2016, ഡിസംബർ 6, ചൊവ്വാഴ്ച

സുഹൃത്ത്

ഓരോ മനുഷ്യരുടെ കഥ 
ഓരോരോ മനുഷ്യരുടെ കഥകൾ 
എന്തായീ മനുഷ്യരിങ്ങനെ ?
പരസ്പരം പാര വെച്ചും
കുതികാൽ വെട്ടിയും 
കാലു നക്കിയും 
ഛ!
ഇവനൊക്കെ മനുഷ്യൻ തന്നെയോ ?


അല്ല, ഈ ഓഫീസുകളിൽ 
ഓരോരുത്തരും അവരവരുടെ ജോലികൾ  ചെയ്താൽ 
എന്ത് സുഖം   
എന്നാൽ ആ സുഖമല്ല ഒരുത്തനും വേണ്ടത് 
പാര വെയ്ക്കുന്നതിലെ സുഖമാണ് സുഖം 

ഹല്ല 
ആകെപ്പാടെ ക്ഷുഭിതനായാണ് ഓഫീസിൽ നിന്നിറങ്ങിയത് 
ക്ഷോഭം വന്നാൽ ബാറിൽ 
അതാണെന്റെ മുദ്രാവാക്യം 



ബാറിൽ കയറി 
ഒരു രണ്ടു ലാർജ് നീറ്റായി കഴിച്ചു 
എന്റെ അടുത്ത കസേരയിൽ ഒരു പയ്യൻ വന്നിരുന്നു 
അപ്പോൾ വരുന്നു ഒരു ചെറുപ്പക്കാരൻ 
അയാൾ എന്നോട് പറയുന്നു : സാറേ അവൻ കള്ളനാ 
അവൻ പറയുന്നത് വിശ്വസിക്കരുത് 
എന്നിട്ടയാൾ പയ്യന്റെ കോളറിനു പിടിച്ചു 
എന്റെ ക്ഷോഭം നിയന്ത്രണം വിട്ടു 
ഞാൻ പറഞ്ഞു : വിടെടാ 
അവൻ വിട്ടു 
ഞാൻ ചോദിച്ചു : നീ ആരാടാ ?
അവൻ മൌനം പൂണ്ടു നിന്നു 
നിന്റെ എന്താ  ഇവൻ കട്ടത് ?
മൌനം 
കഴിഞ്ഞൊരു ദിവസം അവനെ ചൂണ്ടിക്കാട്ടി 
എന്റെ സുഹൃത്ത് പറഞ്ഞിരുന്നു 
അവനെ വർക്കി നല്ലോണം ഒന്ന് പൂശി 
ഞാൻ ചോദിച്ചു : ഇവൻ കള്ളനായത് കൊണ്ടാണോടാ  വർക്കി നിന്നെ പൂശിയത് ?
അവന്റെ മുഖം വിളറി 
അവൻ അവിടെ നിന്നും ഇറങ്ങി പോയി 
മറ്റു രണ്ടു പേരും അവന്റെ പിന്നാലെ സ്ഥലം വിട്ടു 



എന്റെ അടുത്ത് വന്നിരുന്ന പയ്യൻ ഒന്നും മിണ്ടാതെ 
മിഖം കുനിച്ചിരിക്കയാണ് 
സപ്ലയർ അടുത്തു വന്നു 
അയാൾ കഥ പറഞ്ഞു 


പയ്യനും അവന്റെ കൂടെ വന്ന ഒരു ചെറുപ്പക്കാരനും കൂടി 
ഇരുന്നൂറ്റി നാല്പതു രൂപ പറ്റി 
കൂടെ വന്നവൻ കടന്നു കളഞ്ഞു 
പരിചയമുള്ള ആരെങ്കിലും വരുമ്പോൾ പണം കൊടുക്കാമെന്നു പറഞ്ഞ് 
കാത്തിരിക്കയാണ് പയ്യൻ 


അപ്പോൾ മൂന്നു പേർ വരുന്നു 
അവൻ തട്ടിപ്പുകാരനാണെന്നും 
ഇതവന്റെ സ്ഥിരം പരിപാടിയാണെന്നും 
അടികൊടുകണമെന്നും 
അവർ പറയുന്നു 
അവർ തന്നെ അടിക്കാൻ തയാറാകുന്നു 
അവർ അനുവദിക്കാത്തത് കൊണ്ട് കൈ വെച്ചില്ല 


ഞാൻ ചോദിച്ചു : ബിൽ ഒന്നിച്ചു തന്നാൽ പോരെ ?
സപ്ലയർ പറഞ്ഞു : മതി സർ 
ഇവാൻ പാവമാ. ഇവനെ എനിക്കറിയാം, 
അത് കൊണ്ടാ ഇവനെ കൈവെക്കാതിരുന്നത് 


ഞാൻ അവനോടു ചോദിച്ചു : എന്താ കാര്യം ?

അവൻ കരയാൻ തുടങ്ങി 
കണ്ണീരിലൂടെ അവൻ പറഞ്ഞു : രാവിലെ വരുമ്പോൾ 
അവനോടൊപ്പം നേരത്തെ ജോലി ചെയ്തിരുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടു 
വല്ലതും കഴിക്കാമെന്നു പറഞ്ഞ് 
നിർബന്ധിച്ചു കൂട്ടികൊണ്ട് വന്നു 
അവനോടു പറഞ്ഞിരുന്നു, കയ്യിൽ പൈസ ഇല്ലെന്ന് 
കഴിചിട്ട് അവൻ കൈ കഴുകാൻ പോയതാണ് 
പിന്നെ കണ്ടില്ല 


ഞാൻ ചോദിച്ചു: നീയെന്താ കഴിക്കുക? 
അവൻ പറഞ്ഞു: ഒന്നും വേണ്ട, സർ 
ഞാൻ രണ്ടു ചിക്കൻ ബിരിയാണി പറഞ്ഞു 
എന്നിട്ട് ചോദിച്ചു : ബിയർ , ബ്രാണ്ടി ?
ബിയർ മതി : അവൻ പറഞ്ഞു 


രാവിലെ ഒരു ജോലി അന്വേഷിച്ചിറങ്ങിയവൻ ചെന്ന് പെട്ട ഊരാക്കുടുക്ക്‌ കൊള്ളാം 
ഞങ്ങൾ ഒരുമിച്ചാഹാരം കഴിച്ചു 
ഞാൻ ബ്രാണ്ടിയും , അവൻ ബിയറും കുടിച്ചു 
ബിൽ കൊടുത്തു
സപ്ലയർ പറഞ്ഞു : സർ , അവന്മാരെ ഇവന്റെ കൂടുകാരൻ പറഞ്ഞു വിട്ടതായിരിക്കും 
 ഇവനെ തല്ലുന്നത്  കാണാൻ 
ഞാൻ വെറുതെ ചിരിച്ചു 


ഞങ്ങൾ ഒരു സിനിമയ്ക്ക് പോയി 
എന്റെ ഒരു സ്നേഹിതൻ അയാളുടെ കടയിൽ 
ഒരു സഹായിയെ വേണമെന്ന് പറഞ്ഞിരുന്നു 
അയാളെ വിളിച്ചു : പയ്യന്റെ കാര്യം പറഞ്ഞു 
അത് ശരിയായി 


അന്ന് രാത്രിയിൽ 
അവൻ എന്നോടൊപ്പം ഉറങ്ങാൻ കിടന്നു 
അതുവരെ തോന്നാതിരുന്ന ഒരു വികാരം എന്നെ കീഴ്പ്പെടുത്തി 
ഞാനവന്റെ വസ്ത്രങ്ങൾ അഴിച്ചു 
അവൻ ഒരക്ഷരം മിണ്ടിയില്ല 
എതിർത്തുമില്ല 


പിന്നീടൊരിക്കൽ അവൻ എന്നോട് പറഞ്ഞു 
പെട്ടെന്നുണ്ടായ എന്റെ വികാരപ്രകടനം അവനെ ഭയപ്പെടുത്തിയെന്നു 
എന്നിട്ടവൻ മുഖം കുനിച്ചു 
അവന്റെ മുഖത്ത് ഒരു കള്ളച്ചിരി പടർന്നു 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ