ക്ഷമിക്കണം
എന്റെ എല്ലാ സുഹൃത്തുക്കളും ക്ഷമിക്കണം
സമയം മോശം ആണ്
മഴയുടെ ഈ സമയത്ത്
ഒരു ഇണയെ ആരും മോഹിക്കുന്ന ഈ സമയത്ത്
എന്നെന്നും എനോടൊപ്പം ഉണ്ടാകുമെന്ന്
ദൈവനാമത്തിൽ സത്യം ചെയ്തവൻ
എന്നെ ഉപേക്ഷിച്ചു പോയി
അവനെ ഞാൻ എന്റെ ആത്മാവ് പോലെയാണ്
കൂടെ കൂട്ടിയത്
അവനും എനിക്കും ഇടയിൽ മതിലുകൾ ഉണ്ടായിരുന്നില്ല
ഒന്നിനും ഞാൻ കണക്കു വെച്ചിരുന്നില്ല
ഒരിക്കൽ പതിനായിരം രൂപ അവൻ വാങ്ങി
ഇപ്പോൾ അവൻ പത്തു മാസത്തേക്ക്
രണ്ടായിരം രൂപ ഉൾപ്പടെ
തിരികെ തന്നു
കണക്കു ക്ലോസ് ചെയ്തു
നല്ലവൻ
അവൻ നല്ലവൻ
എന്റെ മനസ്സ് തേങ്ങുന്ന ഈ സമയത്ത്
എനിക്ക്
എന്റെ സുഹൃത്തുക്കൾ അയയ്ക്കുന്ന സന്ദേശങ്ങൾക്ക്
മറുപടി എഴുതാൻ കഴിയുന്നില്ല
മനസ്സ് കരയുകയാണ്
മാനം കരയുംപോലെ
അതെ
ആകാശവും എന്റെ മനസ്സും ഒരേപോലെ കരയുകയാണ്
അത് കൊണ്ടാണ്
താങ്കളുടെ സന്ദേശത്തിനു മറുപടി
ഇല്ലാത്തത്
മാനം തെളിയുകയും
എന്റെ മനം ശാന്തമാകുകയും ചെയ്യുമ്പോൾ
എന്റെ പ്രിയ സുഹൃത്തെ
ഞാൻ മറുവാക്കെഴുതാം
അതുവരെ
എന്നോട് ക്ഷമിക്കുക
എന്റെ എല്ലാ സുഹൃത്തുക്കളും ക്ഷമിക്കണം
സമയം മോശം ആണ്
മഴയുടെ ഈ സമയത്ത്
ഒരു ഇണയെ ആരും മോഹിക്കുന്ന ഈ സമയത്ത്
എന്നെന്നും എനോടൊപ്പം ഉണ്ടാകുമെന്ന്
ദൈവനാമത്തിൽ സത്യം ചെയ്തവൻ
എന്നെ ഉപേക്ഷിച്ചു പോയി
അവനെ ഞാൻ എന്റെ ആത്മാവ് പോലെയാണ്
കൂടെ കൂട്ടിയത്
അവനും എനിക്കും ഇടയിൽ മതിലുകൾ ഉണ്ടായിരുന്നില്ല
ഒന്നിനും ഞാൻ കണക്കു വെച്ചിരുന്നില്ല
ഒരിക്കൽ പതിനായിരം രൂപ അവൻ വാങ്ങി
ഇപ്പോൾ അവൻ പത്തു മാസത്തേക്ക്
രണ്ടായിരം രൂപ ഉൾപ്പടെ
തിരികെ തന്നു
കണക്കു ക്ലോസ് ചെയ്തു
നല്ലവൻ
അവൻ നല്ലവൻ
എന്റെ മനസ്സ് തേങ്ങുന്ന ഈ സമയത്ത്
എനിക്ക്
എന്റെ സുഹൃത്തുക്കൾ അയയ്ക്കുന്ന സന്ദേശങ്ങൾക്ക്
മറുപടി എഴുതാൻ കഴിയുന്നില്ല
മനസ്സ് കരയുകയാണ്
മാനം കരയുംപോലെ
അതെ
ആകാശവും എന്റെ മനസ്സും ഒരേപോലെ കരയുകയാണ്
അത് കൊണ്ടാണ്
താങ്കളുടെ സന്ദേശത്തിനു മറുപടി
ഇല്ലാത്തത്
മാനം തെളിയുകയും
എന്റെ മനം ശാന്തമാകുകയും ചെയ്യുമ്പോൾ
എന്റെ പ്രിയ സുഹൃത്തെ
ഞാൻ മറുവാക്കെഴുതാം
അതുവരെ
എന്നോട് ക്ഷമിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ