2016, ഡിസംബർ 5, തിങ്കളാഴ്‌ച

പറയാം ഒരു കാര്യം

പറയാം 
ഒരു കാര്യം 
ശ്രദ്ധ വേണം 
വിവാഹ തട്ടിപ്പുകളുടെ കാലമിത് 
പണത്തിന്റെ 
പലിശയുടെ 
സ്വർണ്ണത്തിന്റെ 
ഭൂമിയുടെ 
പെണ്ണിന്റെ 
ചെറുക്കന്റെ 
എല്ലാം പേരിൽ തട്ടിപ്പുകൾ 
ശ്രദ്ധ വേണം 



എനിക്ക് കോഴിക്കോട്ടുകാരൻ സുഹൃത്തുണ്ടായിരുന്നു 
നേരിൽ കാണാൻ കഴിഞ്ഞില്ല 
നേരിൽ കാണാൻ ശ്രമിച്ചപ്പോൾ 
അവൻ ചെന്നൈയിലേക്ക് കുടിയേറിയിരുന്നു 
നല്ല സുന്ദരനായിരുന്നു 
ചെറുപ്പവും 
കയ്യിൽ  നിന്നും കിളി പറന്നു പോയി 



ഞാനവനോട് പറഞ്ഞു 
ഡാ, എനിക്ക് നല്ലൊരു ചരക്ക് ചെറുക്കനെ വേണം 
അവൻ എന്നോട് പറഞ്ഞത് 
കോഴിക്കോട് ബസ് സ്ടാന്റിൽ ചെല്ലുക 
അവിടെ ചെറുക്കന്മാർ ഉണ്ടാവും 
അവരെ നിങ്ങള്ക്ക് തിരിച്ചറിയാം 
ലോഡ്ജിൽ റൂമെടുക്കാൻ നൂറു രൂപ 
ചെറുക്കാന് കൊടുക്കാൻ ഇരുന്നൂറു രൂപ 
പോക്കറ്റിൽ അത്രയേ ഉണ്ടാകാവൂ 
റൂമെടുത്തുകഴിഞ്ഞാൽ  ഇരുന്നൂറു രൂപ 
വാച് പാടില്ല 
മൊബയിൽ പാടില്ല 
ഏ റ്റി എം കാർഡ് പാടില്ല 
വിലപിടിപ്പുള്ള ഒന്നും കയ്യിൽ ഉണ്ടാകരുത് 
പണി കഴിഞ്ഞാൽ 
അവനുള്ള ഇരുന്നൂറു കൊടുത്തു സലാം പറയുക 



പലരും ഇവിടെ പലതും പറയുന്നുണ്ട് 
പലരെയും പലരും പറ്റിച്ച കഥകൾ 
നിങ്ങളും അതെല്ലാം വായിക്കുന്നുണ്ടല്ലോ 
അപരിചിതരോടൊപ്പം പോകാതെയിരിക്കുന്നത് തന്നെ നല്ലത് 
ഫോട്ടോ കണ്ടും മൊബയിൽ ഫോണിൽ പരിചയപ്പെട്ടും 
പോകാതെയിരിക്കുന്നത് തന്നെ നല്ലത് 
പതിനെട്ടെന്നു  പറഞ്ഞവനെ നേരിൽ കാണുമ്പോൾ 
എണ്‍പത്തൊന്നുകാരനായി 
സ്നേഹം വഴിഞ്ഞൊഴുകുന്നവനെ നേരിൽ കാണുമ്പോൾ 
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നവനായി   


അതെ 
ആദ്യത്തെ കൂടിക്കാഴ്ച പൊതു സ്ഥലത്തായിരിക്കട്ടെ 
അതിനു സമ്മതമില്ലാത്തവനെ 
എത്ര സ്നേഹം വഴിഞ്ഞൊഴുകിയാലും 
കാണേണ്ടെന്നു തീരുമാനിക്കുക 
മറ്റാരുടെയെങ്കിലും ഫോട്ടോ കാട്ടിയുള്ള 
തട്ടിപ്പ് ഒഴിവാക്കാം 
ഭീഷണി പെടുത്തിയും 
തടവിൽ വെച്ചും 
പണം തട്ടുന്നതും രേഖകളിൽ ഒപ്പിടുവിക്കുന്നതും ഒഴിവാക്കാം 
ഏ റ്റി എം കാർഡും ചെക്ക് ബുക്കും ഒക്കെയായി 
ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട കുറ്റവാളിയുടെയോ 
കുറ്റവാളി സംഘത്തിന്റെയോ കയ്യിൽ പെടുന്നവനെ 
ദൈവത്തിനും രക്ഷിക്കാൻ കഴിയില്ല 


പിന്നെഴുത്ത് :
1)കഴിഞ്ഞ പതിനാറു വർഷമായി 
എനിക്ക് നല്ല ഒരു ചെറുക്കൻ ഉണ്ട് 
അവനിപ്പോഴും സുന്ദരൻ തന്നെ.

അവനിപ്പോഴും എന്റേത് തന്നെ.

2) ഇടയ്കൊക്കെ ഞാൻ ആരെയെങ്കിലും വളയ്കാറുണ്ട് .
അതെന്റെ ചെക്കനറിയാം.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ