2017, സെപ്റ്റംബർ 2, ശനിയാഴ്‌ച

ഒരു മെഴുകുതിരി നാളം പോലെ

മനസ് മടുത്തു 
നാം സ്നേഹിക്കുന്നവർ ആരും നമ്മളെ സ്നേഹിക്കുന്നില്ല 
എല്ലാം നുണകൾ 
അഭിനയങ്ങൾ 
കാണുമ്പോൾ ചുണ്ട് പിളുത്തി ഒരു ചിരി 
പിന്നിൽ നിന്നും കൊഞ്ഞണം കുത്തി രസിക്കും 
കാണുമ്പോൾ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയും 
പിന്നിൽ നിന്ന് അപവാദങ്ങൾ പ്രചരിപ്പിക്കും 
വയ്യ 



അവൻ വന്നു 
അനന്തു 
നല്ലൊരു ചിരിയുമായി 
രാഹുലിനെ കണ്ട ശേഷം മനസിനൊരു സുഖമില്ല 
എന്തോ ഒരു വിഷമം 
എത്രയോ പൂക്കൾ പുഴുക്കുത്തു വീണു പോകുന്നു 
എന്നാലും മനസ്സിലൊരു ദുഃഖം 


ചുമ്മാ അവനെ നോക്കിയിരുന്നു 
എന്നെ ശരിക്കും വികാരം കൊള്ളിച്ചവനാണ് 
എന്നാലിപ്പോൾ ഞാൻ വെറുതെ നോക്കിയിരുന്നു 
വിളിച്ചാൽ പോലും കള്ളം പറഞ്ഞൊഴിഞ്ഞു മാറുന്നവനാണ് 
വിളിക്കാതെ വന്നിരിക്കുന്നത് 


അവൻ പത്രം എടുത്തു വായന തുടങ്ങി 
കുറെ നേരം വായിച്ചു 
അത് കഴിഞ്ഞ് 
കുറെ നാട്ടുകാര്യങ്ങൾ പറഞ്ഞു 
ഞാൻ കേട്ടിരുന്നു 
പിന്നെ 
അവൻ കാര്യത്തിലേക്ക് കടന്നു 
അവന് അഞ്ഞൂറ് രൂപ വേണം 
ഞാൻ ഒന്നും ചോദിച്ചില്ല 
ഞാൻ ഒന്നും പറഞ്ഞില്ല 
ഞാൻ അകത്തേയ്ക് കയറിയപ്പോൾ 
അവൻ കൂടെ വന്നു 
ഞാൻ അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് കൊടുത്തു 
അവനത് വാങ്ങി പോക്കറ്റിൽ ഇട്ടു 
പണം കിട്ടിക്കഴിഞ്ഞപ്പോൾ 
അവൻ പോയിട്ട് വൈകിട്ട് വരാമെന്നായി 
കാശു കിട്ടിക്കഴിഞ്ഞാൽ പിന്നെയാരാണ് നില്ക്കുക 
ഞാൻ അപ്പോഴും ഒന്നും പറഞ്ഞില്ല 
പുറത്തെക്കിറങ്ങുന്നതിനു മുൻപ് 
അവൻ എന്റെ വലതു കവിളിൽ ചുംബിച്ചു 
ഞാനവനെ നെഞ്ചോട്‌ ചേര്ത്ത് നിർത്തി 
അവൻ എന്റെ നെഞ്ചിൽ ചേർന്ന് നിന്നു 
എന്നിട്ട് വൈകിട്ട് വരാമെന്ന് പറഞ്ഞു പോകാൻ ധൃതി വെച്ചു 
ഞാൻ അവനോടു ഒരു നിമിഷം നില്ക്കാൻ പറഞ്ഞു 
വൈകിട്ട് വരാമെന്ന് അവൻ സത്യം ചെയ്തു 
ഒരു ഫോട്ടോ എടുക്കാനാണെന്ന് മനസ്സിലായപ്പോൾ 
അവൻ സന്തോഷത്തോടെ ഫോട്ടോയ്ക് പോസ് ചെയ്തു 
ഫോട്ടോ എടുത്തതും അവൻ വേഗം സ്ഥലം വിട്ടു   
ഇനി പണത്തിനു ആവശ്യം വരുമ്പോൾ അവൻ വരും 
അത്രയേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ 


അനന്തു 
ഒരു മെഴുകുതിരി നാളം പോലെ 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ