2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

എന്റെതായിരുന്ന അവൻ

പ്രണയത്തിന്റെ ഈ വേദന 
ഈ വേദന 
ദൈവമേ , ഈ വേദന 
ഈ വേദന 


അവന്റെ രോമ  വിഹീനമായ മുഖം 
രോമ വിഹീനമായ മേൽച്ചുണ്ട് 
എന്നെ എന്നും മോഹിപ്പിച്ചിരുന്ന അവന്റെ 
തടിച്ച അധരങ്ങൾ 


പ്രേമം തെളിഞ്ഞിരുന്ന അവന്റെ 
കറുത്ത മിഴികൾ 
അധരങ്ങളിൽ ഒളിഞ്ഞിരുന്ന 
അർദ്ധ സ്മിതം 

രോമ വിഹീന ശരീരം 
എന്നെ മോഹിപ്പിച്ച അവന്റെ ശരീരം 
എപ്പോഴും ഇണ ചേരാനുള്ള അവന്റെ 
സന്നദ്ധത 

വലിയ മാറിടങ്ങളും നിതംബങ്ങളും 
അവയ്കൊന്നിനും ഒരു മാറ്റവുമില്ല 
അവനു ഒരു മാറ്റവുമില്ല 
എന്നാലിനി 
അവയൊന്നും എനിക്കുള്ളതല്ല 
എന്ന് കരുതി അവൻ 
സ്വവർഗ ബന്ധങ്ങൾ  ഉപേക്ഷിച്ചു എന്നുമല്ല 
എന്റെ സ്ഥാനത്ത്  ഇനി മറ്റൊരാൾ 


ഇനി മറ്റൊരാൾ 
അവനെ ആലിംഗനം ചെയ്യും 
അപ്പോൾ അവൻ കുറുങ്ങും 
" ഇനിയെന്നും ഞാൻ ചേട്ടന്റെ മാത്രമായിരിക്കും "
എന്നോട് പറഞ്ഞ അതെ വാക്കുകൾ 
എന്നോട് ഉദീരണം ചെയ്ത അതെ ശബ്ദം 
അത് കേട്ട് അയാൾ സന്തുഷ്ടനാകും 


എല്ലാം നിരർത്ഥകം  
എല്ലാം മറക്കാം 
കരഞ്ഞു കൊണ്ടിരുന്നിട്ട് 
എന്ത് നേടാനാണ് ?
പോയത് പോയി 
നഷ്ടമായത് തിരികെ നേടാനാവില്ല 
ഗോൾഡ്‌ ഫിഷ്‌ ചത്തു കഴിഞ്ഞിട്ട് 
അതിനെ ഉപേക്ഷിക്കയല്ലാതെ 
എന്താ ചെയ്ക ?


" ഇനിയെന്നും ഞാൻ ചേട്ടന്റെ മാത്രമായിരിക്കും "
അവൻ കുറുകുന്നു 
അവന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു 
അതോ 
അവൻ അയാളോട് കുറുകുന്ന ശബ്ദമാണോ , അത്?


വേണ്ട 
ഒന്നും ഓർമ്മികേണ്ട 
മറക്കാം, എല്ലാം 
ഗ്ലാസിൽ സ്വർണ്ണ നിറമുള്ള വിസ്കി 
മറക്കാൻ പറ്റുമായിരിക്കും 
വെറുതെയാണ് 
ഓർമ്മകൾ ശക്തമാകും 
വിസ്കി കുടിച്ചാലും ഇല്ലെങ്കിലും 
കാർമേഘങ്ങൾ പെയ്തെ ഒഴിയൂ 
ദുഃഖങ്ങൾ കരഞ്ഞേ തീരൂ 


അവൻ 
എന്റെ 
അല്ല 
എന്റെതായിരുന്ന അവൻ 
ഒരിക്കൽ എന്റേത് മാത്രമെന്ന് 
എന്നെ വിശ്വസിപ്പിച്ച 
അവൻ 
അവൻ 
അവൻ  


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ