2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

അവർ അത് വായിക്കില്ല

പേടിക്കേണ്ട 
എന്റെ ദുഃഖം പങ്കു വെയ്കാനല്ല 
എന്തിന് ഞാനെന്റെ സ്വകാര്യ ദുഃഖം പങ്കു വെയ്കണം ?

ആദ്യ പ്രേമ പരാജയം മുതൽ 
ഓരോ പ്രേമപരാജയങ്ങളും 
ദുഃഖം നല്കി 
നാം സുഖം നല്കുന്നു 
നമ്മൾക്ക് ദുഃഖം പകര്ന്നു തന്ന് 
അവർ പോകുന്നു 

പരാജയപ്പെട്ട പ്രേമത്തിന്റെ പിന്നാലെ പോകരുത് 
അവർക്ക് നമ്മെ കാണുന്നത് അസഹനീയമാണ് 
അവർക്ക് നമ്മോടു സംസാരിക്കാൻ താത്പര്യം ഇല്ല 
അവർക്ക് കത്തെഴുതരുത് 
അവർ അത് വായിക്കില്ല 
അവരുടെ അടുത്ത് ദൂതരെ അയയ്കരുത് 
അവർ ദൂതരോട് നിങ്ങളെ കുറിച്ച് പറയുന്നത് 
താങ്ങാൻ നിങ്ങൾക്കാവില്ല 


ഞാൻ പറയുന്നത് 
നിങ്ങള്ക്ക് വിശ്വസിക്കാം 
അനുഭവത്തിൽ നിന്നാണ് 
ഞാൻ പറയുന്നത് 


പ്രേമം വിഡ്ഢിത്തം ആണ് 
കാരണം നിങ്ങൾ പ്രേമിക്കുന്നു 
എന്നതിന് 
നിങ്ങളെ പ്രേമിക്കുന്നു 
എന്നർത്ഥമില്ല 


പ്രേമം ഒരു ദാനം ആണ് 
പകരം ഒന്നും കിട്ടില്ല 
പ്രേമം നഷ്ടപ്പെടൽ ആണ് 
പകരം ഒന്നും നേടാനാവില്ല 


എന്നാലും കണ്ണീരടക്കാൻ കഴിയുന്നില്ല 
ഒരു നാൾ കണ്ണീർ  വറ്റും 
എന്നാലും മനസ് കരഞ്ഞു കൊണ്ടേയിരിക്കും 
പ്രേമിക്കുകയാണെങ്കിൽ 
അകലെയുള്ളവരെ പ്രേമിക്കണം 
ഇപ്പോഴും കാണേണ്ടി വരില്ല 
ഒന്നും കേൾക്കേണ്ടി വരില്ല 
അടുത്തുള്ളവരെ പ്രേമിച്ചാൽ 
എപ്പോഴും കാണേണ്ടി വരും 
മനസിന്‌ മുറിവേറ്റു കൊണ്ടിരിക്കും 
പലതും കേൾക്കേണ്ടി വരും 
ഹൃദയം നുറുങ്ങി കൊണ്ടിരിക്കും 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ