2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

ജീവിതം അവസാനിക്കുന്നില്

ജീവിതം അവിരാമം മുന്നോട്ടു പൊയ്കൊണ്ടിരിക്കുന്നു 
ഒന്നും സാശ്വതമല്ല 
ജനനം , മരണം , ജനനം, മരണം 
എല്ലാം ഒരു തമാശ പോലെ 


ജനിക്കുകയല്ല 
ജനിപ്പിക്കുകയാണ് 
എന്തിനു വേണ്ടി?
ഒരു ദുരന്ത നാടകത്തിനു വേണ്ടിയോ ?
ഒരു ദുരിത പൂർണ്ണ ജീവിതത്തിനു വേണ്ടിയോ ?
അല്ല, ഒന്നുമല്ല 
രണ്ടു ജീവികളുടെ 
നിമിഷങ്ങൾ നീളുന്ന രതി സുഖം 
ആഗ്രഹിക്കാതെ ജനിപ്പിക്ക പെടുന്ന ജന്മങ്ങൾ 
ഇവറ്റയ്കൊക്കെ ഫാലോപ്പ്യൻ ട്യൂബ് മുറിച്ചു കളഞ്ഞൂടെ ?
അല്ലെങ്കിൽ ഉറ ഉപയോഗിച്ച് കൂടെ ?


അല്ലെങ്കിൽ എന്നെ പോലെ 
ജോസിനെ പോലെ 
മോഹൻ ജിത്തിനെ പോലെ 
രമേശിനെ പോലെ 
സ്വവർഗ രതിയിൽ രമിച്ചു കൂടെ ?


ജോസിനു പകരം ജിതിക ആകുമ്പോൾ 
അർത്ഥ രഹിത നാടകം 
ആവർത്തിക്കപ്പെടുന്നു 
ഏതാനും നിമിഷങ്ങളിലെ സുഖം 
ഗർഭം 
ശശി ലേഖയെ പോലെ 
വേണമെങ്കിൽ ഗർഭം അവസാനിപ്പിക്കാം 
അല്ലെങ്കിൽ ചെല്ലമ്മയെ പോലെ പ്രസവിക്കാം 
ആ ജന്തുവും 
കുറെ നാളുകൾ  കഴിയുമ്പോൾ 
കുട്ടികളെ ജനിപ്പിക്കുകയായി 
എന്തിനു?
കപ്പയും ചാരായവും കഴിക്കാനോ?
പരസ്പരം പടവെട്ടാനോ ?
ജനനത്തിൽ നിന്നും മരണം വരെ 
അരിയും തിന്ന് 
ചാരായവും കുടിച്ച് 
തമ്മിൽ കലഹിച്ച് 
ഒരു ജീവിതം 


ഇതെല്ലാം ഉണ്ടാക്കി വെച്ചത് ദൈവം ആണെങ്കിൽ 
ദൈവം ഒരു മരമണ്ടൻ തന്നെ !
ആദത്തിനും ഹവ്വയ്ക്കും ഗാന്ധിത്തുണി പോലും നെയ്തു കൊടുക്കാൻ കഴിയാത്ത ദൈവം 
മനുഷ്യനെ ശപിക്കുന്ന ദൈവം 
ഒരു വിമാനം ഉണ്ടാക്കാൻ അറിയാത്ത ദൈവം 
അല്ല, ദൈവത്തിന് എന്താണറിയാവുന്നത് ?
അറിവ് പകർന്നു തന്ന സാത്താനല്ലേ 
ദൈവത്തെക്കാൾ ആരാധിക്കപ്പെടെണ്ടവൻ 


മോഹൻ ജിത്ത് പോയി 
പൊയ്ക്കോട്ടെ 
ജോസ് പോയി 
പൊയ്ക്കോട്ടെ 
എനിക്കറിയാം 
സ്വവർഗ പ്രേമികളുടെ വംശം അവസാനിക്കുന്നില്ലെന്ന് 


രമേശ പറഞ്ഞത് ഞാനോർമ്മിക്കുന്നു 
രമേശ എന്റെ ഓഫീസിൽ ജോയിൻ ചെയ്തതിന്റെ രണ്ടാം ദിവസം 
ആരും അടുത്തില്ലാതിരുന്നപ്പോൾ 
അവൻ എന്റെ അടുത്തു വന്നു 
അവൻ എന്റെ കണ്ണുകളിൽ നോക്കി 
ആരും കേൾക്കാതെ 
അവൻ പറഞ്ഞു 
സാറിന്റെ നോട്ടം കണ്ടപ്പോൾ എനിക്ക് മനസ്സിലായി 
മുൻപ് ഒരാൾ നിർബന്ധിച്ചപ്പോൾ 
ഞാൻ സമ്മതിച്ചിട്ടുണ്ട് 
സാറിനെ എനിക്കിഷ്ടമാണ് 
സാറ് പറഞ്ഞാൽ മതി 
ഞാൻ വരാം 


അതെ 
ഒരു മോഹന ജിത്ത് മാത്രമല്ല 
ഒരു രമേശ മാത്രമല്ല 
ഒരു ജോസ് മാത്രമല്ല 
ഇനിയും ഇനിയും 
ജോസുമാരുണ്ടാകും 
ഞാൻ കാത്തിരിക്കുന്നു 
അടുത്ത ജോസിനെ 
അടുത്ത രമേശിനെ 
അടുത്ത മോഹന ജിത്തിനെ 


അതെ 
ഒരു ജോസിനെ കൊണ്ട് 
ജീവിതം അവസാനിക്കുന്നില്ല 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ