2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

കൊടിയടയാളങ്ങൾ

അനന്തു: ഞാൻ കാശു തരില്ല 
ഞാൻ : നീ കാശു തരണം 
അനന്തു :എങ്കിൽ ഞാൻ പോവാ , കാശു അടുത്ത ഞായറാഴ്ച തരാം 
ഞാൻ : എങ്കിൽ ഞാനും കൂടെ വരാം, നിന്റെ അമ്മ കൂടെ അറിഞ്ഞിരിക്കട്ടെ 
അവൻ വിമുഖതയോടെ വഴങ്ങി 



എനിക്കറിയാം , അവൻ കാശു തരാൻ പോകുന്നില്ല 
സാരമില്ല, അവൻ എന്റെ വലയിൽ കിടക്കട്ടെ 
അതിനു വേണ്ടി തന്നല്ലോ , അവനു ഞാൻ കാശു കൊടുത്തതും 




അനന്തു പറഞ്ഞു : ആ കറുമ്പൻ രാഹുലിന് ആ ഗൾഫുകാരൻ കൊടുത്തത് പതിനായിരം രൂപയാ 
ഞാൻ പറഞ്ഞു : എങ്കിൽ നീ ആ ഗൾഫുകാരനോട്‌ പതിനായിരം വാങ്ങിയിട്ട് , എന്റെ ആയിരം ഇങ്ങു താ 
അവന്റെ വായടഞ്ഞു 



ശരിയാണ് , ആ ഗൾഫുകാരൻ രാഹുലിന് പതിനായിരം രൂപ കൊടുത്തു 
എന്നിട്ടയാൾ ഒരു കാര്യം കൂടി ചെയ്തു 
നാട് മുഴുവൻ ആ കാര്യം വിളംബരം ചെയ്തു 
ഇനി അറിയാത്തവരായി ആരും ഇല്ല 
അവന്റെ പാവം തള്ള 
മാനക്കെടോഴിവാക്കാൻ എങ്ങനെയോ പതിനായിരം രൂപ ഒപ്പിച്ചു അയാൾക്ക്‌ കൊടുക്കുകയും ചെയ്തു 
പണം തിരികെ കിട്ടിയ കാര്യം അയാൾ ആരോടും പറഞ്ഞതുമില്ല 
മാനവും പോയി , പണവും പോയി , എന്ന അവസ്ഥയിലായി രാഹുൽ 
അയാൾ ഗൾഫിലേക്ക്‌ പോവുകയും ചെയ്തു 



രാഹുൽ ഇപ്പോൾ പുറത്തിറങ്ങാറില്ല 
പുറത്തിറങ്ങിയാൽ ആളുകൾ ഓരോന്ന് പറയും 
അവനുമായി ഇനി ചങ്ങാത്തം കൂടിയാൽ 
ആളുകൾ വേറെ കാര്യമായിരിക്കും പറയുക 
ഗൾഫുകാരൻ അവധിക്കു വരുന്നത് വരെ 
അവൻ എന്റേതായിരുന്നു 
എന്നാൽ ഒരുത്തർക്കും 
ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു 
ഇനിയിപ്പോൾ 
വെറും സൗഹ്രുദമായാൽ കൂടി 
ആളുകൾ പറയും 
ങാ , അവനിപ്പോൾ ലവന്റെ കൂടെയാ 
ആളുകൾ ഓരോരുത്തർക്കും  
ഓരോ കൊടിയടയാളങ്ങൾ പതിച്ചു നല്കുന്നു 
കോണ്ഗ്രസ് 
കമ്യൂണിസ്റ്റ് 
ആർ എസ് എസ് 
ബി ജെ പി 
പെണ്ണ് പിടിയൻ 
ഹോമിയോപതി 
ഹഹ് , ഹോമിയോപതി 
ഒരെണ്ണം മാത്രം ചികിത്സാ ശാസ്ത്രത്തിന്റെ പേരിൽ 
ഹോമിയോപതി 
സ്വവർഗ ഭോഗി 
ഒരു കൊടിയടയാളം പതിച്ചാൽ പിന്നെ 
മരണം വരെ അത് നിലനില്ക്കും 
ആ പേരില് അറിയപ്പെടും 
അതാണ്‌ രീതി 
അതിൽ നിന്നും ആരും രക്ഷപെടില്ല 



അനന്തു എന്നോടൊപ്പം ആഹാരം കഴിച്ചു 
ആഹാരം കഴിക്കും മുൻപ് അവൻ അന്വേഷിച്ചു 
കുടിക്കാൻ ഒന്നുമില്ലേ 
ഞാൻ പറഞ്ഞു : ഉണ്ട്, പച്ച വെള്ളം 
അവൻ ബ്രാണ്ടിയുടെ ആളാണ്‌ 
ചുമ്മാ ബ്രാണ്ടി എന്ന് പറഞ്ഞാല പോര 
ബിജോയിസ് ബ്രാണ്ടി എന്ന് തന്നെ പറയണം 
അതും നമ്മൾക്കിടയിൽ 
ഒരു കൊടിയടയാളം തന്നെ 
റം കഴിക്കുന്നവർ , അതെ കഴിക്കൂ 
ബ്രാണ്ടിക്കാർ 
ചാരായക്കാർ 
കള്ളുകുടിയന്മാർ 
അങ്ങനെ ഓരോരുത്തരും ഓരോ ബ്രാണ്ടാണ് 


ആഹാരം കഴിച്ചു വന്ന് 
അനന്തു കിടക്ക വിരിച്ചു 
ഡ്രസ് അഴിച്ച് അയയിൽ ഇട്ടു 
പൂർണ്ണ നഗ്നനായി അവൻ കിടക്കയിൽ കിടന്നു 
ഞാൻ പാടി : ചോളീ കെ പീച്ചേ 
അനന്തു ബാക്കി പാടി : ക്യാ ഹേ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ