2016, ഡിസംബർ 16, വെള്ളിയാഴ്‌ച

അടിപൊളി പയ്യൻ

പറയാം 
നിങ്ങൾ കരുതും 
ഇവിടെ സൌഹൃദങ്ങളാണ് തമ്മിൽ തമ്മിൽ എന്ന് 
എന്നാൽ സത്യം അതല്ല 
കൂടുതലും ചാറ്റ് മാത്രമേയുള്ളൂ 
ചീറ്റിംഗ് മാത്രം 
ഇടുന്ന പടം എവിടെന്നോ അടിച്ചു മാറ്റിയത് 
പടം കണ്ടു മോഹിച്ചാണ് ചാറ്റിംഗ് 
ചാറ്റിങ്ങിൽ പറയും 
ഞാനോ 
ഇരുപത്തി രണ്ടു വയസ് 
പഠിച്ചു കൊണ്ടിരിക്കുന്നു 
ബി കോം ഫൈനൽ 
എന്നിട്ട് ചോദിക്കും ഒരു ഫോട്ടോ പ്ലീസ് 
മറുവശത്ത് ഏതോ മണ്ടൻ 
അവൻ ഫോട്ടോ കൊടുക്കും 
പ്രായം പറയും 
ജോലി പറയും 
സ്ഥലം പറയും 
അങ്ങനെ സുഹൃത്തായി 
സുഹൃത്തായാൽ പണം ചോദിക്കാം 
ചിലർക്ക് പണമാണ് ആവശ്യം 
ചിലർക്ക്‌ പണം വേണ്ട 
വെറും ടൈം പാസ് 
ചിലർ വെറും ആണ്‍ വേശ്യകൾ 
പണം കിട്ടിയാൽ മതി 
ചിലർ ആണ്‍ വേശ്യകളെ തേടുന്നവർ 
രൊക്കം പണം 
ചെറിയ ബിസിനെസ്സ് അല്ലിത് 
പാക്കരന്റെ കൂടെ പോയാൽ 
ഒരു ബോണ്ട , ഒരു ചായ ; അതിൽ കൂടുതൽ കിട്ടില്ല 
മാർട്ടിന്റെ കൂടെ പോയാൽ 
ഇരുന്നൂറു രൂപ 
ഇരുന്നൂറു രൂപ മുതൽ അഞ്ഞൂറ് രൂപ വരെ കച്ചവടം നടക്കുന്നുണ്ട് 
ബിസിനസ്സുകാർ , ഗൾഫുകാർ പതിനായിരം 



പ്ലാനറ്റ് റോമിയോവിൽ ഒരാൾ ഉണ്ടായിരുന്നു 
നല്ല അടിപൊളി പയ്യൻ 
തുണി ഉള്ളതും ഇല്ലാത്തതും ആയ ധാരാളം ചിത്രങ്ങൾ കാട്ടും 
നരച്ചവരെ മാത്രമേ സ്വീകരിക്കൂ 
തീവണ്ടിയിൽ വൈകിട്ട് ഫാസ്റ്റ് ക്ലാസ് ടിക്കറ്റ് രണ്ടെണ്ണം എടുക്കണം 
തിരുവനന്തപുരം മുതൽ കൊല്ലം വരെ 
തീവണ്ടിയിലെ ഫസ്റ്റ് ക്ലാസ് മുറിയില വെച്ചാണ് കാര്യങ്ങൾ 
തിരുവനന്തപുരത്ത് നിന്നും കൊല്ലത്ത് എത്തുന്ന സമയത്തിനുള്ളിൽ 
എല്ലാം കഴിയണം 
നരയില്ലാത്തവർ , നരയ്കും വരെ കാത്തിരിക്കെണ്ടതാണ് 
 


ഒരു ദിവസം പതിവുപോലെ 
വൈകിട്ട് തിരുവനന്തപുരത്ത് നിന്നും 
കൊല്ലത്തിനു ഫസ്റ്റ് ക്ലാസ് റ്റികറ്റുമായി 
നര അവനുമൊത്തു തീവണ്ടിയിൽ കയറി 
നരയ്ക് നാറുന്നത് പ്രശ്നമല്ലായിരുന്നു 
അവൻ നരയുടെ പോക്കറ്റിൽ കൈവെച്ചു 
നരയും അവനുമായി മൽപ്പിടുത്തം 
കൊല്ലത്ത് വന്നപ്പോൾ 
നരയുടെ പരാതിയിന്മേൽ 
അവൻ പോലീസ് കസ്റ്റഡിയിൽ 
അടുത്ത ദിവസം പത്രവാർത്ത 
സമാന പരാതിയുള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ 
മുന്നോട്ടു വരാനാണ് 
നാറുന്നതും മണക്കുന്നതും തിരിച്ചറിയാവുന്ന ആരും മുന്നോട്ടു വന്നില്ല 


അല്ല, അത്തരം സംഭവങ്ങളും 
നമ്മൾക്ക് ചുറ്റും നടക്കുന്നുണ്ട് 
എന്ന് പറഞ്ഞു എന്നേയുള്ളൂ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ