2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

എന്താണവൻ തേടുന്നത്?

പ്രണയത്തിന്റെ അതിരടയാളങ്ങൾ മാഞ്ഞു പോയി 
അവൻ എന്നെ ഉപേക്ഷിച്ചു പോയി 
അതങ്ങനെയാണ് 
ഇരുൾ പരക്കുമ്പോൾ 
നിഴലുകൾ ഉണ്ടാവില്ല 


എന്റെ ജീവിതത്തിലും നല്ല നാളുകൾ ഉണ്ടായിരുന്നു 
എന്റെ ജീവിതത്തിലും പൂക്കൾ വിടർന്നിരുന്നു 
ഞാൻ അവയുടെ ഓർമ്മകളിൽ ജീവിച്ചു കൊള്ളാം 
ഇനിയൊരു വസന്തം ആഗ്രഹിക്കാമോ ?
അറിയില്ല 
വസന്തങ്ങൾ നാം സൃഷ്ടിക്കുകയല്ല 
വസന്തങ്ങൾ നമ്മെ തേടിയെത്തുകയാണ് 
വസന്തങ്ങളിൽ നാം നമ്മെ തന്നെ മറക്കുന്നു 
ഒരു നാൾ പൂക്കൾ  കൊഴിയുമെന്നും 
വസന്തം ഒരോർമ്മ മാത്രമായിത്തീരുമെന്നും 
നാമപ്പോൾ അറിയുകയില്ല 


അവനെന്നെ ഉപേക്ഷിച്ചു പോയത് 
എനിക്കിന്നും ഒരത്ഭുതമാണ് 
എന്തിന് ?
എന്തിനാണവൻ എന്നെയുപേക്ഷിച്ചു പോയത് ?
എന്താണവൻ തേടുന്നത്? 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ