2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

അവന്‍

അറിയാതെ , പറയാതെ
അവന്‍ വന്നു.
അവന്‍ വന്നു.
അറിയാതെ പറയാതെ
അവന്‍ വന്നു.


ഉത്സവം തുടങ്ങുന്ന ദിവസമാണവന്‍ വന്നത്.
ഉത്സവം തീരുന്ന അന്ന് ദേവി കൊടുങ്ങല്ലൂര് പോകും.
പിന്നെ, കൊടുങ്ങല്ലൂര്‍ ഉത്സവം കണ്ടേ മടങ്ങൂ.
ദേവി മടങ്ങിയിട്ടേ, അവന്‍ പോകൂ.


അവന്റെ  രോമഹീനമായ മുഖവും ശരീരവും  
ഒരു സ്ത്രീയുടെ ഭാവ ചലനങ്ങളും 
എന്നും എന്നെ മോഹിപ്പിച്ചിരുന്നു.
ഒരു സ്ത്രീയേക്കാളും സൌന്ദര്യമുണ്ടായിരുന്നു 
അവന് 
അവന്‍ 
പൂക്കളുടെ സുഗന്ധമോലുന്ന 
അവന്‍.
സ്ത്രൈണ സൌന്ദര്യം വഴിഞ്ഞൊഴുകുന്ന 
അവന്‍.
അവന്‍ ഒരു പെണ്ണാണ് 
അവന്‍ ഒരു പെണ്ണാണ്.
എനിക്ക് വേണ്ടി പിറന്ന പെണ്ണ്!


ദീപാരാധന തുടങ്ങി.
ചെണ്ട മേളം ഉച്ചസ്ഥായിയില്‍ എത്തി.
മറ്റൊരു ശബ്ദവും കേള്‍ക്കനില്ലാതെ ആയി.
അവന്റെ ഗന്ധം മാത്രം 
അവന്റെ നിശ്വാസങ്ങള്‍ മാത്രം.
അവന്‍ കിടക്കയില്‍ മലര്‍ന്നു കിടക്കുകയായിരുന്നു.
ഞാന്‍ ഈ ലോകത്തിന്റെ ശബ്ദങ്ങളിലേക്ക്  
തിരിച്ചെത്തുമ്പോള്‍ 
ചെണ്ട മേളം അവസാനിച്ചിരുന്നു.
ഇരുട്ട് വീണിരുന്നു.
ലൌഡ് സ്പീക്കറിലൂടെ കഥാ പ്രസംഗം ഒഴുകിയെത്തി.



അവന്‍ വിയര്ത്തിരുന്നു.
ഞാനും.
കിടക്കയില്‍ ചുമ്മാ കിടന്നു.
അവന്‍ അടുത്തുണ്ടായിരുന്നതുകൊണ്ട് 
എഴുന്നേല്‍ക്കാന്‍ തോന്നിയില്ല.
എഴുന്നേറ്റാല്‍ , അവനെ നഷ്ടപ്പെട്ടാലോ?





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ