2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

ഗുണപാഠം

ഈ കഥയിൽ ഗുണപാഠം ഒന്നുമില്ല 
ഗുണപാഠം കഥയിൽ വേണമെന്ന് സ്നേഹലതയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു 
ചെറിയ മാമൻ മാങ്ങ എറിഞ്ഞിട്ടു 
ഗുണപാഠം : എറിയാൻ അറിയാമെങ്കിൽ മാങ്ങ എറിഞ്ഞു വീഴ്ത്താം 
അങ്ങനെ എല്ലാറ്റിലും ഗുണപാഠം ഉണ്ട്; ഉണ്ടായിരിക്കണം 


കാര്യങ്ങൾ അങ്ങനെ ഇരിക്കെയാണ് മണിക്കുട്ടൻ വന്നത് 
കഥ  പറയുന്നതിന് ഗുണപാഠം ആവശ്യം ഇല്ലെന്നായിരുന്നു 
മണിക്കുട്ടന്റെ അഭിപ്രായം 
പൂച്ച എലിയെ പിടിക്കുന്നതിൽ എന്ത് ഗുണപാഠം എന്ന് മണിക്കുട്ടൻ 
പൂച്ച എലിയെ പിടിക്കുമെന്നത് ഗുണപാഠം എന്ന് സ്നേഹലത 


സ്നേഹലത സീനിയർ അല്ലെ 
സ്നേഹലത പറയുന്നത് മണിക്കുട്ടൻ അംഗീകരിക്കണം 

മണിക്കുട്ടന് ഡോക്ടരേറ്റ് ഉണ്ട് 
അപ്പോൾ മണിക്കുട്ടൻ പറയുന്നത് സ്നേഹലത അനുസരിക്കണം 


സ്നേഹലത പണ്ടെങ്ങോ പഠിച്ച മലയാളം അല്ല, ഇപ്പോൾ 
മലയാളം വളരെ മാറിപ്പോയി എന്ന് മണിക്കുട്ടൻ 


നാല് മലയാളം പുസ്തകങ്ങളിൽ നിന്നും കുറെ ഭാഗങ്ങൾ പകര്ത്തി വെച്ചാൽ 
ആർക്കും ഡോക്ടരേറ്റ് കിട്ടുമെന്ന് സ്നേഹലത 
ഡോക്ടരേറ്റ് ഉണ്ടെന്നു കരുതി വിവരം ഉണ്ടാകണമെന്നില്ലെന്നും സ്നേഹലത 
അധ്യാപകർക്ക് വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ട് 
തമ്മിലടി ഒരു സുഖമുള്ള പണിയാണ് 
അതിന്റെ കുഴപ്പം കുട്ടികൾക്കാണ് 
സ്നേഹലതയ്ക്കും മണിക്കുട്ടനും പേപ്പർ നോക്കുന്നു 
പരീക്ഷയിൽ മാർക്ക് വേണമെങ്കിൽ 
ആരെയും പിണക്കാൻ പറ്റില്ല 


അധ്യാപകരുടെ തമ്മിൽ തല്ലും 
പിള്ളേരുടെ ഞാണിന്മേൽ നടത്തവും നടന്നു കൊണ്ടിരിക്കെ 

ഒരു ചെക്കൻ നനഞ്ഞ ഷഡിയുമായി പ്രിൻസിപ്പാളിന്റെ മുറിയിൽ 
പ്രിൻസിപ്പാൾ ഷഡി പരിശോധിച്ചു 
ഷഡിയിൽ പറ്റിയിരിക്കുന്ന ദ്രാവകം ശുക്ലം തന്നെയെന്നു സ്ഥിരീകരിച്ചു 
അടുത്ത ദിവസം രാവിലെ തന്നെ വന്നു കാണാൻ നിർദേശിച്ചു 


സംഭവം ഇങ്ങനെ 
ക്ലാസ്സിനു ശേഷം വൈകുന്നേരം ചെക്കൻ കൂട്ടുകാരുമൊത്തു ഷട്ടിൽ കളിച്ചു 
ഷട്ടിൽ കളി കഴിഞ്ഞപ്പോൾ മണിക്കുട്ടൻ ചെക്കനെ തന്റെ മുറിയിലേക്ക് വിളിച്ചു 
മുറിയിൽ  ചെന്നപ്പോൾ മണിക്കുട്ടൻ അവനെ സ്റ്റെറ്റ് ടീമിൽ എടുപ്പിക്കാംഎന്നു പറഞ്ഞു 
ഷഡിയും ഇട്ടു നിന്ന ചെക്കനെ മണിക്കുട്ടൻ വട്ടം പിടിച്ചു 
ചെക്കന്റെ ഷടിയിൽ മണിക്കുട്ടന്റെ ശുക്ലം 


അടുത്ത ദിവസം ആകെ ബഹളം 
പിള്ളേരുടെ ബഹളം 
അധ്യാപകരുടെ ബഹളം 
സ്നേഹലതയുടെ ബഹളം 
എന്തെല്ലാം ബഹളം ഉണ്ടായിട്ടും മണിക്കുട്ടനൊന്നും സംഭവിച്ചില്ല 
ഷട്ടിൽ കളിച്ചപ്പോൾ വിയർപ്പിൽ ഷഡി നനഞ്ഞതാണെന്ന് വിദഗ്ധ സമിതി 


കഥയിൽ ഗുണപാഠം വേണമെന്ന് സ്നേഹലത പിന്നീട് പറഞ്ഞിട്ടില്ല 
കഥയിൽ ഗുണപാഠം വേണ്ടെന്നു മണിക്കുട്ടനും പിന്നീട് പറഞ്ഞില്ല    

എനിക്കറിയില്ല

അവസ്ഥകൾ മാറുന്നു 
നമ്മൾക്കെന്തു ചെയ്യാൻ പറ്റും ?
നല്ല പുഷ്പങ്ങൾക്കൊപ്പം ശയിച്ച 
നാളുകൾ  ഉണ്ടായിരുന്നു , ജീവിതത്തിൽ 


അതെല്ലാം ഓർമ്മകൾ മാത്രമായി 
ഓർമ്മകൾ മാത്രം 
കാമ ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നു 
നിന്നെക്കാൾ പ്രായം കൂടിയ സ്ത്രീകളോടൊപ്പം 
സുഖാന്വേഷണം വേണ്ടെന്ന് 
എന്നാലിന്ന് 
പലരും തങ്ങളേക്കാൾ പ്രായമുള്ള സ്ത്രീകളോടൊപ്പം 
കഴിയുന്നു 
എനിക്കറിയാവുന്ന ഒരു സ്ത്രീ 
സർക്കാർ സേവനത്തിൽ ആയിരുന്ന ഒരു സ്ത്രീ 
ജോലി സ്ഥലത്ത് 
കൊള്ളാവുന്ന ഒരു ചെക്കനെ 
കൂടെ താമസിപ്പിക്കുമായിരുന്നു 
ഒരാളും സ്ഥിരമല്ല 
പല കൊച്ചു പയ്യന്മാരും 
അവളോടൊപ്പം കഴിഞ്ഞിട്ടുണ്ട് 
റോഡു വക്കത്തു നിന്നോ 
കാന്റീനിൽ നിന്നോ 
ഹോട്ടലിൽ നിന്നോ 
അവരെ അവൾ കണ്ടെത്തി 
കൂട്ടിക്കൊണ്ടു വന്നു 
കൂടെ താമസിപ്പിച്ചു 
കൂടെ കിടന്നു 
മടുത്താൽ ഔട്ട്‌ 
അല്ലെങ്കിൽ മറ്റൊരു ചെക്കനോട് 
ഇഷ്ടം തോന്നിയാൽ ഔട്ട്‌ 
സീനിയർ സൂപ്രണ്ട് ആയാണ് 
അവർ ജോലിയിൽ നിന്നും പിരിഞ്ഞത് 
ജോലിയിൽ നിന്നും പിരിഞ്ഞു പോരുമ്പോഴും 
ഒരു പത്തൊൻപതുകാരനെ 
അവർ കൂടെ കൊണ്ടുവന്നു 
എന്താ, ഇതൊക്കെ 
ആണുങ്ങൾക്ക്  മാത്രമേ ആകാവൂ എന്നുണ്ടോ?


ഒരു സ്ത്രീ കാമ ശാസ്ത്രം എഴുതിയാൽ എങ്ങനെ ഇരിക്കും 
തന്നെ ക്കാൾ പ്രായം കൂടിയ പുരുഷന്മാരുമായി 
വേഴ്ച പാടിലെന്നെഴുതുമായിരിക്കും 



ഇന്നിപ്പോൾ പെണ്ണെഴുത്തിന്റെ കാലമാണ് 
ഒരു വേശ്യയുടെ അനുഭവക്കുറിപ്പുകൾ 
മലയാള സാഹിത്യത്തിന്റെ തിലക ക്കുറിയായി 
കള്ളന് അനുഭവക്കുറിപ്പുകൾ എഴുതി കാശുണ്ടാക്കാമെങ്കിൽ 
വേശ്യയ്കും അത് ചെയ്തു കൂടെ 


എനിക്കറിയില്ല 
നമുടെ ശീലങ്ങളിലും ചിന്തകളിലും 
മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട് 
അല്ലെ ?   





ഇതാണോ പ്രണയം ?

പ്രണയമല്ല ; പച്ചയായ കാമം 
എനിക്കും അറിയാം ; നിനക്കും അറിയാം 
എന്നിട്ടും നാമിതിനെ പ്രണയമെന്നു വാഴ്ത്തുന്നു 


ഞാൻ നിന്റെ കയ്യിൽ പിടിക്കുന്നതെന്തിനെന്നു 
നിനക്കറിയാം 
ഏതാനും മിനിട്ടുകളുടെ ദൈർഘ്യം വരുന്ന ഒരു ഇടവേള 
നിന്റെ ജീവിതത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത് 
നിന്റെ സമർപ്പണം 
ജീവിതത്തിന്റെയല്ല 
ശരീരത്തിന്റെ സമർപ്പണം 
നമ്മുടെ ബന്ധം അതിൽ തുടങ്ങുന്നു 
അതിൽ അവസാനിക്കുന്നു 


ഇതാണോ പ്രണയം ?
അല്ല , ഇതല്ല പ്രണയം 





ഒരു പ്രണയ ലേഖനം

ഇത് ഒരു പ്രണയ ലേഖനം.
ഒരു പക്ഷെ ഒരു പത്ത് വര്ഷം മുന്‍പ് 
ഈ പ്രണയ ലേഖനം ഞാന്‍ എഴുതില്ലായിരുന്നു.
അന്ന് എനിക്ക് ഒരു കാമുകി ഉണ്ടായിരുന്നു.
സത്യം പറയാമല്ലോ, ഒരു പെയിഡ് കാമുകി.

അവളുടെ പേര് ഞാന്‍ പറയുന്നില്ല.
ആദ്യം മുന്നൂറു രൂപ കൊടുത്താണ് 
അവളുടെ പ്രേമം ഞാന്‍ സമ്പാദിച്ചത്.
അവളുടെ പിതാവ് ഇല്ലാത്ത രാത്രികളില്‍ 
അവളുടെ ഭവനം സന്ദര്‍ശിച്ചിരുന്നു.

ആദ്യമായി അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ 
അവളുടെ അമ്മ ചോദിച്ചത്:"ആരെയാ വേണ്ടത്?"
ഞാന്‍ അവളുടെ പേര് പറഞ്ഞു.
ഞാന്‍ അവളോട്‌ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ 
അവളുടെ അമ്മയ്ക്ക് കുറച്ചു രൂപ വേണം.
അവളുടെ അച്ഛന്‍ വരുമ്പോള്‍ തിരിച്ചു തരും.
ഞാന്‍ മുന്നൂറു രൂപ കൊടുത്തു.

ഓരോ കൂടി കാഴ്ചയ്ക്കും മുന്നൂറു രൂപ അവള്‍ വാങ്ങി.
രൂപ അവള്‍ അപ്പോള്‍ തന്നെ അവളുടെ അമ്മയെ ഏല്പിച്ചു.
അവര്‍ അത് എണ്ണി നോക്കിയ ശേഷമേ 
അവള്‍ എന്റെ  ഞാനിരുന്ന മുറിയിലേക്ക് 
വന്നുള്ളൂ. കതക് അടച്ചുള്ളൂ.
പ്രണയ സല്ലാപങ്ങള്‍ സ്പര്‍ശത്തിലേക്കും 
നഗ്ന ശരീരത്തിന്റെ സൌകുമാര്യതിലെക്കും 
ആസ്വാദനത്തിലേക്കും കടന്നു.

ഒരു രാത്രിയില്‍ ഞാന്‍ ചെന്നപ്പോള്‍ 
പണം     വാങ്ങാന്‍ എത്തിയത് 
ഇളയ പെണ്ണായിരുന്നു.
പണം വാങ്ങിയ ശേഷം മുറിയിലേക്ക് വന്നു 
കതകടച്ചതും ഇളയ പെണ്ണായിരുന്നു.

പിന്നീടാണ് കാര്യം മനസിലായത്.
മൂത്തവള്‍ക്കു ഒരു കാമുകന്‍ ഉണ്ട്.
അവന്‍ ചൂടിലാണ്.

ഇളയത് എങ്കില്‍ ഇളയത്.
ശംപള പരിഷ്കരണം പോലെ 
മുന്നൂറു അഞ്ഞൂറായി.
അഞ്ഞൂറ് ആയിരമായി.
ആയിരം രണ്ടായിരമായി.
ഞാന്‍ പോകാതെ ആയി.

888888888

കഥ പറയാനല്ല 
കത്തെഴുതാന്‍ ആണ് തുടക്കം.
ഒരു ആമുഖം വേണമല്ലോ.
എന്ത് കൊണ്ട് നീ.
അതാണ്‌ ഇനി പറയേണ്ടത്.

ഇപ്പോള്‍ ഒരു പുതുമ.
പഴയത് പോലെ ഒരു പെണ്ണും 
ഇനി എന്നെ പ്രേമിക്കില്ല. 
പണം കൊടുത്തു പ്രേമിക്കാനും ഇനി വയ്യ.
ബ്ലാക്ക് മെയിലിംഗ് കാലം ആണല്ലോ ഇത്.
അത് കൊണ്ട് പെണ്ണിനെ പ്രേമികേണ്ട എന്ന് 
പിന്നെ സിരകളില്‍ എരിയുന്ന കാമത്തെ 
എങ്ങനെ തണുപ്പിക്കും?
അതുകൊണ്ടാണ് നിന്നെ പ്രേമിക്കാം 
എന്ന് തീരുമാനിച്ചത്.

ഓ, എന്നിട്ടും കത്തെഴുതിയില്ല.

888888888888

പ്രീയനെ,
നിന്റെ രോമഹീനമായ വദനവും ശരീരവും   
എന്നെ കൊതിപ്പിക്കുന്നു.

വാക്കുകള്‍ കിട്ടുന്നില്ല.
പ്രണയത്തിനു വാക്കുകള്‍ ഇല്ലായിരിക്കാം! 





അവൻ

പ്രണയം സുരതത്തിന് വഴിമാറിയാൽ 
പ്രണയം തുടരുമോ ?
പ്രണയത്തിനു സുരതവുമായി 
എന്താണ് ബന്ധം ?
എന്നോട് ചോദിച്ച ചോദ്യമാണ് 
ഉത്തരം എനിക്കറിയില്ല എന്നും 


എൻറെ മനസ്സിൻറെ വ്യാപാരങ്ങളിൽ നിന്നു കൊണ്ട് 
ഞാനെൻറെ മറുപടി പറയാം 
എൻറെ ഇണകളുടെ മനസ്സറിയാൻ 
ഞാൻ വളരെ ശ്രമിച്ചിട്ടുണ്ട് 
കഴിഞ്ഞില്ല 
ഒരുത്തനും ഒന്നും പറഞ്ഞിട്ടില്ല 
അവൻറെ , അവരുടെ , മനസ് അറിയാൻ 
ഞാനേറെ ആഗ്രഹിച്ചു 
അവരുടെ ചുണ്ടുകൾ മുദ്ര വെക്കപ്പെട്ടിരുന്നു 
അവർ ഒന്നും പറഞ്ഞില്ല 
അവർ മനസ് തുറന്നില്ല 
അവർ ഹൃദയം തുറന്നില്ല 


പലരും ഹൃദയം തുറക്കാത്തത് നന്നായി 
അവരുടെ ഹൃദയത്തിലെ മാലിന്യങ്ങൾ 
ഹൃദയത്തിലെ ഇരുൾ 
കാണാതെ കഴിച്ചുവല്ലോ 


ഞാനേറെ സ്നേഹിച്ച 
എന്നെ വളരെ സ്നേഹിക്കുന്നു 
എന്ന് ഞാൻ വിശ്വസിച്ചിരുന്ന 
എൻറെയൊരു സുഹൃത്ത് 
ഒരേയൊരു ആത്മസുഹൃത്ത് 
എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നവൻ 
എന്നെയറിയുന്നവൻ 
ഞാനില്ലാതിരുന്ന ഒരു ദിവസം 
ഞങ്ങളുടെ പൊതു സുഹൃത്തുക്കളോട് 
എന്നെ കുറിച്ച് പറഞ്ഞത് കേട്ട് 
അവർ അത്ഭുതാധീനരായി 
അവരതെന്നോട് പറഞ്ഞാൽ 
ഞാനത് വിശ്വസിക്കില്ലെന്ന് കരുതി 
അവരത് മുഴുവനും റികൊർഡു ചെയ്തു 
അവനെന്നെ ഇകഴ്ത്തിയതിനെക്കാൾ 
അവരത് എന്നെ വിശ്വസിപ്പിക്കാനായി 
അവൻ പറഞ്ഞത് മുഴുവൻ റികൊർഡു ചെയ്തു 
എന്നതാണെന്നെ വിസ്മയിപ്പിച്ചത് 


ഞാനവനോട് ഒന്നും ചോദിച്ചില്ല 
ഞാനവനോട് ഒന്നും പറഞ്ഞില്ല 
ഞാനവനോട് ഒന്നും പരാമർശിച്ചില്ല 
ഞാനവനോട് എന്ത് പറയാനാണ് ?
ഒരു ദിവസം കഴിഞ്ഞു ; ഞങ്ങൾ സുഹൃത്തുക്കളാണ് 
രണ്ടു ദിവസം കഴിഞ്ഞു ; ഞങ്ങൾ സുഹൃത്തുക്കൾ ആണ് 
ഒരാഴ്ച്ച , രണ്ടാഴ്ച്ച ; അവനറിയാമായിരുന്നു 
അവരത് എന്നോട് പദാനുപദം പറഞ്ഞെന്ന് 
മൂന്നാമത്തെ ആഴ്ച്ചയിൽ 
അവനെന്നോടൊപ്പം കിടക്കയിൽ കിടക്കുമ്പോൾ 
ക്ഷമാപണം നടത്തി 
എന്തിന് ? ഞാൻ ചോദിച്ചു 
ഞാൻ അവരോട് അങ്ങനെയൊക്കെ പറഞ്ഞതിന് 
നിനക്ക് പറയണമെന്ന് തോന്നി ; നീ പറഞ്ഞു 
നിൻറെ മനസ്സിൽ രൂപപ്പെട്ട അമർഷം 
അതൊഴുകിപ്പൊയത് നന്നായി 
അതവിടെ തലം കെട്ടി നിന്നിരുന്നെങ്കിൽ 
നമ്മളുടെ സൗഹൃദം ഒരാകസ്മികതയിൽ 
ഒരു പൊട്ടിത്തെറിയിൽ 
അവസാനിച്ചേനെ 
പക്ഷെ , എനിക്ക് തെറ്റി 
ഞങ്ങളുടെ സൗഹൃദം പഴയ നിലയിലേക്ക് 
മടങ്ങിപ്പോയില്ല 
ഒരു കൃത്രിമത്വം എനിക്കനുഭവപ്പെട്ടു 
ഒരു ദിവസം അവൻ 
അവൻറെതായ എല്ലാം എടുത്തു കൊണ്ട് പോയി 
അവൻ മടങ്ങി വരില്ലെന്നെനിക്കറിയാമായിരുന്നു 
അവൻറെ വിവാഹത്തിന് എന്നെ ക്ഷണിച്ചില്ല 
എങ്കിലും ഒരു ഗിഫ്റ്റ് ഞാൻ കൊടുത്തയച്ചു 



മൂന്നു വർഷങ്ങൾക്ക് ശേഷം അവൻ വന്നു 
വിവാഹ മോചനത്തെ കുറിച്ച് സംസാരിക്കാൻ 
മദ്യപിച്ചിരുന്നു 
അവളോടൊപ്പം ഇനിയില്ല ; അവൻ മുരണ്ടുകൊണ്ടിരുന്നു 
കാരണം ?
എനിക്കവളെ വേണ്ട 
ഞാൻ പറഞ്ഞു ; നേരം വെളുക്കട്ടെ 
അവൻ ചത്ത തവളയെ അനുസ്മരിപ്പിച്ചു 


നേരം വെളുത്തപ്പോൾ 
അവനൊന്നും പറയാനുണ്ടായിരുന്നില്ല 
ഒന്നും പറയാൻ അവനാഗ്രഹിച്ചില്ല 
ഞാനൊന്നും ചോദിച്ചില്ല 
പക്ഷെ മൂന്നാം രാത്രിയിൽ വീണ്ടും അവൻ വന്നു 
അവൻ മദ്യപിച്ചിരുന്നില്ല 
ഞങ്ങൾ ഏറെ നേരം സംസാരിച്ചു 
വിവാഹ മോചനം , അവനുരുവിട്ടുകൊണ്ടിരുന്നു 
പിന്നെ കിടന്നുറങ്ങി 
നേരം വെളുത്തപ്പോൾ വീണ്ടും വിവാഹ മോചനം 
ഒരാഴ്ചത്തെ അവധിയെടുത്തു , അവൻ 
ഒരാഴ്ച വീട്ടിൽ പോകാതെ 
ഒരാഴ്ച ഓഫീസിൽ പോകാതെ 
ഒരൊളിവു ജീവിതം 
ഞങ്ങൾ പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോയി 
അവൾ തിരക്കിപിടിച്ചു കുട്ടിയുമായി വന്നു 
അവൾ ഒച്ചയിലാതെ കരഞ്ഞു 
ഒന്നും പറയാതെ കരഞ്ഞു 
വാടകക്കാരില്ലാതെ കിടന്ന ജെസ്സിയുടെ വീട്ടിൽ 
അവരൊന്നിചു താമസിച്ചു 
അവൻ, അവൾ, കുട്ടി 
വഴക്കുകൾ ഒഴിഞ്ഞു 
സീസർക്കുള്ളത് സീസറിന് ; ദൈവത്തിനുള്ളത് ദൈവത്തിന് 
ഭാര്യയ്ക്കുള്ളത് ഭാര്യയ്ക്ക്; വീട്ടുകാർക്കുള്ളത് വീട്ടുകാർക്ക് 
ആരെയും ഉപേക്ഷിക്കുകയല്ല, എല്ലാവരെയും ഉൾക്കൊള്ളുക 
അവനത് മനസ്സിലായി ; അവൻ സുഖമായിരിക്കുന്നു     



ഭ്രാന്ത് ഭ്രാന്ത് മാത്രം

പ്രണയം ദുരൂഹമാണ് 
അതിൽ മനസിലാകുന്നതായി ഒന്നുമില്ല 
അർത്ഥമുള്ളതായി ഒന്നുമില്ല 
നിങ്ങൾക്ക് പറയാൻ കഴിയുമോ , 
നിങ്ങൾ എന്തുകൊണ്ടാണ് ലൈലയെ പ്രണയിക്കുന്നതെന്ന് ?
എന്തുകൊണ്ട് മീരയെ പ്രണയിക്കുന്നില്ലെന്ന് ?
എന്തുകൊണ്ട് കുറെ നാളുകൾക്ക് ശേഷം 
ലൈലയെ മറക്കുകയും മീരയെ പ്രണയിക്കുകയും ചെയ്‌തെന്ന് ?
പ്രണയം ഭ്രാന്താണ് 
ഭ്രാന്ത് 
ഓരോ മനുഷ്യനും ഭ്രാന്തനാണ് 
ജാതി ഭ്രാന്ത് 
മത ഭ്രാന്ത് 
ദൈവ ഭ്രാന്ത് 
പണ ഭ്രാന്ത് 
പ്രണയ ഭ്രാന്ത് 
എല്ലാമോരോ ഭ്രാന്ത് 
ഞാനുമൊരു ഭ്രാന്തനായിരുന്നു 
അവനുമൊരു ഭ്രാന്തനായിരുന്നു 
എനിക്കവനോടുള്ള പ്രണയ ഭ്രാന്ത് 
അവനെന്നോടുള്ള വെറുപ്പിൻ ഭ്രാന്ത് 
അവനെന്നോട് വെറുപ്പായിരുന്നു 
അവനത് പരസ്യമായി പ്രകടിപ്പിച്ചു നടന്നു 


അവൻ സുന്ദരനായിരുന്നു 
വെളുത്ത് സുന്ദരൻ 
അവനോളം സുന്ദരനായ മറ്റൊരാൾ 
ഞാൻ ഇതുവരെയും കണ്ടെത്തിയിട്ടില്ല 
അവനെ കാണുമ്പോൾ എന്റെ കണ്ണുകൾ വികസിക്കും 
അവന്റെ സൗന്ദര്യമാകെ ഒപ്പിയെടുക്കാൻ ഞാനാഗ്രഹിക്കും 
എനിക്കതിനു കഴിഞ്ഞില്ല, ഒരിക്കലും 

നമ്മുടെ മുൻതലമുറ പോരാടി നേടിയതാണ് 
നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം 
ഒരു സമയമുണ്ടായിരുന്നു 
നമ്മുടെ സമൂഹം കന്നാലിയെ പോലെ ജീവിച്ചിരുന്ന 
ഒരു കാലം 
കന്നാലിയെ പോലെ 
ഒരു ഗ്രാമത്തിലൊതുങ്ങി നമ്മുടെ ജീവിതം 
അങ്ങനെ തളച്ചിടപ്പെട്ട ഗ്രാമങ്ങളിലേക്ക് 
അന്വേഷികളുടെ ഒരു തലമുറ കടന്നു വന്നു 
കൊല്ലാനും പിടിച്ചെടുക്കാനുമായി 
പോർത്തുഗീസുകാർ 
സ്പെയിൻകാർ 
ഡച്ചുകാർ 
ഫ്രഞ്ചുകാർ 
ഇംഗ്ളീഷുകാർ 
അവർ നമ്മിൽ ചിലരെ സഹായികളാക്കി 
നമ്മിൽ ചിലരെ ഇംഗ്ളീഷ് പഠിപ്പിച്ചു 
നാമും ഇംഗ്ളീഷുകാരായി 
ഗ്രാമങ്ങളിൽ നിന്നും മുക്തരായി 
വഴിനടക്കാനും വിദ്യാഭ്യാസം നേടാനും 
ഇംഗ്ളീഷുകാർ നമ്മെ സഹായിച്ചു 
നമ്മുടെ ദൈവങ്ങളെ വീണ്ടെടുക്കാനും 
ഇംഗ്ളീഷുകാർ നമ്മെ സഹായിച്ചു 
"നമ്മൾക്ക് സന്യാസം നൽകിയത് ഇംഗ്ളീഷുകാരാണ് "


പറയാം ഞാൻ അവനെ കുറിച്ച് 
ഹ്മ് 
മറക്കാൻ കഴിയില്ല , ആ നാളുകൾ 
അവൻ ബസിൽ  പോകുന്നതിനാൽ 
ഞാനും ബസിൽ പോകാൻ തുടങ്ങി 
നിങ്ങളും ഇങ്ങനെ ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട് , ഇല്ലേ?
ഞാൻ മുൻപും ബസിൽ  പോയിട്ടുണ്ട് 
രാവിലെ വല്ലാത്ത തിരക്കായിരിക്കും 
ആ തിരക്കിലൂടെ ഞാൻ നീന്തും 
നീന്തി നീന്തി ഞാനവനടുത്തെത്തും 
ഞാൻ പ്രണയിക്കുന്നവനടുത്തെത്തും 
അവനോടു ചേർന്ന് നിൽക്കും 
അവന്റെ തുടകളിൽ തുടകൾ ചേർത്ത് 
അവന്റെ ശരീരത്തിൽ ഒട്ടിപ്പിടിച്ച് 
അങ്ങനെ നിർവൃതിയിൽ ലയിച്ച് 
ചിലപ്പോൾ അവനെ ചേർത്ത് പിടിക്കും 
അവനങ്ങനെ എന്റെ സുഹൃത്തായി 
അവനെന്നോട് സംസാരിച്ചു തുടങ്ങി 
അപ്പോൾ ബസും തിരക്കും ഒഴിവാക്കി 
ഞാൻ ടൂ വീലറുമായി അവനെയും കൂട്ടി രാവിലെ പോകും 
വൈകിട്ട് തിരിച്ചു വരും 
ഞങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം 
കൂടുതൽ അവസരങ്ങൾ 
അത്രയൊക്കെയേ ഇപ്പോഴും 
ഒരിക്കൽ കൂടി ബസ്‌ യാത്ര ആരംഭിച്ചപ്പോൾ 
ഞാൻ കരുതിയുള്ളൂ 
അവനെ വീഴ്ത്തണം 
അവനെ സ്വന്തമാക്കണം 
ഞാനല്ലെങ്കിൽ മറ്റാരെങ്കിലും അവനെ സ്വന്തമാക്കും 
എങ്കിൽ ഞാൻ തന്നെ അവനെ സ്വന്തമാക്കുന്നതിൽ 
എന്താണ് തെറ്റ് ?


അല്ല , നിങ്ങൾ തന്നെ പറയൂ 
നാമെന്താണ് ചെയ്യേണ്ടത് ?
നാം നിഷ്ക്രിയരായിരിക്കുന്നത് എന്താണ്?
നമ്മുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും 
നമ്മിൽ നിന്നും വീണ്ടും കവർന്നെടുക്കപ്പെടുകയാണ് 
പൊതുവിദ്യാലയങ്ങളിൽ പ്രവേശനത്തിന് വേണ്ടി നടന്ന 
പ്രക്ഷോഭങ്ങൾ നാം മറന്നിരിക്കുന്നു 
ഇന്നിപ്പോൾ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാണ് 
അവർ നമ്മോടു കുരക്കുന്നു 
നിങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കൂ 
നിങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കൂ 
നമ്മുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കില്ലെന്ന് 
വാശി പിടിച്ചവർ 
നമ്മോടു പറയുന്നു 
കൊണ്ട് വരൂ , കൊണ്ട് വരൂ 
നിങ്ങളുടെ കുട്ടികളെ കൊണ്ട് വരൂ 
പൊതുവിദ്യാലയങ്ങളുടെ വാതിലുകൾ 
നിങ്ങളുടെ കുട്ടികൾക്കായി തുറന്നു കിടക്കുന്നു 
ബട്ട് 
അവരുടെ കുട്ടികളെവിടെ ?
അവരെ കാണുന്നില്ലല്ലോ ?
ഓഹ് , അവരോ . അവരൊക്കെ ഇംഗ്ളീഷ് മീഡിയത്തിലാണ് 
നിങ്ങളിവിടെ പഠിക്കൂ , പൊതുവിദ്യാലയങ്ങൾ നില നിർത്തൂ 
ഞങ്ങടെ മക്കൾ ഇംഗ്ളീഷ് മീഡിയത്തിൽ പൊയ്ക്കോട്ടേ 
അവരഞ്ചക്ഷരം 
പഠിച്ചൊരു ജോലി നേടിക്കോട്ടെ 
നിങ്ങടെ കുട്ടികൾക്കിതാ പുതു വിദ്യാഭ്യാസം 
മോഡേൺ വിദ്യാഭ്യാസം 
പുല്ലുപറിക്കാൻ പഠിക്കാം 
ജീവിതഗന്ധിയായ വിദ്യാഭ്യാസം 
എയിഡ്സ് ബോധവത്കരണത്തിനായി 
തെരുവിലലയാം 
പത്താം ക്ലാസ് അക്ഷരമറിഞ്ഞില്ലെങ്കിലും ഏ പ്ലസിൽ ജയിക്കാം 
പിന്നെ തൊഴിലുറപ്പിനു പോകാം 
മണ്ടന്മാരെ , തെണ്ടികളേ , ചെറ്റകളേ 
നിങ്ങടെ കുട്ടികളെ ഇവിടെ ഉപേക്ഷിക്കൂ 

ആദ്യദിനം തന്നെ 
അവൻ അങ്കം കുറിച്ചു 
എന്നെ കണ്ടതും അവൻ ഒറ്റ ഓട്ടം 
എന്നിട്ടൊരു വിളംബരം 
"എനിക്കിങ്ങനെ ഉള്ളവന്മാരെ കാണുന്നതേ ഇഷ്ടമല്ല "
"എന്താ ?"
ഒരു യാത്രക്കാരൻ ചോദിച്ചു 
"അയാൾ സ്വവർഗ്ഗ പ്രേമിയാണ് "
തീർച്ചയായും അതവനറിയാൻ സന്ദർഭമുണ്ടായിട്ടില്ല 
ആരെങ്കിലുംഅവനോട് അങ്ങനെ പറഞ്ഞിരിക്കണം 
ആര് ?
അടുത്ത ദിവസം ഞാൻ ബസിൽ കയറുമ്പോൾ 
അവൻ ബസിലെ തിരക്കിനിടയിൽ നിന്ന് 
പറഞ്ഞു 
"അണ്ടി മൊതലാളി കയറിയിട്ടുണ്ട് , എല്ലാരും  സൂക്ഷിച്ചോ"

നാം വീണ്ടും വിദ്യാഭ്യാസത്തിൽ ശ്രദ്ധയൂന്നണം 
ഒന്നുകിൽ നാമും നമ്മുടെ കുട്ടികളെ 
ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ ചേർക്കണം 
വളരെ പണച്ചിലവുള്ള കാര്യമാണ് 
അതല്ലെങ്കിൽ നമ്മുടെ കുട്ടികളെ പഠിപ്പിക്കണമെന്ന് 
ആവശ്യപ്പെട്ട് പൊതുവിദ്യാലയങ്ങളിലേക്ക് ജാഥ നടത്തണം 
പൊതുവിദ്യാലയങ്ങളിൽ അദ്ധ്യാപകർ സ്‌കൂളിൽ എത്താറില്ല 
എത്തിയാൽ തന്നെ ക്ലാസിൽ പോകാറില്ല 
പോയാൽ തന്നെ പഠിപ്പിക്കുന്നില്ല 
പഠിച്ചില്ലെങ്കിലും ജയിക്കുമെങ്കിൽ , 
പിന്നെന്തിനാ പഠിപ്പിക്കുന്നത്?
പിന്നെന്തിനാ പഠിക്കുന്നത് ?

 
അവനെന്നെ കാണാനിന്നു വന്നിരുന്നു
അവനെ കണ്ടപ്പോൾ 
പഴയതെല്ലാംഓർമ്മ വന്നു 
"'അമ്മ ആശുപത്രീലാ ", അവൻ പറഞ്ഞു 
"?"
"പതിനായിരം രൂപ വേണം " 
ഞാൻ ചിരിച്ചു , വെറുതെ ചിരിച്ചു 
ആശുപത്രിയിലേക്ക് പതിനായിരത്തിനു ചെക്ക് എഴുതുമ്പോൾ 
ഞാനിതെല്ലാംഓർമ്മിച്ചു 
ഒന്നും പറഞ്ഞില്ല 
ചെക്ക് കൊടുക്കുമ്പോൾ ഞാനോർത്തു 
"പതിനായിരത്തിന്‌ എത്ര അണ്ടിയുണ്ടെടാ കയ്യിൽ ?"
എന്ന് ചോദിക്കണമെന്ന് 
ചോദിച്ചില്ല 
അവന്റെ മുഖം വിളറിയിരുന്നു 
ചെക്ക് വാങ്ങുമ്പോൾ അവന്റെ കൈ വിറച്ചു 
അവനെ വല്ലാതെ വിയർത്തു 
നമ്മുടെ മുന്നിൽ രണ്ടു മാർഗ്ഗങ്ങളേയുള്ളൂ 
ഒന്നുകിൽ സ്‌കൂളിലേക്ക് കുട്ടികളുമായി 
അവരെ അധ്യാപകർ പഠിപ്പിക്കണമെന്നാവശ്യപ്പെട്ടു 
പ്രകടനം നടത്തുക 
സർക്കാർ സ്‌കൂളിൽ
പത്താം ക്ലാസിലെ ഒരദ്ധ്യാപകൻ
നാലു ശനിയാഴ്ചകളിൽ എക്സ്ട്രാ ക്ലാസ് വെച്ച് 
ഒരു വർഷം പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ തീർത്തു അത്രേ !
ബെസ്റ്റ് അധ്യാപകനുള്ള നിർബന്ധിത പെൻഷൻ നൽകി 
അദ്ദേഹത്തെ ആദരിക്കാൻ സർക്കാരിനോട് 
നമ്മൾക്ക് അഭ്യർത്ഥിക്കാം 
ഒന്നുകിൽ നമ്മുടെ കുട്ടികളെ 
ഇംഗ്ളീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നത് പോലെ 
പഠിപ്പിക്കാൻ ആവശ്യപ്പെട്ട് 
നമ്മൾ കുട്ടികളുമായി ചേർന്ന് സമരം നടത്തണം 
അല്ലെങ്കിൽ നമ്മളും നമ്മുടെ കുട്ടികളെ 
ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ ചേർക്കണം


പ്രണയമൊരു ഭ്രാന്താണ് 
വെറുപ്പുമൊരു ഭ്രാന്താണ് 
ഭ്രാന്തുകളിൽ മനുഷ്യാവസ്ഥകളെ കുറിച്ച് 
ചിന്തിക്കാൻ നമ്മൾക്കാവില്ല 
എന്നോടുള്ള വിരോധം തീർക്കാൻ ആരോ അവനെ ഉപയോഗിച്ചു 
വെറുപ്പെന്ന ഭ്രാന്തിൽ അവനത് ഭംഗിയായി ചെയ്തു 
പക്ഷെ 
പക്ഷെ 
അവന്റെയമ്മ ആശുപത്രിയിലായപ്പോൾ സഹായിക്കാൻ 
അവനിലെന്നെക്കുറിച്ചു വെറുപ്പ് സൃഷ്ടിച്ചവനുണ്ടായില്ല 
അവന്റെയമ്മ ആശുപത്രിയിലായപ്പോൾ 
അവനെന്നോടുള്ള വെറുപ്പ് 
എന്നോട് സഹായം തേടുന്നതിൽ നിന്നവനെ പിന്തിരിപ്പിച്ചില്ല 


ഒക്കെ ഭ്രാന്താണ് 
ഭ്രാന്ത് 
ഭ്രാന്ത് മാത്രം