2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

ഒരു ടൈം പാസ് .

ഞാൻ വീണ്ടും കരയുകയാണ് 
എന്റെ ഇപ്പോഴത്തെ കാമുകിയും
എന്നെ വിട്ടു പോയി 
ഇതാണ് ആണ്‍കുട്ടികൾക്കുള്ള ദോഷം 


ഞങ്ങൾ പരിചയപ്പെട്ടത്‌ ഓണ്‍ ലൈൻ ആയാണ് 
അതിനു മുൻപുള്ള പരിചയം കണക്കാക്കേണ്ട 
അതിനു മുൻപ് 
ഞങ്ങൾ വെറും പരിചയക്കാർ 
വെറും പരിചയക്കാർ 


ഞങ്ങൾ വളരെ നേരം ചാറ്റ് ചെയ്തു 
തമ്മിൽ പിരിയില്ലെന്ന് സത്യം ചെയ്യുമ്പോൾ 
ഞങ്ങൾ പരസ്പരം കാണാറുണ്ട് എന്ന് 
എനിക്കോ അവനോ അറിയില്ലായിരുന്നു 


അവൻ പറഞ്ഞു 
ഞാൻ രാഹുൽ 
അവന്റെ പേര് ഫേസ് ബുക്കിൽ >>>>
അവൻ പറഞ്ഞു രാഹുൽ എന്നാണ് അവന്റെ പേരെന്ന് 
അവൻ പറഞ്ഞു 
അവൻ കൊച്ചിയിൽ മറയിൻ എന്ജനീയരിംഗ് പഠിക്കുകയാണെന്നു 
ഞാൻ എല്ലാം വിശ്വസിച്ചു 
അവൻ ഒരു ഫോട്ടോയും തന്നു 
അതും ഞാൻ വിശ്വസിച്ചു 
അവൻ ഒരു മൊബയിൽ നമ്പര് തന്നു 
അത് മാത്രം ശരിയയിരുന്നു 


ഞാൻ ആ നമ്പരിൽ വിളിച്ചു 
ഞങ്ങൾ പറഞ്ഞുറപ്പിച്ച സ്ഥലത്ത് കണ്ടു 
ഫോട്ടോയിൽ കണ്ട ആളായിരുന്നില്ല 
എനിക്ക് പരിചയമുള്ള എന്റെ നാട്ടുകാരൻ 
അവനെ എനിക്കറിയാം 
അവനു എന്നെയും 
അങ്ങനെയാണ് അവൻ എന്റെ കാമുകിയായതു 
അവൻ നാട്ടിൽ പ്ലസ് വണ്‍  കഴിഞ്ഞതെ ഒള്ളൂ 


ഞാൻ അന്ന് അവന്റെ കയ്യിൽ  പിടിച്ചു
ഞങ്ങൾ ഒന്നായി 
പലപ്പോഴും ഞങ്ങൾ ഒന്നിച്ചായിരുന്നു 
അവനു ചില രഹസ്യങ്ങൾ ഉണ്ടായിരുന്നു 
ആ രഹസ്യങ്ങൾക്ക് 
അവനു പണം വേണമായിരുന്നു 
സ്വന്തം വീട്ടില് അറിയാതെ ചില രഹസ്യങ്ങൾ 
അവനു പണം നല്കാൻ ഞാൻ മടിച്ചതുമില്ല 



ഇപ്പോൾ അവനു മറ്റൊരാളോട് അടുപ്പം 
അവനു കൂടുതൽ പണം കിട്ടുമായിരിക്കാം 
പണമാണോ , പ്രേമത്തിന്റെ അടിസ്ഥാനം ?
എന്നോട് പറഞ്ഞതെല്ലാം പൊള്ളയായ വാക്കുകൾ  ആയിരുന്നുവോ ? 


ആയിരുന്നിരിക്കാം 
പൊള്ളയായ വാക്കുകൾ ആയിരുന്നിരിക്കാം 
നിങ്ങൾക്കറിയില്ല , തകർന്ന പ്രണയത്തിന്റെ വേദന 
അവനറിയില്ല, തകര്ന്ന പ്രണയത്തിന്റെ വേദന 
അവനു എല്ലാം തമാശ മാത്രം 
അവന്റെ വാക്കുകളിൽ -- 
ഒരു ടൈം പാസ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ