2016, ഡിസംബർ 31, ശനിയാഴ്‌ച

നീ ശരിയ്കും ഒരു പെണ്ണാണ്



ഇതാണ് മാറ്റം എന്നത് 
എല്ലാം മാറിക്കൊണ്ടിരിക്കും 
എല്ലാം മാറുകയാണ് 


അനന്ത് എന്നോടൊപ്പം ആയതിനു ശേഷം 
എന്റെ വാസ സ്ഥലം വൃത്തിയുള്ളതായിരിക്കുന്നു 
അവൻ ഇവിടം അടിച്ചു വാരി വൃത്തിയാക്കി 
കുപ്പയെല്ലാം വെയ്സ്റ്റ് പേപ്പറിനൊപ്പം  തീയിട്ടു 
എല്ലായിടവും കഴുകി വൃത്തിയാക്കി 
തുണിയെല്ലാം അലക്കി തേച്ചു വെച്ചു 
പുസ്തകങ്ങളും കടലാസുകളും അടുക്കി വെച്ചു 
ബ്രാണ്ടിക്കുപ്പി പുസ്തകങ്ങൾക്ക് പിന്നിൽ മറച്ചു വെച്ചു 


അവനും വലിയ മാറ്റം വന്നിരിക്കുന്നു 
അലഞ്ഞു നടന്നിരുന്ന അവൻ ഇപ്പോൾ 
എവിടെയും പോകാറില്ല 
ബഷീറും ഷെർലോക്ക് ഹോംസും വായനയിലാണ് 
മാധവിക്കുട്ടിയുടെ ചന്ദന മരങ്ങൾ 
വായിച്ച ലക്ഷണം ഉണ്ട് 
ആ പുസ്തകം എടുക്കാൻ പറഞ്ഞപ്പോൾ 
കവിളിൽ ലജ്ജ പൂത്തു 



ഞാൻ പറഞ്ഞു 
നീ ശരിയ്കും ഒരു പെണ്ണാണ് 
അവൻ ചിരിച്ചു 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ