2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

പൂക്കാലം വരുമ്പോൾ

പൂക്കാലം വരുമ്പോൾ 
എവിടെയും പൂക്കൾ ആയിരിക്കും 
ഏതു പൂ എന്ന് നിശ്ചയിക്കൽ 
പ്രയാസകരം ആയിത്തീരും 


അക്കാലത്ത് കുളക്കടവിൽ 
അവൻ കുളിക്കാൻ വന്നിരുന്നു 
കൊക്കൊചെടികൾക്കിടയിൽ 
അവൻ എന്നോടൊപ്പം 
കഥകൾ പറഞ്ഞ് ഇരുന്നു 


അക്കാലത്ത് കായംകുളത്ത് 
അവൻ വന്നിരുന്നു 
അവൻ എന്നോടൊപ്പം സമയം ചിലവഴിച്ചു 
അവൻ എന്നോടൊപ്പം കഥകൾ പറഞ്ഞിരുന്നു 

അങ്ങനെ പലരും 
പൂക്കൾ ധാരാളം 
ആരെ വേണം ആരെ ഉപേക്ഷിക്കണം 
ഏതു  പൂ വേണം ഏതു  പൂ കളയണം 


പിന്നൊരു കാലം 
പൂക്കൾ കോഴിയും കാലം 
പൂക്കൾ  കാണാനില്ലാതെ ആയി 
കുളക്കടവിൽ കുളിക്കാൻ വന്നവൻ 
കുളിമുറിയിലാക്കി കുളി 
കായംകുളത്ത് വന്നിരുന്നവൻ 
എവിടെയോ മറഞ്ഞു 


കൊക്കൊചെടികൾക്കിടയിൽ നിന്ന് 
ഞാനവനെ മൊബയിലിൽ വിളിച്ചു 
ഇന്ന് കുളിക്കാൻ വരുന്നില്ലേ 
ഓ മഴയല്ലേ , ചൂട് വെള്ളത്തിൽ 
കുളിമുറിയിലാക്കി കുളി 


ശരിയല്ലേ, കുളിമുറിയിൽ 
കുളിക്കാൻ ചൂടുവെള്ളം ഉള്ളപ്പോൾ 
മഴ നനഞ്ഞ് 
കുളത്തിൽ കുളിക്കണമോ ?


എന്റെ പ്രിയപ്പെട്ടവന്റെ 
ഫോട്ടോയിൽ തുറിച്ചു നോക്കി 
ഞാനിരിക്കുന്നു 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ