2016, ഡിസംബർ 17, ശനിയാഴ്‌ച

സാരമില്ല, അല്ലെ ?

പ്രണയത്തിന്റെ ആവാഹനം പഴയകാല സ്മൃതി 
ഇക്കാലത്ത് പണം കൊണ്ട് മാത്രമേ 
ആവാഹനം നടക്കൂ 


ഞാനവനെ എന്റെ ശരീരത്തോട് ചേര്ത്ത് നിർത്തി 
സ്നേഹപുരസ്സരം ആലിംഗനം ചെയ്തു 
അവൻ ഒന്നിളിച്ചതല്ലാതെ 
എന്നെ സ്നേഹിച്ചില്ല 


ഞാനവനു ഓൾഡ്‌ ഗോൾഡ്‌ ഒരു ലാർജ് 
ഗ്ലാസ്സിൽ പകർന്നു കൊക്കോകോളയും ചേര്ത്ത് നല്കി 
അവനു സന്തോഷമായി 
അടുത്ത ദിവസം അവനെന്നെ കണ്ടിട്ട് മനസ്സിലായില്ല 


ഞാനവനു അഞ്ഞൂറിന്റെ ഒരു നോട്ടു പോക്കറ്റിൽ വെച്ച് കൊടുത്തു 
പിന്നെയോരോ ദിവസവും 
അവനെന്നെ വലിയ സ്നേഹമായിരുന്നു 
ഇപ്പോൾ പണം പോക്കറ്റിൽ വെച്ച് കൊടുക്കണ്ട; അവൻ എടുത്തു വെച്ചോളും 
സ്നേഹത്തിനു വേണ്ടിയല്ലേ 
സാരമില്ല, അല്ലെ ? 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ