2016, ഡിസംബർ 5, തിങ്കളാഴ്‌ച

നിങ്ങൾ നിങ്ങളെ അറിയുക

നിങ്ങൾക്ക് നിങ്ങളെ അറിയാമോ?
സാദ്ധ്യത വളരെ കുറവാണ് 
നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത 
നിങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത 
ഒരേ ഒരാൾ നിങ്ങളാണ് 


ഒരാളിൽ നിങ്ങൾ തേടുന്നതെന്താണ് ?
വിരൂപനായ 
വൃത്തികെട്ടവനായ 
നാറ്റം ഉള്ളവനായ 
എപ്പോഴും ശബ്ദഘോഷങ്ങളോടെ   
അധോവായു പുറപ്പെടുവിക്കുന്ന 
ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടാവില്ല 
അങ്ങനെയുള്ളവരെ നിങ്ങൾ 
അകറ്റി നിർത്തുന്നു , ഇല്ലേ ?


സുഗന്ധം നിങ്ങളെ ആകർഷിക്കുന്നു 
വൃത്തി നിങ്ങളെ ആകർഷിക്കുന്നു 
നിങ്ങൾ മനുഷ്യനെ മനസ്സിലാക്കുന്നത് 
നിങ്ങൾ ഒരു സുഹൃത്തിൽ തേടുന്നത് 
എന്തെല്ലാം ഗുണങ്ങളാണ് ?
ആ ഗുണങ്ങൾ നിങ്ങൾക്കുണ്ടായിരിക്കണം 


ദിവസവും കുറഞ്ഞത് 
രണ്ടു നേരം സോപ്പുപയോഗിച്ച് 
നന്നായി തേച്ചു കുളിക്കണം 
തലമുടി ദിവസവും ഷാമ്പൂ ഉപയോഗിച്ച് 
കഴുകുക 
കക്ഷങ്ങളും ഗുഹ്യ ഭാഗവും 
നന്നായി വൃത്തിയാക്കണം 
രോമങ്ങൾ ഷേവ് ചെയ്ത് കളയുകയോ 
രോമ നാശിനി ഉപയോഗികുകയോ വേണം 
അവിടെ പ്രത്യേകിച്ചും 
സുഗന്ധ വസ്തുക്കൾ പുരട്ടുകയോ 
സ്പ്രേ ചെയ്യുകയോ വേണം 
നന്നായി അലക്കിയെടുത്ത 
വൃത്തിയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക 
ദിവസവും വസ്ത്രങ്ങൾ മാറണം 
കൈകളിലെയും കാലുകളിലെയും 
നഖങ്ങൾ മുറിച്ചുകളയുക 
ദിവസവും രാവിലെ ആഹാരത്തിനു മുൻപും 
രാത്രിയിൽ ആഹാരത്തിനു ശേഷവും 
പേസ്റ്റും ബ്രഷും ഉപയോഗിച്ച് 
പല്ലും നാവും വൃത്തിയാക്കണം 
പല്ല് തേക്കുന്നത് 
ഓരോ പല്ലിൻറെയും  
താഴെ നിന്നും മുകളിലേക്ക് 
മുകളിൽ നിന്ന് താഴേക്ക് 
ഇതിലൂടെ പല്ലുകൾക്കിടയിലെ 
ബാക്ടീരിയകളും ഭക്ഷണ അവശിഷ്ടങ്ങളും 
നീക്കം ചെയ്യപ്പെടുന്നു 
ബ്രഷ് കൊണ്ട് തന്നെ 
നാവും ഉരച് വൃത്തിയാക്കാം 
വായ നന്നായി കുലുക്കുഴിയുക 
എന്നിട്ട് 
മൗത്ത് വാഷ് കൊണ്ട് വീണ്ടും 
കുലുക്കുഴിയുക 
വീണ്ടും വെള്ളം കൊണ്ട് നന്നായി 
കുലുകുഴിയുക 
വായ്‌ നാറ്റം ഇല്ലെന്ന് ഉറപ്പ് വരുത്തുക  
പാദങ്ങളും കൈകളും 
വൃത്തിയായി സൂക്ഷിക്കുക 


ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം 
പച്ചക്കറികൾ ശീലമാക്കുക 


ഒരു തെണ്ടിയെപ്പോലെ നടക്കാതിരിക്കുക 
ആളുകൾ നിങ്ങളെ വെറുക്കുകയും 
അകറ്റി നിർത്തുകയും 
പരിഹസിക്കുകയും 
ചെയ്യും 


എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ 
ഇതോടു ചേർക്കുക




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ