2016, ഡിസംബർ 6, ചൊവ്വാഴ്ച

സ്വവർഗ പ്രണയം 3

ചിരപരിചിതരായിരിക്കണം   നിങ്ങൾ 
അല്ലെങ്കിൽ തട്ടിപ്പിനിരയാകാൻ എല്ലാ സാധ്യതകളും ഉണ്ട് 
ധനനഷ്ടവും മാനഹാനിയും ഫലം 


ഒരു പെണ്ണിനെ പോലെ സുന്ദരനും 
ഒരു സ്ഥാപനത്തിൽ മാസം ഇരുപതിനായിരത്തിലേറെ രൂപ 
ശമ്പളം ഉള്ളവനുമായ വിച്ചു 
പൂനയിൽ എത്തിയത് രാത്രിയിൽ 
അപ്പോൾ തന്നെ പ്ലാനറ്റ് രോമിയോവിൽ നിന്ന് 
ഒരു ടോപിനെ ബന്ധപ്പെട്ടു 
ഹോട്ടലിന്റെ പേരും റൂം നമ്പരും കൊടുത്തു 
റൂമിൽ എത്തിയത് നഗരത്തിലെ ഒരു ഗൂണ്ട 
അവൻ വിച്ചുവിന്റെ വിലക്കുകൾ ശ്രദ്ധിച്ചില്ല 
ഷേവിംഗ് ക്രീം ഗുദത്തിൽ പുരട്ടി 
ഗുദരതിയിൽ ഏർപ്പെട്ടു 
വിച്ചുവിനു അലർജി മൂലം വല്ലാത്ത അസഹനീയമായ 
ചൊറിച്ചിൽ അനുഭവപ്പെട്ടു 
ഗുദരതി വിച്ചുവിന്റെ ആദ്യാനുഭവമായിരുന്നു 
കക്കൂസിൽ പോയിരിക്കും 
തിരികെ റൂമിൽ വരുമ്പോൾ വീണ്ടും 
കക്കൂസിലേക്ക് ഓടും 
അങ്ങനെ ആ രാത്രി വിച്ചുവിനു 
കക്കൂസിലെക്കോടിയോടി 
നേരം വെളുപ്പിക്കേണ്ടി വന്നു 


വിച്ചു കക്കൂസിൽ നിന്നും റൂമിൽ  എത്തിയപ്പോൾ 
ഗൂണ്ട വിച്ചുവിന്റെ  സ്യൂട്ട് കേസ് പരിശോധിക്കുകയാണ് 
പണവും , ക്രഡിറ്റ് കാർഡും , ബന്ധുക്കളുടെയും ഓഫീസ് സ്റ്റാഫിന്റെയും 
മേൽവിലാസങ്ങൾ എഴുതിയ ഡയറിയും, 
മൊബയിലും അവൻ കൈക്കലാക്കി 
വിച്ചു എതിർത്തപ്പോൾ 
കൈചുരുട്ടി രണ്ടു പൂശു പൂശി 
നിലത്തു വീണ വിച്ചുവിനൊരു ചവിട്ടും കൊടുത്ത് 
അവൻ സ്ഥലം വിട്ടു 


വിച്ചുവിനു തിരികെ  പോകാൻ 
ഒരു ബന്ധുവിന് ഫോണ്‍ ചെയ്തു പണം വരുത്തേണ്ടി വന്നു 



വിച്ചുവിന്റെ കഥ അവിടെ അവസാനിച്ചില്ല 
ഗൂണ്ട ഇടയ്കിടെ പണം ആവശ്യപ്പെട്ടു 
വിച്ചു വിസമ്മതിച്ചു 
ഗൂണ്ട വിച്ചുവിന്റെ ഓഫീസുമായി ബന്ധപ്പെട്ടു 
വിച്ചുവിനെ അവർ ജോലിയിൽ നിന്നും പിരിച്ചു വിട്ടു 


ഇത് വിച്ചു തന്നെ  പറഞ്ഞ കഥയാണ് 


നമ്മുടെ ഫേസ് ബുക്കിൽ 
ചതിയിൽ പെട്ട പലരും 
അവരുടെ അനുഭവങ്ങൾ എഴുതിയിട്ടുണ്ട് 
ഫേസ് ബുക്കിൽ മെസേജ് ചെയ്യും 
ഫോട്ടോ കാണിക്കും   
ഹോട്ടലിൽ വെച്ച് കാണാൻ തീരുമാനിക്കും 
ഹോട്ടൽ റൂമിൽ ചെന്നുകഴിയുമ്പോൾ 
ഫോട്ടോയിൽ കണ്ട ആളല്ല 
മെസ്സേജിൽ പറഞ്ഞതുപോലെയല്ല കാര്യങ്ങൾ 
ചതി പറ്റി 
ഇറങ്ങി വന്നിട്ട് 
ഫേസ് ബുക്കിലൂടെ ഒരു നിലവിളിയാണ് 
എന്നെ പറ്റിച്ചേ 
എന്നെ ചതിച്ചേ 
ഇനി ഞാനാരെയും വിശ്വസിക്കില്ലേ 


ഒരിക്കലും ഒരപരിചിതനെ ഹോട്ടലിൽ പോയി കാണാതിരിക്കുക 
പൊതുസ്ഥലത്ത് വെച്ച് കാണാം എന്ന് പറഞ്ഞാൽ 
സമ്മതിക്കാത്തവനെ വിശ്വസിക്കാൻ പാടില്ല 
അവൻ സമ്മതിക്കില്ല 
കാരണം അവൻ കാണിച്ചത് മറ്റാരുടെയോ ഫോട്ടോ ആണ് 
നിങ്ങൾ അവന്റെ ഹോട്ടൽ റൂമില ചെന്നാലേ 
അവനു നിങ്ങളെ ചതിക്കാൻ പറ്റൂ 


ഒരപരിചിതനുമായി കാണണമെങ്കിൽ 
അത് പൊതുസ്ഥലത്ത് വെച്ചായിരിക്കണം 
മറക്കരുത് 
അപരിചിതരുമായി ഒരിടപാടും വേണ്ട 
മറക്കരുത് 
പ്ലീസ് 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ