2016, ഡിസംബർ 12, തിങ്കളാഴ്‌ച

"സൊറി"

അതാണ്‌ പ്രശ്നം 
നാം ഒരാളെ പ്രേമിക്കുന്നു 
വിശേഷ അവസരങ്ങളിൽ 
വിശേഷ ദിനങ്ങളിൽ 
വിശേഷ സന്ദർഭങ്ങളിൽ 
അവൻ നമ്മോടൊപ്പം ഉണ്ടാകണമെന്ന് 
നാം ആഗ്രഹിക്കുന്നു 


എന്നാൽ നാമറിയാതെ 
അവൻ അവന്റെതായ പരിപാടികൾ 
ആസൂത്രണം ചെയ്യുന്നു 
നമ്മോടു പറയുന്നതേയില്ല 
നമ്മോടു ആലോചിക്കുന്നില്ല 
നാം അവനോടൊപ്പം കഴിയാനാഗ്രഹിക്കുന്ന മണിക്കൂറുകളിൽ 
അവൻ മറ്റാരോടോ ഒപ്പം 
എവിടെയോ ആണ് 


അതെ 
നാളത്തെ അവധി ദിനത്തിൽ 
സ്വസ്ഥമായി 
ഒരു ദിവസം 
അവനോടൊപ്പം കഴിയാൻ ഞാൻ ആഗ്രഹിച്ചു 
എന്നാൽ നാളെ അവനു മറ്റെന്തോ പരിപാടിയുണ്ടെന്ന് 


അവനോടു എനിക്ക് നന്ദി ഉണ്ട് 
അവൻ എന്നോട് പറഞ്ഞു 
"സൊറി"


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ