ചെയ്തത് തെറ്റോ ശരിയോ
എന്നെനിക്കറിയില്ല
എനിക്കറിയാവുന്നത്
അവൻ നന്നായി മദ്യപിക്കും എന്ന്
ഞാൻ അവനെ വിളിച്ചു
അവൻ വന്നു
ഞാൻ കുപ്പി എടുത്തു മുന്നില് വെച്ചു
അവൻ ആഹ്ലാദത്തോടെ
ഗ്ലാസ്സിലേക്ക് പകർന്നു
എന്നിട്ടത് വായിലേക്ക് കമഴ്ത്തി
ചുണ്ടുകൾ തുടച്ചു
എന്റെ ചുണ്ടുകൾ കൊണ്ട് ഞാൻ
നിന്റെ ചുണ്ടുകൾ തുടച്ചു തരാമായിരുന്നല്ലോ
എന്ന് പറയാനാഗ്രഹിച്ചു ;പറഞ്ഞില്ല
കുറച്ചു മിക്സർ കൂടി അവനു മുന്നിലേക്ക് നീക്കി വെച്ചു
അവനു സന്തോഷമായി
മിക്സർ തീർന്നപ്പോൾ
ചപ്പാത്തിയും ബീഫ് കറിയും കൊടുത്തു
അവൻ വാചാലനായി
ഇതെല്ലാം എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു
എന്നെ കണ്ടാൽ അറിയാത്ത മട്ടിൽ പോകുന്നവനാണ്
ഇപ്പോഴത്തെ ചിലപ്പ് കേട്ടാൽ
ഞാനവന്റെ അടുത്ത സുഹൃത്താണെന്ന് തോന്നും
പിന്നെ , ചിലപ്പ് കുറഞ്ഞു വന്നു
ഒച്ചയും കുറഞ്ഞു
കസേരയിൽ കിടക്കുകയാണോ , ഇരിക്കുകയാണോ
എന്ന് പറയാൻ കഴിയാത്ത നിലയിലായി
ഞാനവനോട് ചേർന്നിരുന്നു
അവന്റെ തുടകളിൽ കൈ വെച്ചു
അവൻ പറഞ്ഞു :"ശ്ശെ , കതകടച്ചിട്ട് , വല്ലോരും കാണും "
എന്നെനിക്കറിയില്ല
എനിക്കറിയാവുന്നത്
അവൻ നന്നായി മദ്യപിക്കും എന്ന്
ഞാൻ അവനെ വിളിച്ചു
അവൻ വന്നു
ഞാൻ കുപ്പി എടുത്തു മുന്നില് വെച്ചു
അവൻ ആഹ്ലാദത്തോടെ
ഗ്ലാസ്സിലേക്ക് പകർന്നു
എന്നിട്ടത് വായിലേക്ക് കമഴ്ത്തി
ചുണ്ടുകൾ തുടച്ചു
എന്റെ ചുണ്ടുകൾ കൊണ്ട് ഞാൻ
നിന്റെ ചുണ്ടുകൾ തുടച്ചു തരാമായിരുന്നല്ലോ
എന്ന് പറയാനാഗ്രഹിച്ചു ;പറഞ്ഞില്ല
കുറച്ചു മിക്സർ കൂടി അവനു മുന്നിലേക്ക് നീക്കി വെച്ചു
അവനു സന്തോഷമായി
മിക്സർ തീർന്നപ്പോൾ
ചപ്പാത്തിയും ബീഫ് കറിയും കൊടുത്തു
അവൻ വാചാലനായി
ഇതെല്ലാം എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു
എന്നെ കണ്ടാൽ അറിയാത്ത മട്ടിൽ പോകുന്നവനാണ്
ഇപ്പോഴത്തെ ചിലപ്പ് കേട്ടാൽ
ഞാനവന്റെ അടുത്ത സുഹൃത്താണെന്ന് തോന്നും
പിന്നെ , ചിലപ്പ് കുറഞ്ഞു വന്നു
ഒച്ചയും കുറഞ്ഞു
കസേരയിൽ കിടക്കുകയാണോ , ഇരിക്കുകയാണോ
എന്ന് പറയാൻ കഴിയാത്ത നിലയിലായി
ഞാനവനോട് ചേർന്നിരുന്നു
അവന്റെ തുടകളിൽ കൈ വെച്ചു
അവൻ പറഞ്ഞു :"ശ്ശെ , കതകടച്ചിട്ട് , വല്ലോരും കാണും "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ