പ്രണയം ഒരു നുണയാണ്
ഒരു പെരുത്ത നുണ
ചുമ്മാ ഒരു വാക്ക്
അർത്ഥരഹിതം
മിഥ്യ
നുണ
കള്ളം
അതെ
എന്റെ സുഹൃത്ത്
അവൻ എന്നെ വിട്ടു പോയി
ഇന്നലെ കാണാമെന്നു അവൻ സമ്മതിച്ചിരുന്നു
ഇന്നലെ അവൻ അറിയിച്ചു
പെരുത്ത പനി
അനങ്ങാൻ വയ്യ
കട്ടിലിൽ നിന്നെഴുന്നേൽക്കാൻ വയ്യ
അതുകൊണ്ട് വരില്ല
അത് കണ്ടപ്പോൾ
മനസ്സിലായി
അവൻ വരില്ല
പനിയില്ല
പനിയാണെന്നു കള്ളം പറയുകയാണ്
അവൻ
പനി പിടിച്ചു കിടന്നവൻ
ഓണ്‍ ലൈനായിരുന്നു
ദിവസം മുഴുവനും
രാത്രിയിൽ ഏറെ ഇരുട്ടുനത് വരെയും
പ്ലാനറ്റ് റോമിയോവിൽ ഉണ്ടായിരുന്നു
കണ്ടവർക്കെല്ലാം മെസ്സേജ് അയച്ചു കൊണ്ട്
എനിക്കും
ഞാനാണെന്നറിയാതെ
തേൻ ഒലിക്കുന്ന സന്ദേശങ്ങൾ അയച്ചു
എടാ, ഇത് ഞാൻ തന്നെയാണെന്ന് പറയാമായിരുന്നു
പോകട്ടെ
ജീവിച്ചോട്ടെ
കണ്ടവനോടെല്ലാം പ്രേമിക്കുന്നു
എന്ന് പറഞ്ഞു കൊണ്ട്
ഇന്ന് ചോദിച്ചു
പനി എങ്ങനെയുണ്ട്
പനി കുറവുണ്ട് , അവൻ പറഞ്ഞു
എനിക്ക് ഈ ബന്ധം തുടരാൻ താത്പര്യം ഇല്ല
അവൻ പറഞ്ഞു
ഇന്നലെ അവനതു പറയാമായിരുന്നു
പനിയെന്നു നുണ പറയാതെ
ഈ ബന്ധം തുടരുന്നില്ലെന്നു
അവനിന്നലെ പറയാമായിരുന്നു
ഒരു ബന്ധം പെട്ടെന്ന് മുറിക്കുമ്പോൾ
പ്രത്യേകിച്ചൊരു കാരണമില്ലാതെ മുറിക്കുമ്പോൾ
ഉണ്ടാകുന്ന ഹൃദയ വേദന
അവനു മനസിലാകുകയില്ല
ഇത് വായിക്കാതെ ഒരാൾ മാത്രം ഉണ്ടാകും
അവൻ മാത്രം
അവനെ മാത്രം സ്നേഹിച്ചു
അവനതു കഴിഞ്ഞില്ല
പ്രണയം ഒരു നുണയാകുമ്പോൾ
അത് നീണ്ടു പോകാതിരിക്കുന്നതാണ് നന്ന്
ഒരു പെരുത്ത നുണ
ചുമ്മാ ഒരു വാക്ക്
അർത്ഥരഹിതം
മിഥ്യ
നുണ
കള്ളം
അതെ
എന്റെ സുഹൃത്ത്
അവൻ എന്നെ വിട്ടു പോയി
ഇന്നലെ കാണാമെന്നു അവൻ സമ്മതിച്ചിരുന്നു
ഇന്നലെ അവൻ അറിയിച്ചു
പെരുത്ത പനി
അനങ്ങാൻ വയ്യ
കട്ടിലിൽ നിന്നെഴുന്നേൽക്കാൻ വയ്യ
അതുകൊണ്ട് വരില്ല
അത് കണ്ടപ്പോൾ
മനസ്സിലായി
അവൻ വരില്ല
പനിയില്ല
പനിയാണെന്നു കള്ളം പറയുകയാണ്
അവൻ
പനി പിടിച്ചു കിടന്നവൻ
ഓണ്‍ ലൈനായിരുന്നു
ദിവസം മുഴുവനും
രാത്രിയിൽ ഏറെ ഇരുട്ടുനത് വരെയും
പ്ലാനറ്റ് റോമിയോവിൽ ഉണ്ടായിരുന്നു
കണ്ടവർക്കെല്ലാം മെസ്സേജ് അയച്ചു കൊണ്ട്
എനിക്കും
ഞാനാണെന്നറിയാതെ
തേൻ ഒലിക്കുന്ന സന്ദേശങ്ങൾ അയച്ചു
എടാ, ഇത് ഞാൻ തന്നെയാണെന്ന് പറയാമായിരുന്നു
പോകട്ടെ
ജീവിച്ചോട്ടെ
കണ്ടവനോടെല്ലാം പ്രേമിക്കുന്നു
എന്ന് പറഞ്ഞു കൊണ്ട്
ഇന്ന് ചോദിച്ചു
പനി എങ്ങനെയുണ്ട്
പനി കുറവുണ്ട് , അവൻ പറഞ്ഞു
എനിക്ക് ഈ ബന്ധം തുടരാൻ താത്പര്യം ഇല്ല
അവൻ പറഞ്ഞു
ഇന്നലെ അവനതു പറയാമായിരുന്നു
പനിയെന്നു നുണ പറയാതെ
ഈ ബന്ധം തുടരുന്നില്ലെന്നു
അവനിന്നലെ പറയാമായിരുന്നു
ഒരു ബന്ധം പെട്ടെന്ന് മുറിക്കുമ്പോൾ
പ്രത്യേകിച്ചൊരു കാരണമില്ലാതെ മുറിക്കുമ്പോൾ
ഉണ്ടാകുന്ന ഹൃദയ വേദന
അവനു മനസിലാകുകയില്ല
ഇത് വായിക്കാതെ ഒരാൾ മാത്രം ഉണ്ടാകും
അവൻ മാത്രം
അവനെ മാത്രം സ്നേഹിച്ചു
അവനതു കഴിഞ്ഞില്ല
പ്രണയം ഒരു നുണയാകുമ്പോൾ
അത് നീണ്ടു പോകാതിരിക്കുന്നതാണ് നന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ