എനിക്ക് അവനോടുള്ള പ്രേമം ഒരു ലഹരിയായി
സിരകളിൽ പടരുന്നു
അവനെ ഇനി കാണുമ്പോൾ
കടന്നു പിടിക്കണമെന്ന്
ഓരോ തവണയും അവൻ എന്നെ വിട്ടു പൊയ്ക്കഴിയുമ്പോൾ
ഞാൻ തീരുമാനിക്കുന്നു
ഓരോ തവണയും അവൻ വരുമ്പോൾ
അവനെ കാണുമ്പോൾ
അവന്റെ സാന്നിധ്യത്തിൽ
ഞാൻ തികഞ്ഞ മാന്യനായി തീരുന്നു
അവനെ വേദനിപ്പിക്കാൻ ഞാൻ അശക്തനായി തീരുന്നു
കഴിഞ്ഞ തവണ പരാജയം സംഭവിക്കാതിരിക്കാൻ
രണ്ടു ലാർജ് അകത്താക്കി
എന്നിട്ടും ഞാൻ അവന്റെ മുന്നിൽ മാന്യനായി തീർന്നു
എന്ത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?
മോഹൻജിത്തിനെ കടന്നു പിടിക്കാൻ
ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല
അവന്റെ മുന്നിൽ മാന്യതയുടെ അകലം പാലിച്ചില്ല
എന്നിട്ടെന്തേ ഇപ്പോൾ ഇവന്റെ മുന്നിൽ
ഞാൻ പതറുന്നു ?
സിരകളിൽ പടരുന്നു
അവനെ ഇനി കാണുമ്പോൾ
കടന്നു പിടിക്കണമെന്ന്
ഓരോ തവണയും അവൻ എന്നെ വിട്ടു പൊയ്ക്കഴിയുമ്പോൾ
ഞാൻ തീരുമാനിക്കുന്നു
ഓരോ തവണയും അവൻ വരുമ്പോൾ
അവനെ കാണുമ്പോൾ
അവന്റെ സാന്നിധ്യത്തിൽ
ഞാൻ തികഞ്ഞ മാന്യനായി തീരുന്നു
അവനെ വേദനിപ്പിക്കാൻ ഞാൻ അശക്തനായി തീരുന്നു
കഴിഞ്ഞ തവണ പരാജയം സംഭവിക്കാതിരിക്കാൻ
രണ്ടു ലാർജ് അകത്താക്കി
എന്നിട്ടും ഞാൻ അവന്റെ മുന്നിൽ മാന്യനായി തീർന്നു
എന്ത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?
മോഹൻജിത്തിനെ കടന്നു പിടിക്കാൻ
ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല
അവന്റെ മുന്നിൽ മാന്യതയുടെ അകലം പാലിച്ചില്ല
എന്നിട്ടെന്തേ ഇപ്പോൾ ഇവന്റെ മുന്നിൽ
ഞാൻ പതറുന്നു ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ