2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

അവൻ മാഞ്ഞു പോയി

മണ്ണിൽ വീണ വീഞ്ഞ് പോലെ എന്റെ പ്രണയം 
അത് നഷ്ടമായിരിക്കുന്നു 
അത് മാഞ്ഞു പോയി 
അവൻ മറഞ്ഞു പോയി 



ഇന്ന് രാവിലെ മുതൽ 
അവൻ എന്നോട് സംസാരിക്കുന്നില്ല 
അവൻ അവിടെയുണ്ട് 
അവൻ പലരോടും സംസാരിക്കുന്നു 
എന്നോട് മാത്രം അവൻ ഇനി സംസാരിക്കില്ല 



ഞങ്ങൾ പരിചയപ്പെട്ടപ്പോൾ 
ആരുടെയോ ഒരു ഫോട്ടോ അവൻ കാട്ടി 
പിന്നീട് അവൻ അവന്റെ ഫോട്ടോ തന്നു 
അവൻ ആദ്യം കാട്ടിയ ഫോട്ടോ 
വെളുത്തു സുന്ദരനായ 
ഒരു ചെറൂപ്പക്കാരന്റെതായിരുന്നു 
അവന്റെ ഫോട്ടോ കറൂത്തു മെലിഞ്ഞ 
ഒരു ചെറുപ്പക്കാരന്റെതും  


അവനെ എനിക്കിഷ്ടമായിരുന്നു 
നിറമല്ല, അവനെ ആയിരുന്നു 
ഞാൻ സ്നേഹിച്ചത് 
സൌന്ദര്യമല്ല, അവനെ ആയിരുന്നു 
ഞാൻ സ്നേഹിച്ചത് 


അവൻ മാഞ്ഞു പോയി 
അവൻ മറഞ്ഞു പോയി 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ