
പണത്തിനുവേണ്ടിയാണെങ്കിലും വിളിച്ചാൽ വരുമല്ലോ 
നമ്മൾക്ക് ആഗ്രഹം തോന്നുമ്പോൾ കിട്ടുക 
അതാണ് ഏറ്റവും വലിയ അനുഗ്രഹം 




റെയർ ഗ്രൂപ്പ് ഉണ്ട് 
അത്യപൂർവ്വ ഗ്രൂപ്പ് 
അവനു നമ്മളെ പെരുത്തിഷ്ടമായിരിക്കും 
അവനൊന്നും വേണ്ടിയിട്ടല്ല ; നമ്മളെ ഇഷ്ടമാണ് 
അത്രതന്നെ 
എപ്പോൾ നമ്മൾ വിളിച്ചാലും റെഡി 
അത്തരമൊന്നിനെ കിട്ടാൻ ഭാഗ്യം ചെയ്യണം 



പക്ഷെ ഈ തണുത്ത ഡിസംബർ രാത്രിയിൽ 
വറുത്ത മത്സ്യവും ബീറുമായി ഞാനിരിക്കുമ്പോൾ 
ഞാനൊന്നും ചിന്തിച്ചിരുന്നില്ല 
വെറുതെ മാനത്തേക്ക് നോക്കിയിരുന്നു 
മാനത്തേക്ക് അല്ല, അമ്പിളിയെ നോക്കിയിരുന്നു 
ഒരു പക്ഷെ അവിടെയും ആരെങ്കിലും ഇറയത്തു കസേരയിട്ട് 
വറുത്ത മത്സ്യവും ബീറുമായി 
മാനത്ത് ഭൂമിയെ നോക്കി ഇരിക്കുണ്ടാവാം 



ആരോ ഗേറ്റ് തുറന്നു അകത്തേക്ക് നടന്നു വന്നു 
വന്നവൻ അടുത്തിരുന്നു 
മത്തായിച്ചൻറെ മകനാണ് 
അവനങ്ങനെ വരാറില്ല 
വല്ലപ്പോഴും വഴിയിൽ വെച്ച് കണ്ടാൽ തന്നെ 
ചുണ്ടുപുളുത്തിയൊരു ചിരിചിരിക്കും , അത്രതന്നെ 
അവനാണ് റോബിൻ ആണ് വന്നിരിക്കുന്നത് 
അവനൊരു തടിച്ച കീഴ്ച്ചുണ്ടുണ്ട് 
അതാണെന്നെ ദുർബലനാക്കുന്നത് 
അതിനാൽ ഞാനവനെ അധികം നോക്കിയില്ല 
നോക്കിയാൽ കുഴപ്പമാകും 
നോക്കിയില്ല, എന്നിട്ട് തന്നെ ഞരമ്പുകളിൽ വികാരത്തിൻറെ 
കോച്ചിപ്പിടുത്തം 
"ഒരു ഗ്ളാസ് എനിക്കൂടെ ഒഴിക്ക് " അവൻ പറഞ്ഞു 
ഞാൻ പോയി കുറച്ചു മൽസ്യം വറുത്തതും ഒരു ബിയറും കൂടി 
ഒരു ഗ്ലാസ്സിനൊപ്പം എടുത്തുവന്നു 
"ഇത് കോമ്പിനേഷൻ കൊള്ളാമല്ലോ " അവൻ അഭിപ്രായപ്പെട്ടു 
അവൻറെ തന്ത മത്തായിച്ചൻ ഇന്നുവരെ എന്നോടൊപ്പം  ബിയർ കഴിച്ചിട്ടില്ല 
അയൽക്കാരനാണെന്ന് പറഞ്ഞിട്ടെന്താ ?
മത്തായിച്ചനോ , ആ വീട്ടിലെ മറ്റാരെങ്കിലുമോ 
ഇതുവരെ ഈ വീട്ടിലേക്ക് വന്നിട്ടില്ല 
ഞാനത് സരളമായി അവനോടു പറയുകയും ചെയ്തു 
അവൻ ചിരിച്ചതല്ലാതെ അഭിപ്രായമൊന്നും പറഞ്ഞില്ല 
അവൻറെ ശ്രദ്ധ വറുത്ത മൽസ്യത്തിലും ബീറിലും മാത്രമായിരുന്നു 
തണുപ്പ് ആകാശങ്ങളിൽ നിന്നും പെയ്‌തുകൊണ്ടിരുന്നു 
അവൻ പറഞ്ഞു "തണുക്കുന്നു, അകത്തു പോകാം "
ഞങ്ങളങ്ങനെ അകത്തേക്ക് ഇരുപ്പ് മാറ്റി 



ബീറിൻറെ ലഹരിയിൽ അവൻറെ നാവിൻറെ കെട്ട് മാറി 
കണ്ടാൽ മിണ്ടാത്തവൻ മിണ്ടാൻ തുടങ്ങിയപ്പോൾ 
വായടക്കാതെയായി 
കുറച്ചു മൽസ്യം അവൻറെ വായിലേക്ക് തിരുകിയാലോ എന്ന് ഞാനാലോചിച്ചു 
എനിക്ക് ചിരി വന്നു 
ചിലച്ചുകൊണ്ടിരുന്നവൻ ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ ചിരിക്കാൻ തുടങ്ങി 
അങ്ങനെ അവൻറെ മുഖത്തു നോക്കുന്നത് അപകടമാണ് 
അവൻറെ തടിച്ച കീഴ്ച്ചുണ്ട് 
എൻറെ നെഞ്ചിനകത്ത് തീയാളി 
ഞാൻ കുറെ നേരം അവൻറെ ചുണ്ടിൽ നോക്കിയിരുന്നു 
പിന്നെ മേശമേൽ നോക്കിയിരുന്നു 
ബിയർ തീർന്നപ്പോൾ അവൻ ചോദിച്ചു "ഉണ്ടോ?"
ഞാൻ ഒരു കുപ്പികൂടെ എടുത്തു വന്നു 
ആ കുപ്പി പകുതി കഴിഞ്ഞപ്പോൾ അവൻ 
അലക്സിനെ കുറിച്ച് ചോദിച്ചു 
കാണാറുണ്ട് , ഫ്രണ്ട്സാണ് , ഞാൻ പറഞ്ഞു 
"അലക്സ് എൻറെയും ഫ്രണ്ടാണ് " , അവൻ പറഞ്ഞു 
അതോടെ അവൻ മൗനമായി 
പെട്ടെന്ന് എല്ലാ ചറപറാ സംസാരവും നിലച്ചു 
അവൻ മൗനമായി സിപ്പ് ചെയ്തുകൊണ്ടിരുന്നു 
" അവൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട് "
ഞാൻ വെറുതെ ഇളിച്ചു 
അവൻ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് 
ഞാനെങ്ങനെ അറിയാനാണ് ?
അത് കാര്യം അവൻ പറയില്ല , അതെനിക്കുറപ്പായിരുന്നു 
അപ്പോൾപ്പിന്നെ എന്ത് കാര്യമാവും  അവൻ പറഞ്ഞിട്ടുണ്ടാവുക ?
അതറിയാതെ ഞാൻ വെറുതെ ഇളിച്ചുകൊണ്ടിരുന്നു 
"അവനോടു പറഞ്ഞിരുന്നല്ലോ, അതുകൊണ്ടാണ് ഞാൻ വന്നത് "
എന്ത് കാര്യമാണ് ഞാൻ അവനോടു പറഞ്ഞിരുന്നതെന്നോർമ്മിക്കാൻ എനിക്ക് കഴിഞ്ഞില്ല 
ഞാൻ അവനോടു മനസുതുറന്നു :" ഞാനോർമ്മിക്കുന്നില്ല , എന്ത് കാര്യമാണ് ?"
അവൻറെ മുഖം വിളറി 
അവൻ കുനിഞ്ഞിരുന്നു 
ഒന്നും പറഞ്ഞില്ല 
"ഞാൻ പോകട്ടെ ?" അവൻ എഴുന്നേറ്റു 
"പറഞ്ഞിട്ട് പോകൂ, എന്താ ഞാൻ അവനോടു പറഞ്ഞത് ?"
"ഒന്നൂല്ല "
അവൻ പോകാനായി എഴുന്നേറ്റു 
അവൻറെ ചുണ്ടെങ്കിലും 
ചുണ്ടു കിട്ടാൻ സാദ്ധ്യതയില്ല 
എവിടെയെങ്കിലും ചുംബിക്കണമെന്ന് ആദ്രാഹം തോന്നി 
ഒരു സൗഹൃദ ചുംബനം ആവാമെന്ന്    എനിക്ക് തോന്നി 
ഞാനവനെ വട്ടംപിടിച്ച് വലത് കവിളിൽ ചുംബിച്ചു 
പിന്കഴുത്തിൽ ച്ചും ബിച്ചു 
പിടിച്ചു നേരെ നിർത്തി തടിച്ച ചുണ്ടിൽ ചുംബിച്ചു 
ആ ചുണ്ട്   ഞാൻ വലിച്ചു കുടിച്ചു 
അവൻ എന്നിലേക്ക് ചേർന്നു 
ബിയർ കഴിച്ചതുമൂലമുള്ള ലഹരിയിലാണ് അവനെന്ന് ഞാൻ കരുതി 
ഞാനവനെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി 
അവനെ വിവസ്ത്രനാക്കി 



എല്ലാം കഴിഞ്ഞു അവനെൻറെ ചാരത്ത് 
വിയർപ്പിൽ കുളിച്ചുകിടക്കവേ 
ഞാൻ വീണ്ടും ചോദിച്ചു 
"അവനെന്താ പറഞ്ഞത് ?"
"ഇത് തന്നെ "



എനിക്കോർമ്മ വന്നു 
അവനോടൊപ്പം ബന്ധത്തിലേർപ്പെടുമ്പോൾ 
ഞാൻ ചിലപ്പോഴൊക്കെ പറഞ്ഞിട്ടുണ്ട് 
"എടാ റോബിൻ നിൻറെ കൂട്ടുകാരനല്ലേ ? അവനെ എനിക്കൊന്നു വളച്ചു താ "
ആവേശത്തോടെ അങ്ങനെ പറയുമ്പോഴും 
അതൊരിക്കലും നടക്കാത്ത കാര്യമാണെന്നായിരുന്നു എൻറെ വിശ്വാസം 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ